കേരളത്തിന്റെ കുതന്ത്രങ്ങള്‍ക്ക് വഴങ്ങരുത്: ജയ
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ കുതന്ത്രങ്ങള്‍ക്ക് പ്രധാനമന്ത്രി വഴങ്ങരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിയ്ക്കുന്ന സ്ഥിതിയ്ക്ക് പ്രധാനമന്ത്രി തത്കാലം ഇതില്‍ ഇടപെടരുതെന്നാവശ്യപ്പെട്ടാണ് ജയലളിത കത്തയച്ചിരിക്കുന്നത്.
ദുരന്തത്തിന്റെ ആഘാതത്തെ കുറിച്ചു പഠിക്കാനായി ദേശീയ ദുരന്ത നിവാരണ സമിതി വിദഗ്ധ സംഘത്തെ രൂപീകരിച്ചതു ശരിയായില്ല.
കേരളത്തിന്റെ കുതന്ത്രങ്ങള്‍ക്കു പ്രധാനമന്ത്രി വഴങ്ങി എന്നാണ് ഇത് തെളിയിക്കുന്നത്. അതുകൊണ്ട് വിദഗ്ധ സംഘത്തെ നിയോഗിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
കേരളത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജയലളിത കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
റൂര്‍ക്കി ഐഐടിയിലെ ഡികെ പോളിനെ വിദഗ്ധ സമിതിയില്‍ അംഗമാക്കിയതു തെറ്റാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് സുപീകോടതിയും പല വിദഗ്ധ സമിതികളും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന്റെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും ജയലളിത കത്തില്‍ ആരോപിച്ചു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment