കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണ ക്രമീകരണം
ഭക്ഷണക്രമീകരണം തന്നെ മാര്‍ഗ്ഗം
നാം കഴിക്കുന്ന ജന്തുജന്യ ഭക്ഷണസാധനങ്ങളില്‍, കൊളസ്‌ട്രോള്‍ പല തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുമ്പോള്‍ അതിനനുസരിച്ച് ശരീരത്തിലെ കൊ ളസ്‌ട്രോള്‍ നിര്‍മാണം കുറയും. എന്നാല്‍ ഭക്ഷണത്തിലൂടെ വളരെയധികം കൊളസ്‌ട്രോള്‍ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയരും. അത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുമ്പോള്‍ കൊളസ്‌ട്രോള്‍നില താനേ താഴുകയും ചെ യ്യും. നമ്മള്‍ കഴിക്കുന്ന ആടുമാടുകളുടേയും മറ്റും കരള്‍, കിഡ്‌നി, തലച്ചോറ് തുടങ്ങിയ മാംസഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നത്. മുട്ടക്കരു, മാംസം, പാല്‍, വെണ്ണ, നെയ്യ് എന്നിവയിലും അവ ചേരുന്ന വിഭവങ്ങളിലും കൊളസ്‌ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍ കൊളസ്‌ട്രോള്‍ ഇല്ല.
ദുശ്ശീലങ്ങള്‍
പുകവലി, കൊളസ്‌ട്രോളിന്റെ നിലകുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ തടയുകയും, കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുകയും ചെയ്യും. ചാരായം കരളിലെ കൊഴുപ്പു സംയോജനത്തെ ത്വരിതപ്പെടുത്തുകയും വളരെ സാന്ദ്രത കുറഞ്ഞ ലൈ പൊപ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് കൊളസ്‌ട്രോളിന്റെ നിഷ്‌കാസനത്തെ തടയുന്നു. ചില വ്യക്തികളില്‍ കുറച്ചു ചാരായംതന്നെ രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.
ഹൈപ്പര്‍ തൈറോയ്ഡിസം, നെഫ്രോട്ടിക് സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില കണ്ടുവരുന്നു. രോഗം മാറുമ്പോള്‍ കൊളസ്‌ട്രോള്‍ നിലയും കുറയും.
ചിലവ്യക്തികളുടെ സ്വഭാവ പ്രത്യേകത കൊളസ്‌ട്രോളിന്റെ നില ഉയര്‍ത്തുകയും ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുകയും ചെയ്യുന്നു. കൃത്യനിഷു തെറ്റാതിരിക്കാന്‍ സാഹസപ്പെടുക, വൃത്തിയും വെടിപ്പും കര്‍ശനമായി നിഷ്‌കര്‍ഷിക്കുക, എന്തിലും കടുംപിടിത്തം, മത്സരബുദ്ധി തുടങ്ങിയവ ഒരുപക്ഷേ, വ്യക്തിയുടെ പ്രത്യേക സ്വഭാവമോ, പാരമ്പര്യമോ എന്തുതന്നെയായാലും കൊളസ്‌ട്രോള്‍ വര്‍ദ്ധനയെ സഹായിക്കുന്ന ഘടകങ്ങളാണ്. ജീവിത സമ്മര്‍ദ്ദം ഹൃദയാഘാതത്തിന്റെ സാദ്ധ്യത വര്‍ ദ്ധിപ്പിക്കുമെങ്കിലും അത് കൊളസ്‌ട്രോള്‍ നില ഉയരുന്നതുകൊണ്ടല്ല എന്നു മനസ്സിലാക്കിയിട്ടുണ്ട്.
നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ സംയോജനത്തെ സ ഹായിക്കുകയും മറ്റു ചിലവ അതിന്റെ വിസര്‍ജനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നെയ്യ്, വെണ്ണ, ക്രീം, പാല്, മുട്ട, മാംസം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നു. അതുകൊണ്ട് കേക്ക്, പേസ്ട്രീ, വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ബിരിയാണി, നെയ്‌ചോറ്, കസ്റ്റാര്‍ഡ് തുടങ്ങിയ സ്വാദിഷുമായ വിഭവങ്ങള്‍ ഭക്ഷണത്തിലുള്‍ പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകി ച്ച് രക്തത്തിലെ കൊളസ്‌ട്രോള്‍നില ഉയര്‍ന്നിട്ടുള്ളവര്‍.
കടപ്പാട്....മാതൃഭൂമി..
സുഹ്ര്തുക്കളെ ,കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ആയുവേട മരുന്നുകള്‍ പറഞ്ഞു തരാമോ.
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment