ഒരു കോടിക്കും സുരേഷിന്റെ മനസ്സിളക്കാനായില്ല

വിവരം അറിഞ്ഞയുടന്‍ ഭാഗ്യശാലിയെ തേടിപ്പിടിച്ച് അറിയിച്ചത് കടക്കാരന്‍ തന്നെ. ''ഞാന്‍ വെറും നിമിത്തം. ടിക്കറ്റ് എടുത്തയാളാണ് ഭാഗ്യവാന്‍''-ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ കവലയില്‍ നാലുവര്‍ഷമായി ലോട്ടറി വില്‍ക്കുന്ന കുണ്ടൂര്‍ മാളക്കാരന്‍ വീട്ടില്‍ സുരേഷിനും അതിരറ്റ സന്തോഷം. കടങ്ങല്ലൂര്‍ ഇന്ദു ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ ഉടമ അയ്യപ്പന്റെ ജീവിതത്തില്‍ ഭാഗ്യം നിറവെളിച്ചം തൂകുമ്പോള്‍ സുരേഷിന് നിരാശയില്ല. തന്റെ മുമ്പില്‍ ഭാഗ്യം ഒളിച്ചുകളിക്കുന്നത് ഇതാദ്യമല്ലല്ലോ. നിര്‍ഭാഗ്യമാണ് പലപ്പോഴും കൂട്ടുകാരന്‍.
വിദേശത്ത് കൊണ്ടുപോകാന്‍ പണം വാങ്ങിയ ഏജന്റ് മരിച്ചപ്പോള്‍ 10 വര്‍ഷം മുന്‍പ് സുരേഷിന് നഷ്ടമായത് അരലക്ഷം രൂപയാണ്. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് കച്ചവടത്തില്‍ കടംകൊടുത്ത വകയില്‍ കിട്ടാനുള്ളത് ഒന്നേകാല്‍ ലക്ഷം. വെള്ളിയാഴ്ച വൈകീട്ടാണ് സുരേഷിന്റെ കടയില്‍നിന്നും ആലുവ കണിയാംകുന്ന് പുതുവേലിപ്പറമ്പില്‍ അയ്യപ്പന്‍ ലോട്ടറി വാങ്ങിയത്. പല സീരിസിലായി ഒരേ നമ്പറിലുള്ള ടിക്കറ്റുകള്‍. ഇതില്‍ കെ.ജെ. 173777 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഈ നമ്പറിനാണ് സമ്മാനം ലഭിച്ചതെന്ന വിവരം മുപ്പത്തടം ധന്യ ലോട്ടറി ഏജന്‍സിയില്‍നിന്നും ലഭിച്ച ഉടന്‍ അയ്യപ്പന്റെ വീട്ടിലെത്തി സന്തോഷവാര്‍ത്ത അറിയിച്ചു. മൂന്ന് സെന്റിലെ കിടപ്പിടം പണയത്തിലാണ്. ഒരേ നമ്പറിലുള്ള വ്യത്യസ്ത സീരീസ് ലോട്ടറികള്‍ക്കുള്ള സമാശ്വാസ സമ്മാനമാണ് ഒരുകോടി കൂടാതെയുള്ള 40,000 രൂപ. കട പുതുക്കാനായാണ് വീട് പണയം വെച്ച് രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. മൂന്ന് സെന്റിലെ കൊച്ചുവീട്ടിലാണ് അയ്യപ്പനും ഭാര്യ കുട്ടിയും മക്കളായ ശിവന്‍, ബാബു, സന്ദീപ് എന്നിവരും കഴിയുന്നത്. മക്കള്‍ക്കെല്ലാവര്‍ക്കും വീടുവച്ചു നല്‍കണം. ബാധ്യതകള്‍ തീര്‍ത്ത് കട വലുതാക്കണം. ഇതൊക്കെയാണ് ഈ കോടീശ്വരന്റെ സ്വപ്നങ്ങള്‍.
--
║ ▌│█║▌║│ █║║▌█ ║
╚»+91 9447146641«╝
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___