Saturday 21 January 2012

[www.keralites.net] ആദം ടാബ്‌ലറ്റിന്റെ രണ്ടാം തലമുറ വരുന്നു

 

ആദം ടാബ്‌ലറ്റിന്റെ രണ്ടാം തലമുറ വരുന്നു

Fun & Info @ Keralites.net


ആപ്പിളിന്റെ ഐപാഡിന് പോലും ബദലാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടാബ്‌ലറ്റായിരുന്നു ഹൈദരാബാദ് ആസ്ഥാനമായ നോഷന്‍ ഇന്‍ക് കമ്പനിയുടെ ആദം. 2010 ല്‍ പ്രഖ്യാപിക്കപ്പെട്ട ആ ടാബ്‌ലറ്റ് വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും, അതിന് വിപണിയില്‍ അത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. വിപണിയിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇപ്പോള്‍ ആദം ടാബ്‌ലറ്റിന്റെ രണ്ടാം തലമുറ (Adam II) വരികയാണ്.

സാധാരണഗതിയിലുള്ള ഒരു രണ്ടാംതലമുറ ഉപകരണമല്ല ആദത്തിന്റേതെന്ന്, നോഷണ്‍ ഇന്‍ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് സൂചിപ്പിക്കുന്നു. നിലവിലുള്ള ആദം പ്രവര്‍ത്തിക്കുന്നത് എന്‍വിഡിയ (NVIDIA) ടെഗ്ര ചിപ്പിലാണെങ്കില്‍, ആദം രണ്ടിന്റെ കരുത്ത് ടെക്‌സാസ് ഇന്‍സ്ട്രുമെന്റിന്റെ (ടിഐ) ചിപ്പായിരിക്കും. ആന്‍ഡ്രോയിഡ് 4.0 അഥവാ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിന്റെ കസ്റ്റമറൈസ് ചെയ്ത പതിപ്പായിരിക്കും ആദം രണ്ടിന്റെ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം.

ടിഐയുടെ OMAP44xx പ്രൊസസറായിരിക്കും ആദം രണ്ടിന്റെ സവിശേഷത. ഇതിനായി ടിഐയുമായി പങ്കാളിത്തമുണ്ടാക്കിയ കാര്യം നോഷന്‍ ഇന്‍ക് വെളിപ്പെടുത്തി. ഈ പ്രൊസസറിന്റെ സഹായത്തോടെ, മള്‍ട്ടിമീഡിയ പ്ലേബാക്ക് ഉള്‍പ്പടെ ടാബ്‌ലറ്റിന്റെ പ്രകടനം ഏറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചിപ്പ്‌സെറ്റിനൊപ്പം 'പവര്‍ വിആര്‍ SGX5xx ജിപിയു കൂടി കൈകോര്‍ക്കും. മികച്ച പ്രകടനം, കുറഞ്ഞ ഊര്‍ജോപയോഗം-ഇതായിരിക്കും ഈ സംവിധാനം വഴി ഉണ്ടാവുക.

അതിനൊപ്പം, നോഷന്‍ ഇന്‍ക് വികസിപ്പിച്ച സോഫ്ട്‌വേര്‍ ആര്‍കിടെക്ച്ചര്‍ കൂടിയാകുമ്പോള്‍, ടാബ്‌ലറ്റുകള്‍ക്ക് പരമ്പരാഗതമായി സാധിക്കാത്ത പല സംഗതികളും ആദം രണ്ടിന് സാധ്യമാകുന്ന സ്ഥിതിയുണ്ടാകും. ഒരു 'ലോജിക് അനലൈസര്‍, മെഡിക്കല്‍ ഇമേജിങ് ഉപകരണം, സിഗ്നല്‍ ശേഖരണവും വിശകലനവും സാധ്യമാകുന്ന ഉപകരണം, ത്രീഡി മോഡലിങ്, മള്‍ട്ടിമീഡിയ' ഉപകരണമായി ആദം രണ്ട് പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് കമ്പനി പറയുന്നു.

വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം തുടങ്ങിയവ ഒറ്റ ചിപ്പ്‌സെറ്റ് സംവിധാനത്തിലൊതുക്കുന്ന ടിഐയുടെ 'വൈ-ലിന്‍ക് 7.0' (Wi-Link 7.0) ആദത്തിന്റെ രണ്ടാം തലമുറയിലുണ്ടാകും. അതിനൊപ്പം ഓഡിയോ പവര്‍ ആപ്ലിഫൈയേഴ്‌സും ആദം 2 ന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന സംഗതിയാണ്.

നോഷന്‍ ഇന്‍ക് വികസിപ്പിച്ച 'മോഡുലാര്‍ ബെയ്‌സ്ഡ് സോഫ്ട്‌വേര്‍ ആര്‍ക്കിടെക്ച്ചര്‍' ആണ് ആദം രണ്ടിലുണ്ടാവുക. ഹാര്‍ഡ്‌വേര്‍ സവിശേഷതകളുടെ ഗുണം ആപ്‌സുകള്‍ക്കും ലഭിക്കാന്‍ പാകത്തിലുള്ള പരിസ്ഥിതി അത് ഒരുക്കും. പ്രോഗ്രാമിങ് അറിയാത്തവര്‍ക്കും സ്വന്തമായി കസ്റ്റം ആപ്‌സും ഗെയിംസും സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു.

എപ്പോഴാണ് ആദം രണ്ട് വിപണിയിലെത്തുക, അതിന്റെ വില എത്രയായിരിക്കും എന്നിങ്ങനെയുള്ള സംഗതികളെക്കുറിച്ച് നോഷന്‍ ഇന്‍ക് മൗനം പാലിക്കുന്നു.


PRASOON K.P

▌│█║▌║│ █║║▌█
»+91 9447146641«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment