സിനിമാ താരങ്ങള്‍ക്കു ഭാരതരത്‌ന നല്‍കരുത്
ദില്ലി: സാമൂഹിക പ്രതിബദ്ധതയില്ലാത്ത സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും ഭാരതരത്‌ന പോലുള്ള ഉന്നത ബഹുമതികള്‍ നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു.
പുതിയ തലമുറയില്‍പ്പെട്ട ഒരു വിഭാഗം ആളുകള്‍ പണം, ക്രിക്കറ്റ്, സിനിമാതാരങ്ങള്‍, അതിമാനുഷികത തുടങ്ങിയവയുടെ പിറകെ പോവുന്നു.
ഭാരതരത്‌നയ്ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹരായവരെ മറന്നു കൊണ്ട് സിനിമാതാരങ്ങള്‍ക്കും മറ്റും ഈ ബഹുമതി സമ്മാനിയ്ക്കുന്നതിലൂടെ നമ്മള്‍ വളരെ താഴ്ന്ന തലത്തിലേക്കു പോവുകയാണ്.
രാജ്യത്തെ ശരിയായ ദിശയില്‍ മുന്നോട്ടു നയിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്. അവര്‍ അന്തരിച്ചുവെങ്കില്‍ പോലും അവരുടെ സംഭാവനകളെ മാനിക്കാന്‍ നാം ബാധ്യസ്ഥരാണ്.
ഡോ. അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, തുടങ്ങിയവര്‍ക്ക് മരണാനന്തരം ഭാരത രത്‌ന നല്‍കിയത് വളരെ ഉചിതമാണെന്നും കട്ജു അഭിപ്രായപ്പെട്ടു.
ഉറുദു കവി മിര്‍സാ ഗാലിബ്, നവോഥാന നായകനായ ശരത്ചന്ദ്ര ചതോപാധ്യായ് എന്നിവര്‍ക്കു ഭാരതരത്‌ന നല്‍കണമെന്ന് കട്ജു മുന്‍പ് ആവശ്യപ്പെട്ടിരുന്നു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net