മരുന്ന് വാങ്ങുമ്പോഴും കഴിക്കുമ്പോഴും
മരുന്നുകളുടെ ലോകത്താണ് മലയാളിയുടെ ജീവിതം. മെഡിക്കല്‍സ്റ്റോറില്‍ച്ചെന്ന് മരുന്നുവാങ്ങി സ്വയംചികിത്സ നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍, മരുന്നു വാങ്ങുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധയോടെ കാര്യങ്ങള്‍ അറിയുന്നവര്‍ കുറയും. അറിഞ്ഞാലും സൗകര്യപൂര്‍വം മറക്കാനാണ് പലര്‍ക്കും താത്പര്യം.
കുറിപ്പില്ലാതെ വാങ്ങുന്നത് അപകടം
ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു വാങ്ങരുതെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ഒരുപോലെ മുന്നറിയിപ്പു നല്‍കുന്നു. ഓരോ രോഗിയുടെയും പ്രായം, അസുഖത്തിന്റെ പ്രകൃതം എന്നിവയനുസരിച്ച് മരുന്നുകളുടെ അളവിലും കഴിക്കേണ്ട രീതിയിലും മാറ്റമുണ്ടാകും. അതുപോലെ നേരത്തെ വാങ്ങിയ കുറിപ്പടി ഉപയോഗിച്ച് പിന്നീട് അസുഖം വരുമ്പോള്‍ മരുന്നുവാങ്ങുന്ന രീതിയും അപകടംചെയേ്തക്കാം. രോഗിയുടെ ആ സമയത്തുള്ള ശാരീരികാവസ്ഥ പരിശോധിച്ചാലേ മുന്‍പ് കുറിച്ച മരുന്ന് രോഗിക്ക് ഫലിക്കുമോ എന്ന് ഉറപ്പിക്കാന്‍ പറ്റൂ. അതുപോലെ മറ്റൊരാള്‍ ഉപയോഗിച്ച മരുന്ന് കൈമാറാനും പാടില്ല.
പഴയ മരുന്നുകള്‍
ഒരുതവണ അസുഖം വന്നപ്പോള്‍ വാങ്ങിയ മരുന്ന് ബാക്കിവെക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും നമ്മുടെ പതിവുരീതിയാണ്.
അസുഖം മാറിയാലും കോഴ്‌സ് പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശം പാലിക്കാതിരിക്കുമ്പോഴാണ് മരുന്നുകള്‍ ബാക്കിയാവുന്നത്. വീടുകളില്‍ ബാക്കിയിരിക്കുന്ന മരുന്നുകള്‍ അലക്ഷ്യമായി വെച്ചാല്‍ കുട്ടികള്‍ അറിയാതെ എടുത്തുകഴിക്കാന്‍ സാധ്യതയുണ്ട്. ഇത് അപകടം വരുത്തും. കൂടാതെ, വീണ്ടും അസുഖം വരുമ്പോള്‍ ഡോക്ടറെ കാണിക്കാതെ സ്വയംചികിത്സ നടത്താനുള്ള പ്രവണതയും പഴയ മരുന്നുകളുടെ സൂക്ഷിപ്പുവഴി ഉണ്ടാകും.
കണ്ണിലും ചെവിയിലും ഒഴിക്കുന്ന തുള്ളിമരുന്നുകള്‍, ഒരുതവണ മുദ്ര പൊട്ടിച്ചവ ഏറെക്കാലം കഴിഞ്ഞ് വീണ്ടും ഉപയോഗിക്കുന്നത് അപകടം വരുത്തും. ഇത്തരം മരുന്നുകളില്‍ ഫംഗസ്ബാധ ഉണ്ടാകാന്‍ സാധ്യത ഏറെയാണ് എന്നോര്‍ക്കുക.
അലക്ഷ്യമായി സൂക്ഷിക്കല്‍
വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, ഫാന്‍ റഗുലേറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കു മുകളില്‍ മരുന്നു സൂക്ഷിക്കുന്നത് വീടുകളിലെ സ്ഥിരം കാഴ്ചയാണ്. മിക്ക മരുന്നുകളും 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്.
അതുപോലെ വാഹനത്തില്‍ സ്ഥിരമായി സഞ്ചരിക്കുന്നവര്‍ കാറിന്റെ ഡാഷ് ബോര്‍ഡ്, ബൈക്കുകളുടെ പെട്രോള്‍ ടാങ്കിനു മുകളിലെ കവര്‍ തുടങ്ങിയവയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് കാണാറുണ്ട്. ഇതും ഗുണകരമല്ല. മെഡിക്കല്‍ ഷോപ്പുകളില്‍ പോലും സൂര്യപ്രകാശമേല്‍ക്കാതെ മരുന്നു സൂക്ഷിക്കാനുള്ള സംവിധാനം കുറവാണ്. കേരളത്തിലെ ശരാശരി താപനില മിക്കപ്പോഴും 30നു മുകളിലാണ് എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്.
മരുന്നു വാങ്ങുമ്പോള്‍
നിര്‍മാണ തീയതി നോക്കി മരുന്നു വാങ്ങുന്നത് ഒരു ശീലമാക്കേണ്ടതാണ്. കഴിയുമെങ്കില്‍ ഉല്പാദന തീയതി അടുത്ത് ആകുന്നതാണ് നല്ലത്. കാലാവധി നാലോ അഞ്ചോ വര്‍ഷം ഉണ്ടാകുമെങ്കിലും കേരളത്തിലെ താപനില, ശരിയായ സൂക്ഷിപ്പ് സൗകര്യങ്ങളുടെ അഭാവം എന്നിവമൂലം കാലം ചെല്ലുന്തോറും മരുന്നിന്റെ വീര്യം കുറയാന്‍ സാധ്യതയുണ്ട്.
അതുപോലെ മരുന്നു വാങ്ങുമ്പോള്‍ കഴിക്കാനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ ചോദിച്ചറിയണം, കഴിയുന്നതും എഴുതി വാങ്ങണം. മെഡിക്കല്‍ ഷോപ്പുകളില്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളുണ്ടെങ്കില്‍ അവരോട് ചോദിക്കുന്നതാണ് ഉചിതം. ഇല്ലെങ്കില്‍ മരുന്നു കുറിച്ചുതന്ന ഡോക്ടറോട് തന്നെ നിര്‍ദേശം ആരായാം.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment