Saturday 21 January 2012

[www.keralites.net] “ വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ ”

 

Fun & Info @ Keralites.net

" വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ "

വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങള് എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങള് ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.
" യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം "

ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.
അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.

വേദങ്ങളിൽ പരമ പിതാവായി വിശ്വകർമ്മാവിനെ കാണുന്നു എങ്കിലും വേദങ്ങൾക്ക് ശേഷം ഉണ്ടായ പുരാണങ്ങളിൽ തീരെ ശ്ക്തി കുറഞ്ഞ ദേവനാണ് ഇദ്ദെഹം. ബ്രഹ്മ്മാവ് സൃഷ്ടിയും വിഷ്ണു സ്ഥിതിയും ശിവന് സംഹാരവും വിശ്വകർമ്മാവ് ഇവരെ അനുസരിക്കുന്ന സഹായിയായ ശില്പിയുമായാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.വ്യാസ സൃഷ്ടി ആയ പുരാണങ്ങളിൽ ദേവന്മാരുടെ ശില്പിയാണ് വിശ്വകർമ്മാവ്. "വിശ്വകർമ്മാവ് കലാകാരന്മാരുടെ ദേവനും ആയിരക്കണക്കിന് കരകൗശല വിദ്ധക്തരുടെ ഗുരുനാഥനും ദേവന്മാരുടെ മരപ്പണിക്കാരനും സ്വർണ്ണപണിക്കാരനുമാണ്". പുരാണങ്ങളിൽ ബൃഹസ്പതിയുടെ സഹോദരിയായ യോഗസിദ്ധയാണ്‌ വിശ്വകർമ്മാവിണ്ടെ മാതാവ്. വിഷ്ണു പുരാണതിൽ ബ്രഹ്മാവിണ്ടെ മകനാണ് വിശ്വകർമ്മാവ്.

ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദവും, മരപ്പണിക്കാരനായ മയൻ, യജുർ വേദവും, ഓട്ശില്പിയായ ത്വഷ്ടവ് സാമവേദവും, കല്പണിക്കാരനായ ശില്പി അഥരവ്വ വേദവും, സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ പ്രണവ വേദവും രചിച്ചത്എന്നാണ് സങ്കല്പം.

ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൽക്ക് ഭഗവാൻ തണ്ടെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിണ്ടെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൽ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങാടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൽ ആണ്

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment