ഗുജറാത്ത് കലാപം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ മോഡിക്കെതിരെ പരാമര്‍ശം
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശമുണ്ടെന്ന് റിപ്പോര്‍ട്ട്. മോഡിയെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് അഡ്വ.രാജു രാമചന്ദ്രന്‍ അധ്യക്ഷനായ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് മോഡിയെയോ പോലീസ് ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ് ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് സഞ്‌ജയ് ഭട്ട് എന്ന ഐ.പി.എസ് ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ് ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് മോഡിയെ വിചാരണ ചെയ്യാന്‍ കഴിയുമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2002 ഫെബ്രുവരി 22ന് ചേര്‍ന്ന ഒരു യോഗത്തില്‍ വച്ചാണ് മോഡി കലാപത്തിന് ആഹ്വാനം ചെയ്‌തതെന്ന് സഞ്‌ജയ് ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് സുരക്ഷാചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥരെയും ചോദ്യം ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി സ്വീകരിച്ചാല്‍ മോഡിയടക്കമുള്ളമുള്ളവരെ വിചാരണയ്‌ക്ക് വിധേയമാക്കിയേക്കും. അങ്ങനെവന്നാല്‍ പ്രധാനമന്ത്രി പദവി ലക്ഷ്യമാക്കിയുള്ള പ്രയാണത്തിന് അത് വിലങ്ങുതടിയാകാനും ഇടയുണ്ട്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചു, ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കുറ്റങ്ങളാകും മോഡി നേരിടേണ്ടിവരിക.
ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട് കോണ്‍ഗ്രസ് എം.പി ഇഷാന്‍ ജഫ്രിയുടെ ഭാര്യ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് സുപ്രീം കോടതി കേസില്‍ അമിക്കസ് ക്യുറിയെ അന്വേഷണത്തിന് നിയോഗിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിനെറയും അമിക്കസ് ക്യുറിയുടെയും റിപ്പോര്‍ട്ട് സുപ്രീം കോടതി വിചാരണ കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment