കുട്ടികള്‍ക്ക് രാവിലെ രസികന്‍ ഭക്ഷണം
സ്‌കൂള്‍ വിട്ടെത്തുമ്പോള്‍ ക്ഷീണം മാറ്റാന്‍ സൂപ്പും ഫ്രൂട്ട് സലാഡും...
ഫ്രൈഡ് എഗ്ഗി ബ്രെഡ്
മുട്ട മൂന്നെണ്ണം
പാല്‍/സോയാ മില്‍ക്ക് 100 മില്ലി
കനത്തില്‍ മുറിച്ച ബ്രെഡ് 3 കഷണം
ഉപ്പ് ആവശ്യത്തിന്
മുട്ട, പാല്‍ എന്നിവ ഉപ്പുചേര്‍ത്ത് നന്നായടിക്കുക. ഇതിലേക്ക് ബ്രെഡ് വെക്കുക. കുറച്ചുനേരം കഴിഞ്ഞ് ബ്രെഡ് മറിച്ചിടുക. (മുട്ട ബ്രെഡിന്റെ രണ്ട് ഭാഗത്തും നന്നായി പിടിക്കാനാണിത്). നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി, ബ്രെഡ് കഷണം അതിനു മുകളില്‍ നിരത്തി ഫ്രൈ ചെയ്‌തെടുക്കുക. (ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നതുവരെ).
ഓട്‌സ് ദോശ
ഓട്‌സ് അര കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓട്‌സ് അഞ്ച് മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക ശേഷം ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു നോണ്‍ സ്റ്റിക് പാനില്‍, വളരെ നേര്‍മയായി ദോശ ചുട്ടെടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായാല്‍, അടുപ്പില്‍ നിന്നിറക്കാം. (ഇത് ഒരു ഭാഗം മാത്രം വേവിച്ചാല്‍ മതി.) ചീസ്, ഗ്രേറ്റ് ചെയ്ത കാരറ്റ്, മഷ്‌റൂം തുടങ്ങിയവ ദോശയുടെ ഉള്ളില്‍ വെച്ച് മടക്കി, കുട്ടികള്‍ക്ക് കൊടുക്കാം.
ചപ്പാത്തി റോള്‍
ചപ്പാത്തി ഒന്ന്
മുട്ട ഒന്ന്
ചിക്കന്‍,വെജ് മസാല, ഉരുളക്കിഴങ്ങ് ഫില്ലിങ്ങിന്
മുട്ട പൊട്ടിച്ച് ദോശക്കല്ലില്‍ ഓംലറ്റിന് ഒഴിക്കുക. ഓംലറ്റ് ഉറയ്ക്കുംമുന്‍പ് മീതെ ചപ്പാത്തി വെയ്ക്കണം. മറിച്ചിടുക.ഒരു വശത്ത് ഫില്ലിങ്ങിനുള്ളത് വെച്ചശേഷം ചുരുട്ടി എടുക്കുക. കഷ്ണങ്ങളായി മുറിച്ചെടുക്കണം.
ചിക്കന്‍ ബര്‍ഗര്‍
ബര്‍ഗ്ഗര്‍ ബണ്ണ് ആവശ്യത്തിന്
ലെറ്റിയൂസ് ഇല രണ്ട്
തക്കാളി അഞ്ച് കഷ്ണം
ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീസ് ആവശ്യത്തിന്
ചെറുതായി നുറുക്കിയ ചിക്കനും പൊടിച്ച കുരുമുളകും ഉപ്പും അരിഞ്ഞ സവാളയും എണ്ണയും യോജിപ്പിച്ച് അല്‍പ്പം കനത്തില്‍ പപ്പടവട്ടത്തിലാക്കുക. ഇവ ഫ്രീസ് ചെയ്‌തെടുക്കണം. ബര്‍ഗ്ഗറില്‍ വെയ്ക്കാന്‍നേരം ഓരോന്നായി ഗ്രില്‍ ചെയ്യുക. ബണ്ണിനെ രണ്ടായി മുറിക്കുക.മുറിച്ചഭാഗം ടോസ്റ്റ് ചെയ്യുക.ബട്ടര്‍ തേക്കുക. ബര്‍ഗ്ഗറിന്റെ അടിയില്‍ വരുന്ന ബണ്ണില്‍ അരിഞ്ഞ ലെറ്റിയൂസ് ഇലകള്‍, തക്കാളി എന്നിവ ആദ്യം വെക്കുക. മീതെ ചിക്കന്‍ പാറ്റീസ്,പകുതി ബണ്‍ എന്നിവ വെയ്ക്കാം.
ഫ്രൈഡ് കലമാരി
കണവ 100 ഗ്രാം
വെളുത്ത കുരുമുളക് ഒരു ഗ്രാം
ചെറുനാരങ്ങ അരമുറി
റൊട്ടിപ്പൊടി 20 ഗ്രാം
പാര്‍സ്‌ലി അരിഞ്ഞത് അഞ്ച് ഗ്രാം
മുട്ട ഒന്ന്
മൈദ രണ്ട് ടേബിള്‍ സ്പൂണ്‍
കണവ ഉപ്പും കുരുമുളകും നാരങ്ങാനീരും ചേര്‍ത്ത് മസാല പിടിക്കാന്‍ വെയ്ക്കുക. മൈദ കലക്കുക. മുട്ട അടിക്കുക.കണവ ആദ്യം മൈദമാവിലും തുടര്‍ന്ന് മുട്ട അടിച്ചതിലും മുക്കി എടുക്കണം. ഇനി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് പൊരിക്കുക. ഇത് സലാഡിനൊപ്പം കഴിക്കാം.
--
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment