തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി വരവ് നിലച്ചു
കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള -തമിഴ്നാട് അതിര്‍ത്തികളില്‍ അക്രമം വ്യാപകമായതോടെ കേരളത്തിലേക്ക് പച്ചക്കറി വരവ് പൂര്‍ണമായും നിലച്ചു. ഇതോടെ സംസ്ഥാനത്ത് പച്ചക്കറി വില 40 മുതല്‍ 60 ശതമാനം വരെ വര്‍ധിച്ചു.
രണ്ട് ദിവസം മുമ്പ് പച്ചക്കറിയെടുക്കാന്‍ തമിഴ്നാട്ടിലേക്കുപോയ ലോറികള്‍ ചരക്കെടുക്കാന്‍ കഴിയാതെ മടങ്ങിയതാണ് പെട്ടെന്ന് വില വര്‍ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കൊച്ചിയില്‍ നിന്നുപോയ 40 ലോറികളടക്കം നാനൂറോളം ലോറികളാണ് കേരളത്തിലേക്ക് തിരികെയെത്തിയത്. തമിഴ്നാട് അതിര്‍ത്തികളില്‍ ചരക്കുമായി വന്ന ഏതാനും ലോറികള്‍ സമരക്കാര്‍ തടഞ്ഞിട്ടിട്ടുണ്ട്. ആര്യങ്കാവ്, അമരവിള, വാളയാര്‍, മുത്തങ്ങ, കൊഴിഞ്ഞാംപാറ, കുമളി തുടങ്ങിയ അതിര്‍ത്തി മേഖലകളിലെല്ലാം തമിഴര്‍ അക്രമം ശക്തമാക്കിയതോടെ ലോറി വരവ് നിലച്ചു. വരും ദിവസങ്ങളില്‍ പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും വന്‍ വില വര്‍ധനയുണ്ടാകുമെന്നും വ്യാപാരികള്‍ അറിയിച്ചു. കോഴിയും മുട്ടയും കേരളത്തിലേക്കെത്തുന്നില്ല.
ചരക്കുലോറി കടത്തിവിടുമെന്ന് തമിഴ്നാട് പൊലീസ് ഉറപ്പുനല്‍കിയിരുന്നെങ്കിലും സമരം ശക്തമായതോടെ പൊലീസ് നിലപാട് മാറ്റിയതായാണ് വിവരം. 13.50രൂപയായിരുന്ന പച്ചമുളകിന്‍െറ മൊത്ത വ്യാപാര വില 35- 40 രൂപ വരെയായി ഉയര്‍ന്നു. തിങ്കളാഴ്ചത്തെ ചില്ലറ വില്‍പ്പന വില 50 രൂപയുമാണ്. ഉള്ളിക്ക് 11 രൂപയില്‍നിന്ന് 26- 30 രൂപ വരെ ഉയര്‍ന്നു. സവാള 12രൂപയില്‍ നിന്ന് 18രൂപയായി. ഉരുളക്കിഴങ്ങിന്‍െറ വിലയിലും നേരിയ വര്‍ധനയുണ്ട്. വെണ്ടക്ക 15ല്‍നിന്ന് 30രൂപയായാണ് വര്‍ധിച്ചത്. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ക്കും 10രൂപ വരെ വിലവര്‍ധിച്ചു.
തമിഴ്നാട്ടിലെ ഒട്ടംചത്രത്ത് കേരളത്തില്‍ നിന്നുപോയ ലോറികള്‍ തമിഴര്‍ തടഞ്ഞിട്ടിരിക്കുകയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പൊള്ളാച്ചി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഊട്ടി, മേട്ടുപ്പാളയം എന്നിവിടങ്ങളിലും മാര്‍ക്കറ്റുകള്‍ തുറക്കുന്നില്ളെന്നും വ്യാപാരികള്‍ പറഞ്ഞു.
കമ്പം, തേനി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ തക്കാളി ഉള്‍പ്പെടെ പച്ചക്കറികള്‍ കേടായി നശിക്കുകയാണ്. തമിഴ്നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ 70 ശതമാനവും വിറ്റഴിച്ചിരുന്നത് കേരളത്തിലാണ്. പ്രശ്നം രൂക്ഷമായിത്തുടര്‍ന്നാല്‍ ലോറികള്‍ അയക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു
No comments:
Post a Comment