ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിനിരയായെന്നു കണ്ടെത്തി
കോട്ടയം: നഗരമധ്യത്തിലെ കോണ്‍വന്റില്‍നിന്ന് ഒളിച്ചോടിയ മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നു മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്. പീഡിപ്പിച്ചതു രണ്ടാനച്‌ഛനെന്നു പെണ്‍കുട്ടിയുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ടാനച്‌ഛനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലക്കാട് നെന്മാറ രാജാഭവനില്‍ കുമാറാ(38)ണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണു കോട്ടയം സെന്റ് ജോസഫ് സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ സ്‌കൂളിനോടു ചേര്‍ന്നുള്ള കോണ്‍വന്റില്‍നിന്നു കാണാതായത്. കോട്ടയത്തുനിന്നു കുമളി വഴി മധുരയിലെത്തിയ വിദ്യാര്‍ഥികള്‍ അവിടെനിന്നു ട്രെയിനില്‍ തിരുവനന്തപുരത്തേക്കു വരുംവഴി സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരെ സഹായിക്കാനെന്ന വ്യാജേന ഒരു യുവാവും ഒപ്പും കൂടിയിരുന്നു. യാത്രക്കാര്‍ പെണ്‍കുട്ടികളോടു വിവരം ചോദിച്ചപ്പോള്‍ യുവാവിനെ പരിചയമില്ലെന്നു പറഞ്ഞതിനേത്തുടര്‍ന്ന് ഇയാളെ പാതിവഴിയില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്‌ഥര്‍ പിടികൂടി ചോദ്യംചെയ്‌തിരുന്നു.
തിരുവനന്തപുരത്തെത്തിയ കുട്ടികളെ റെയില്‍വേ പോലീസ് പിന്നീട് വെള്ളയമ്പലത്തെ ബിഷപ്‌സ് ഹൗസിലേക്കു മാറ്റി. തുടര്‍ന്ന് വിവരമറിയിച്ചതിനേത്തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്നു കുട്ടികളെ തിരികെ കോട്ടയത്തു കൊണ്ടുവരികയായിരുന്നു.
ഇന്നലെ പോലീസ് കുട്ടികളെ മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടികളിലൊരാള്‍ മുന്‍പ് പീഡനത്തിനിരയായന്നു തെളിഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്‌തപ്പോള്‍ രണ്ടാനച്‌ഛന്‍ പീഡനത്തിരയാക്കിയെന്നു പെണ്‍കുട്ടി വ്യക്‌തമാക്കിയത്. പെണ്‍കുട്ടിയുടെ അച്‌ഛന്‍ ഉപേക്ഷിച്ചതിനേ തുടര്‍ന്ന് എട്ടുവര്‍ഷം മുന്‍പാണ് കുമാര്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം കൂടിയത്. കോട്ടയം ഈസ്‌റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ റിജോയുടെ നേതൃത്വത്തില്‍ കുമാറിനെ ചോദ്യം ചെയ്‌തുവരികയാണ്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net