"തള്ളയുടെ
ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ കൊട്ട് ധരിച്ചു കൊണ്ടാണ് ഇദേഹം ഭൂജാതനായതെന്നു തോന്നുന്നു
...ആളേക്കാള്‍ വലിയ കോട്ടും മുത്ത് തോല്‍ക്കുന്ന കൊന്ത്രപല്ലും കൂടി ആകെപാടെ ഒരു
അഴകൊഴമ്പന്‍ ലുക്ക് ...നായകനാവാന്‍ പറ്റിയ കോലം!!!".............
എന്നൊക്കെ
പറഞ്ഞു ഞാനും സന്തോഷിനെ കുറെ കളിയാക്കിയിട്ടുണ്ട് ...പക്ഷെ ..ഇന്ന് എനിക്കതില്‍
കുറ്റബോധമുണ്ട്.... എന്തിനാണ് അയാളെ ഞാനടക്കം പ്രബുദ്ധരെന്നു സ്വയം പുകഴ്ത്തുന്ന
മലയാളികള്‍ അവഹേളിക്കുന്നത്???
കളിയാക്കി ചിരിക്കാനാണെങ്കിലും, തെറി
വിളിക്കാനാണെങ്കിലും ഇന്ന് കേരളം മുഴുവന്‍ ഹൗസ്‌ഫുള്‍ ആയി ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍
അയാള്‍ക്ക് കഴിഞ്ഞു എങ്കില്‍ അത് അയാളുടെ കഴിവ് തന്നെയാണ്....
സൂപ്പര്‍താരങ്ങളുടെ അമാനുഷികകഥാപാത്രങ്ങളെ കണ്ട്
ആര്‍പ്പ് വിളിക്കുന്ന, ഒരു നല്ല സിനിമ ഇറങ്ങിയാല്‍ അത് തിയേറ്ററില്‍ പോയി കാണാന്‍
മനസ്സ് കാണിക്കാത്ത,,,,, വല്ലവനും ഉണ്ടാക്കി വെച്ചത് അനുഭവിക്കാന്‍ മാത്രം
അറിയുന്ന കപടആസ്വാദനത്തിന്റെ മൂര്‍ത്തരൂപമായ മലയാളിയുടെ സങ്കുചിതമായ മനോഭാവത്തിന്
മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയാണ് സന്തോഷ് ആ സിനിമ റീലീസ് ചെയ്തത്...ഇന്നലത്തോടെ
അയാള്‍ മുടക്കിയതിനേക്കാള്‍ കൂടുതല്‍ അയാള്‍ക്ക് തിരിച്ചു
കിട്ടിയിട്ടുണ്ടാകും...
സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലും, യുടുബിലും അയാളുടെ
പിതാമഹന്മാരെ വരെ തെറി വിളിച്ചു ഇവിടെത്തെ സൂപ്പര്‍സ്റ്റാര്‍കള്‍ക്ക് പോലും
ഇല്ലാത്ത മാര്‍ക്കറ്റ് അയാള്‍ക്ക് ഉണ്ടാക്കി കൊടുത്ത ബുദ്ധിയില്ലാത്ത മലയാളികളെ
ഓര്‍ത്ത് സന്തോഷ് സഹതപിക്കുന്നുണ്ടാകും...സന്തോഷ് പണ്ഡിറ്റ് എന്ന പേരിനു മേല്‍
കിട്ടുന്ന ഓരോ കമൗസ് ക്ലിക്കും ഡോളര്‍ ആയി അയാളുടെ പോക്കറ്റില്‍ വീഴുന്നത് തെറി
എഴുതി സമയം കളഞ്ഞ ഒരുത്തനും അറിഞ്ഞില്ല....അല്ലെങ്കിലും മലയാളിക്ക് ഇതൊക്കെ കിട്ടിയില്ലെങ്കിലെ
അല്ബുധമുള്ളൂ!!!
തനിക്ക് കഴിയാത്തത് ആരെങ്കിലും ചെയ്തു കണ്ടാല്‍
അപ്പോള്‍ തുടങ്ങും വിമര്‍ശനങ്ങള്‍....ഒരു വരി നേരെ ചൊവ്വേ എഴുതാനോ , ഒരു വരി സംഗീതം ചെയ്യാനോ കഴിവില്ലാത്തവര്‍ പോലും അയാള്‍
ചെയ്തത് മുടിയിഴ കീറി വിമര്‍ശിക്കും...ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട്
അവരെ ദുഷിപ്പിക്കുന്ന വേറൊരു സമൂഹം ഈ ലോകത്തുണ്ടോ??? എനിക്ക് തോന്നുന്നില്ല....
മോഹന്‍ലാലിനെ കടത്തി വെട്ടുന്ന മഹത്തായ അഭിനയമോ,
അടൂരിനേക്കാള്‍ അവാര്‍ഡിനര്‍ഹമായ സംവിധാന മികവോ ഉണ്ടെന്നല്ല ഞാന്‍
വാദിക്കുന്നത്....അയാള്‍ക്ക് അങ്ങിനെ ഒരു അഭിരുചി ഉണ്ടെങ്കില്‍ അയാളെ അത് ചെയ്യാന്‍
നമുക്ക് അനുവദിക്കാം...ഇതൊന്നു കാണൂ...ഇതൊന്നു കാണൂ..എന്ന് പറഞ്ഞ് അയാള്‍
ആരെയെങ്കിലും നിര്‍ബന്ധിച്ചില്ലല്ലോ...അപ്പൊ പിന്നെ എന്തിനാണ് ഇത്തരം വ്യക്തി
ഹത്യകള്‍???
അടൂരിന്‍റെ സിനിമകള്‍ തിയേറ്ററില്‍ വന്നാല്‍
പത്ത് ആളുപോലും കാണാന്‍ തികച്ചുണ്ടാവില്ല....വീട്ടിലേക്കുള്ള വഴി..ടി ഡി ദാസന്‍
..തുടങ്ങിയ സിനിമകള്‍ തിയേറ്റര്‍ കണ്ടിട്ട് പോലുമില്ല.... വാക്കസ്തെ...സവാരി ഗിരി
ഗിരി ...ബെസ്റ്റ് കണ്ണാ ബെസ്റ്റ്
തുടങ്ങിയ ഇന്ക്വിലാബില്കള്‍ കേട്ട് കയ്യടിക്കാന്‍ കാശ് ചിലവാക്കുന്ന
മലയാളിയാണ് ഒരു പാവം സിനിമ സ്നേഹിയെ കൊന്നു കൊല വിളിക്കുന്നത്... ഇനി എന്നാണാവോ ഈ
മലയാളികള്‍ നന്നാവുക!
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.