തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ പ്രതിമാസ അലവന്‍സ് 40,250 രൂപയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള ശുപാര്‍ശ ജസ്റ്റിസ് രാജേന്ദ്രബാബു വെള്ളിയാഴ്ച സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. നിലവില്‍ 20,300 രൂപയാണ് അലവന്‍സ്. ഇതുപ്രകാരം മാസ അലവന്‍സ് 19950 രൂപയാണ് വര്‍ധിപ്പിച്ചത്. മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം ആയിരത്തില്‍ നിന്ന് 10,000 രൂപയായും വര്‍ധിപ്പിച്ചുകൊണ്ടുള്ള ശുപാര്‍ശയും ഇതിലുള്‍പ്പെടുന്നു.
നിയമസഭാംഗങ്ങളുടെ സ്ഥിരം അലവന്‍സ് 300-ല്‍ നിന്ന് 8500 രൂപയായും മണ്ഡലഅലവന്‍സ് 5000-ല്‍ നിന്നും 6500 ആയും ടെലിഫോണ്‍ അലവന്‍സ് 5000-ല്‍ നിന്നും 6500 ആയും വര്‍ധിക്കും. ഇന്‍ഫര്‍മേഷന്‍ അലവന്‍സ്, ഡ്രൈവര്‍ അലവന്‍സ്, സംപ്ച്യുറി അലവന്‍സ് എന്നിവയാണ് പുതിയ അലവന്‍സുകള്‍. ഇത് യഥാക്രമം 1000, 6250, 1500 എന്നിങ്ങനെയായിരിക്കും.
ഇതുകൂടാതെ മറ്റ് അലവന്‍സുകളും വര്‍ധിപ്പിക്കുകയും പുതിയ അലവന്‍സുകള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സെക്രട്ടേറിയല്‍ അലവന്‍സ് 7500-ഉം വാഹനത്തിന് അഞ്ചുലക്ഷം രൂപ പലിശരഹിത അഡ്വാന്‍സും ഭവനനിര്‍മാണത്തിന് ചുരുങ്ങിയ പലിശ നിരക്കില്‍ 10 ലക്ഷം രൂപയും നല്‍കാനാണ് പുതിയ ശുപാര്‍ശകള്‍. നിലവിലുള്ള പെട്രോള്‍ - റെയില്‍ കൂപ്പണ്‍ വര്‍ഷത്തില്‍ 1,20,000-ല്‍ നിന്ന് 1,44,000 ആയും ദിവസ അലവന്‍സ് 500-ല്‍ നിന്ന് 750 ആയും കേരളത്തിന് പുറത്ത് 600-ല്‍ നിന്ന് 900 ആയും വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. സംസ്ഥാനത്തിനുള്ളില്‍ റോഡുമാര്‍ഗം കിലോമീറ്ററിന് ആറുരൂപ എന്നത് ഏഴാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
മുന്‍ എം.എല്‍.എ. മാരുടെ മിനിമം പെന്‍ഷന്‍ 4000-ല്‍ നിന്ന് 6000 ആയും പരമാവധി പെന്‍ഷന്‍ 25000 രൂപയായും വര്‍ധിപ്പിക്കും. അഞ്ചുവര്‍ഷം എം.എല്‍.എ. ആയിരിക്കുന്ന ഒരാള്‍ക്കുള്ള പെന്‍ഷന്‍ ആറായിരത്തില്‍ നിന്ന് പതിനായിരമായും വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ - റെയില്‍ കൂപ്പണ്‍ 12000 എന്നത് 24000 ആയും വര്‍ധിപ്പിക്കുന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.
സ്പീക്കറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ജസ്റ്റിസ് രാജേന്ദ്രബാബു റിപ്പോര്‍ട്ട് സ്പീക്കര്‍ ജി.കാര്‍ത്തികേയന് സമര്‍പ്പിച്ചു.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.