Sunday 13 October 2013

[www.keralites.net] =?UTF-8?B?4LST4LSw4LWN4oCN4LSu4LSv4LS/4LSy4LWN4oCNIOC0ruC1geC0t

 

ഓര്‍മയില്‍ മുഴങ്ങുന്നു സിംഹഗര്‍ജ്ജനം
 

Fun & Info @ Keralites.net

ആരും അറിഞ്ഞില്ല... അറിഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല... വിശ്വസിക്കേണ്ടിവന്നപ്പോള്‍ ആര്‍ക്കും കണ്ണീരടക്കാനുമായില്ല... കാരണം ആരും പ്രതീക്ഷിച്ചതല്ല ആ മരണം... ആരോടും പറയാതെ... ഒരു സൂചനപോലും നല്‍കാതെ... തെലുങ്ക് സിനിമയിലെ 'ഷേര്‍ഖാന്‍' മരണത്തിന്റെ ഇരുണ്ട ഗുഹയിലേക്ക് നടന്നുകയറി. സംശയിക്കേണ്ട... 'മഗധീര' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ അതേ ഷേര്‍ഖാന്‍ തന്നെ... ആ കഥാപാത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ മനസ്സുകളില്‍ ചേക്കേറിയ രഘുമുദ്രി ശ്രീഹരി എന്ന ശ്രീഹരി സിനിമാലോകത്തെയും സിനിമാ ആസ്വാദകരെയും ഒരേപോലെ കണ്ണീരിലാഴ്ത്തി കഴിഞ്ഞദിവസം ഈ ലോകത്തോട് വിടപറഞ്ഞു. കരള്‍രോഗത്തിന്റെ പിടിയിലകപ്പെട്ട് ആ അതുല്യ നടന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ആരാധക കരളുകളാണ് കണ്ണീരുകൊണ്ട് നിറഞ്ഞുതുളുമ്പിയത്. മരണമറിഞ്ഞ് മുബൈയിലെ ലീലാവതി ഹോസ്പിറ്റലിലേക്ക് അണമുറിയാതെ ഒഴുകിയെത്തിയ സിനിമാപ്രവര്‍ത്തകരും ആരാധകരും ശ്രീഹരി എന്ന നടന്റെ മഹത്ത്വത്തെ അടിവരയിട്ട് പ്രഖ്യാപിക്കുന്നു.

ഡിസ്‌കോശാന്തിയാടെ ഭര്‍ത്താവ്


വിജയ് നായകനായ 'വേട്ടൈക്കാരന്‍', ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ തേജ നായകനായ 'മഗധീര' എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രീഹരി മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തെ പിടിച്ചുവാങ്ങിയത്. മലയാളികളെ ശ്രീഹരിയുമായി അടുപ്പിക്കുന്ന മറ്റൊരു കണ്ണി കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ശാന്തി. വെറും ശാന്തി എന്നു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകണമെന്നില്ല. ഒരുകാലത്ത് ഐറ്റം ഡാന്‍സിന്റെ പര്യായമായി മാറി, മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഡിസ്‌കോ ശാന്തിയാണ് ശ്രീഹരിയുടെ ഭാര്യ. സിനിമയില്‍ കാലുറപ്പിച്ചു തുടങ്ങുന്ന 1988 ലാണ് ശ്രീഹരി, ഡിസ്‌കോ ശാന്തിയെ വിവാഹം കഴിക്കുന്നത്.

വര്‍ക്ക്ഷോപ്പില്‍നിന്ന് സിനിമയിലേക്ക്


ഹൈദരാബാദിലെ ബാലനഗറില്‍ 1964ല്‍ ഒരു സ്വാതന്ത്ര്യദിനത്തിലാണ് ശ്രീഹരി ജനിക്കുന്നത്. ബാലനഗറിലെ ഒരു ചെറുകിട വര്‍ക്ക്‌ഷോപ്പിലെ മെക്കാനിക്കായിരിക്കുമ്പോഴും തൊട്ടടുത്തുള്ള ശോഭന തീയേറ്ററില്‍നിന്നുള്ള സിനിമാശബ്ദങ്ങളിലായിരുന്നു അവന്റെ ശ്രദ്ധ. ഒരുനാള്‍ ആ തീയേറ്ററിലെ സ്‌ക്രീനില്‍ തന്റെ മുഖം തെളിയുന്നത് ആ ചെറുപ്പക്കാരന്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരുന്നു. അതിനുള്ള പരിശ്രമങ്ങള്‍ വര്‍ക്ക്‌ഷോപ്പിലെ ജീവിതത്തിനിടയിലും അവന്‍ തുടര്‍ന്നു. അവസാനം സിനിമ എന്ന മായികലോകത്തേക്കുള്ള വാതിലുകള്‍ അവന് മുന്നില്‍ തുറക്കപ്പെട്ടു. സംഘട്ടന രംഗങ്ങളില്‍ ഒരു ഫൈറ്ററുടെ രൂപത്തില്‍ മങ്ങിയും തെളിഞ്ഞും അവന്റെ മുഖവും സ്‌ക്രീനുകളില്‍ തെളിഞ്ഞുതുടങ്ങി. ചെറുപ്പം മുതല്‍ ഫിസിക്കല്‍ ഫിറ്റ്‌നസില്‍ ശ്രദ്ധചെലുത്തിയതാണ് തനിക്ക് സിനിമയില്‍ അവസരമുണ്ടാകാന്‍ കാരണമെന്ന് പലപ്പോഴും ശ്രീഹരി പറയുമായിരുന്നു. സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഒരു ജിംനാസ്റ്റിക് താരമായി മാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവസാനം ദസരി നാരായണ റാവു എന്ന പ്രശസ്ത തെലുങ്ക് സംവിധായകന്റെ ചിത്രത്തിലൂടെ 1986ല്‍ ടോളിവുഡിലേക്ക് അരങ്ങേറ്റം. പതുക്കെ പതുക്കെ നായകനായും വില്ലനായും സ്വഭാവനടനായും തെലുങ്ക് സിനിമാ മേഖലയില്‍ ശ്രീഹരി കാലുറപ്പിച്ചു. ഏത് സിനിമയേക്കുറിച്ച് ആലോചിക്കുമ്പോഴും സംവിധായകനും നിര്‍മാതാവും ഒരേ സ്വരത്തില്‍ ആദ്യം കാസ്റ്റ്‌ചെയ്യുന്ന താരമായി ശ്രീഹരി വളര്‍ന്നു. വര്‍ഷത്തില്‍ ഒരു ദിവസം പോലും ബ്രേക്കെടുക്കാതെ തുടര്‍ച്ചയായി അഭിനയിച്ചുകൊണ്ടേയിരിക്കുന്ന തിരക്കിലേക്ക് അദ്ദേഹം ഒഴുകിയിറങ്ങി.
Fun & Info @ Keralites.net
'മഗധീര'യ്ക്ക് മുന്‍പും ശേഷവും

'വേട്ടൈക്കാരനി'ലെ ദേവരാജ് എന്ന ഐ.പി.എസ്. ഓഫീസറുടെ വേഷം ഏറെ ആരാധകരെ നേടിക്കൊടുത്തു എങ്കിലും 'മഗധീര'യുടെ വിജയത്തോടെയാണ് ശ്രീഹരിയിലെ യഥാര്‍ത്ഥ നടനെ സിനിമാലോകം തിരിച്ചറിയുന്നത്. കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തന്റെ നിലപാട് മാറ്റാന്‍ ശ്രീഹരി തീരുമാനിക്കുന്നതും അതിനുശേഷമാണ്. ''പണത്തിനുവേണ്ടി അഭിനയിച്ചിരുന്ന കാലം കഴിഞ്ഞു. ഇനി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങുമെന്ന്''പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിരുന്നു. ഇമേജും ഏജും നോക്കി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന ഒരു നടനായി ശ്രീഹരി മാറുകയായിരുന്നു. ഷാഹിദ് കപൂറിനെയും സോനാക്ഷി സിന്‍ഹയേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ ഒരുക്കുന്ന 'ആര്‍... രാജ്കുമാര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുമ്പോഴാണ് അസുഖബാധിതനായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഈ സിനിമയിലെ വില്ലന്‍വേഷത്തിലൂടെ ബോളിവുഡില്‍ തനിക്കൊരു മേല്‍വിലാസമുണ്ടാകുമെന്ന് ശ്രീഹരി പ്രതീക്ഷിച്ചിരുന്നു. ബോളിവുഡിലെ ആക്ഷന്‍ മൂവി 'സഞ്ജീറി'ന്റെ തെലുങ്ക് പതിപ്പ് 'തൂഫാനി'ലും ഒരു പ്രധാനവേഷം അദ്ദേഹം കൈകാര്യം ചെയ്തു. 'മഗധീര'യിലെ ഷേര്‍ഖാന്‍ എന്ന പേരുതന്നെയാണ് ഈ ചിത്രത്തിലും ശ്രീഹരിക്ക്.
ഇതിലെ നായകനും റാം ചരണ്‍ തേജയായിരുന്നു.
 
പ്രശസ്തിക്കല്ല ചാരിറ്റി


സിനിമാതാരത്തിന്റെ മേലങ്കിയണിഞ്ഞ് താരജാഡകളുമായി കഴിഞ്ഞിരുന്ന ഒരാളല്ലായിരുന്നു ശ്രീഹരി. സാമൂഹിക പ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. നാലുമാസം പ്രായമായപ്പോള്‍ മരിച്ചുപോയ മകള്‍ അക്ഷരയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച അക്ഷര ഫൗണ്ടേഷനിലൂടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടപ്പാക്കി. ഇതിന്റെ ഭാഗമായി മേട്ച്ചാല്‍ മേഖലയിലെ നാല് ഗ്രാമങ്ങള്‍ ദത്തെടുക്കുകയും അവിടത്തുകരുടെ രക്ഷാപുരുഷനായി മാറുകയും ചെയ്തു. കേവലം പ്രശസ്തിക്കുവേണ്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. ജീവിതിന്റെ; മനസ്സിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിനത്. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത പ്രയോജനപ്പെടുത്തി, അടുത്ത തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രീഹരിയില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു നടനെന്നതിലുപരി, ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന ഇമേജിലേക്ക് ശ്രീഹരി മാറിയെന്നതിനുള്ള ഉദാഹരണമാണ് ആ വാഗ്ദാനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഒരു നടനെ മാത്രമല്ല നമുക്ക് നഷ്ടപ്പെട്ടത്. നല്ല മനസ്സുള്ള... നല്ല കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സുള്ള... ഒരു നല്ല മനുഷ്യനെക്കൂടിയാണ്.


 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment