You have probably not read the news appeared in the newspaper properly. What appeared in the news was that 23 lac applications were recd. However, number of Phd holders and Post graduates applied were 255 24969 (approx) along with 1.5 lac graduates.
From: "Aniyan jacobthomas_aniyankunju@yahoo.com [Keralites]"
Sent: Sun, 20 Sep 2015 14:51:50
To: Keralites@yahoogroups.com
Subject: [www.keralites.net] Disturbing news from Uttar Pradesh
368 ശിപായിമാരുടെ തസ്തികയിലേക്ക് 23 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷിച്ചവരില്‍ 2.22 ലക്ഷം പേര്‍ എന്‍ജിനിയറിങ് ബിരുദധാരികളാണ്. 2.55 ലക്ഷം പേര്‍ ഡോക്ടറേറ്റ് നേടിയവരാണ്. ആയിരക്കണക്കിന് ബിരുദാനന്തര ബിരുദധാരികള്‍ വേറെയും അപേക്ഷകരായുണ്ട്.
എന്‍ജിനിയറിങ് ബിരുദം സമ്പാദിക്കാനുംPh. D ബിരുദം സമ്പാദിക്കാനും ബിരുദാനന്തര ബിരുദം സമ്പാദിക്കാനും എത്രസമയം ചെലവഴിച്ചു? എത്ര പണം ചെലവഴിച്ചു. എത്ര അധ്വാനിച്ചു. ഇവരെ പഠിപ്പിച്ച് വലുതാക്കിയവര്‍ക്ക് എന്തെല്ലാം മോഹങ്ങളുണ്ടായിരിക്കും?
................................നമ്മുടെ നാടിന്റെ സാമ്പത്തികപുരോഗതിയുടെ വലിപ്പത്തെപ്പറ്റി വാതോരാതെ എഴുതുകയും പ്രസംഗിക്കുകയും പ്രചാരവേല നടത്തുകയും ചെയ്യുന്നവര്‍ക്ക് സാമ്പത്തികവളര്‍ച്ചയുടെ ഈ വശം ഓര്‍മയുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. നവഉദാരവല്‍ക്കരണനയത്തിന്റെ മഹത്വം പാടിപ്പുകഴ്ത്തുന്ന ബുദ്ധിജീവികള്‍ ഈ വശം ഓര്‍ക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.
അഥവാ യാഥാര്‍ത്ഥ്യം ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ മാത്രം അനുഭവമല്ല ഇത്. ഏറ്റക്കുറച്ചിലോടെ എല്ലാ സംസ്ഥാനങ്ങളിലും ഇതേ അനുഭവമുണ്ട്. ഇന്ത്യയിലെ കൊച്ചുസംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയുടെ ജനസംഖ്യയില്‍ 4% മാത്രമാണിവിടെയുള്ളത്. ജനസാന്ദ്രത കൂടുതലാണ്.
തൊഴിലില്ലാത്ത ഇന്ത്യക്കാരില്‍ 10% ലധികം കേരളത്തിലാണ്.ഇവിടെ ബിരുദാനന്തര ബിരുദം നേടിയവര്‍ പ്രതിമാസം3000 ത്തില്‍ താഴെ രൂപയ്ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുണ്ട്.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്ക് ചുരുങ്ങിയത് 10,000 രൂപ വേതനം നല്‍കണമെന്നാണ് കോടതി ഉത്തരവ്. പല സ്ഥാപനങ്ങളും ഈ തുക നല്‍കിയെന്ന് രേഖയില്‍ കാണിക്കും. മുമ്പുകാലത്ത് എയ്ഡഡ് സ്കൂളുകളുടെ നില ഇതായിരുന്നു. അണ്‍ എയ്ഡഡ് സ്വാശ്രയവിദ്യാലയങ്ങളില്‍ തുച്ഛമായ വേതനം വാങ്ങി ജോലിചെയ്യുന്നവരാണ് നിരവധി യുവതീയുവാക്കള്‍.PSCഉദ്യോഗാര്‍ഥികളില്‍നിന്ന് വിവിധ തസ്തികകള്‍ക്ക് അപേക്ഷ വാങ്ങി പരീക്ഷ നടത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നു.
റാങ്ക് തയ്യാറാക്കി മൂന്നുവര്‍ഷം കഴിഞ്ഞ് കാലാവധി അവസാനിച്ചിട്ടും തയ്യാറാക്കിയ റാങ്ക്ലിസ്റ്റില്‍നിന്ന് ഒരാള്‍ക്കുപോലും നിയമനം ലഭിക്കാത്ത അനുഭവമുണ്ട്. പത്തും പതിനൊന്നും തവണ റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടുന്നു. റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടിക്കിട്ടുന്നതുതന്നെ എത്രയോ വലിയ ആനുകൂല്യമായാണ് ചെറുപ്പുക്കാരായ ഉദ്യോഗാര്‍ഥികള്‍ കാണുന്നത്. അതും സര്‍ക്കാര്‍ കാണിക്കുന്ന മഹത്തായ ആനുകൂല്യമായി വിലയിരുത്തുന്നു.നിയമനിരോധനം പല മേഖലകളിലും നിലവിലുണ്ട്. തൊഴില്‍ചെയ്യുന്നവര്‍ പ്രായമായി ജോലിയില്‍നിന്ന് പിരിഞ്ഞുപോയാലും ഒഴിവുവന്ന തസ്തികയിലേക്ക് ആളെ നിയമിക്കാറില്ല. അതിനും യുവാക്കള്‍ സമരരംഗത്തിറങ്ങണം.
ചെലവുചുരുക്കല്‍ നവഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമാണ്. സ്ഥിരംനിയമനം ഫലത്തില്‍ വേണ്ടെന്നുവച്ചിരിക്കുന്നു. എല്ലായിടത്തും കരാര്‍ നിയമനമാണ്. കരാര്‍ നിയമനമായാല്‍ വാര്‍ഷിക വേതനവര്‍ധനയോ ഉദ്യോഗക്കയറ്റമോ മറ്റാനുകൂല്യങ്ങളോ നല്‍കേണ്ടതില്ല. പെന്‍ഷന്‍ ആനുകൂല്യത്തെപ്പറ്റി സ്വപ്നംകാണുകയും വേണ്ട. പ്രധാനമന്ത്രി എല്ലായ്പ്പോഴും വിദേശരാജ്യങ്ങളിലാണ്. വിദേശമൂലധനം ക്ഷണിക്കുന്നു. ചുരുങ്ങിയ കൂലിയും ആനുകൂല്യങ്ങളുടെ നിഷേധവും ചൂഷണത്തിനുള്ള സൗകര്യവുമാണ് വിദേശമൂലധനം ആകര്‍ഷിക്കാനുള്ള മാര്‍ഗമായി പറയുന്നത്. ചുരുക്കത്തില്‍ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ അസംതൃപ്തിയിലും രോഷത്തിലുമാണ്.പൊട്ടിത്തെറി ഏതുനിമിഷവും പ്രതീക്ഷിക്കാം.
തൊഴിലില്ലാത്തവരുടെ പ്രശ്നം തൊഴിലുള്ളവര്‍ ഏറ്റെടുക്കണമെന്ന് B T Ranadive ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കാനുള്ള സമയമാണിത്. www.keralites.net ![]() ![]() ![]() ![]() ![]() |
Posted by: "padmanabhan puthukkattil madhavan" <pmpadmanabhan@rediffmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (2) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net