Sunday, 15 September 2013

[www.keralites.net] ???????? ????????? ???????????? ??????? ???????????? ??????????

 

ഋഷിരാജ്‌ സിംഗിന്റെ ഫേസ്‌ബുക്ക്‌ പേജിന്‌ ലക്ഷത്തിലേറെ ലൈക്കുകള്‍

കോഴിക്കോട്‌: വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി റോഡിലെ ആക്‌ഷന്‍ കമ്മിഷണര്‍ ഋഷിരാജ്‌ സിംഗ്‌ ഫേസ്‌ബുക്കില്‍ പ്രിയതാരമാവുന്നു. ഋഷിരാജിന്റെ പേരില്‍ ആരംഭിച്ച ഫേസ്‌ബുക്ക്‌ പേജിന്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ലഭിച്ചത്‌ 1,22,700 ഫോളോവേഴ്‌സിനെ. ഋഷിരാജ്‌ സിംഗിന്റെ പേരില്‍ ആരാധകര്‍ ഈ മാസം എട്ടിനു തുടങ്ങിയ പേജുകള്‍ക്കാണ്‌ ഇത്രയധികം ലൈക്കുകള്‍ ലഭിക്കുന്നത്‌.
സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനു കടിഞ്ഞാണിട്ടുകൊണ്ടുള്ള നടപടികളിലൂടെയാണു ഋഷിരാജ്‌സിംഗ്‌ ജനങ്ങളുടെ ആക്‌ഷന്‍ ഹീറോ ആയത്‌. വര്‍ഷങ്ങള്‍ക്കു മുമ്പു മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട നടപടികളാണ്‌ ഋഷിരാജ്‌സിംഗിനെ ജനകീയനാക്കിയത്‌. കഴിഞ്ഞമാസമാണ്‌ അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറായി ചുമതലയേറ്റത്‌.
മലപ്പുറത്തെ വാഹനാപകടങ്ങള്‍ക്കു ശേഷമാണു വാഹനങ്ങളുടെ മരണപ്പാച്ചിലിനു സഡണ്‍ ബ്രേക്കിടാന്‍ ഋഷിരാജ്‌ രംഗത്തെത്തിയത്‌. സ്വകാര്യ ബസുകളില്‍ സ്‌പീഡ്‌ ഗവേണര്‍ നിര്‍ബന്ധമാക്കിയ നടപടിയാണ്‌ ഇദ്ദേഹത്തെ സോഷ്യല്‍ മീഡിയകളുടെ പ്രിയങ്കരനാക്കിയത്‌. അക്കൗണ്ട്‌ തുറന്നു മൂന്നുദിവസത്തിനകമാണ്‌ ഋഷിരാജ്‌സിംഗിന്റെ ഫേസ്‌ബുക്ക്‌ പേജിന്റെ റേറ്റിംഗ്‌ വര്‍ധിച്ചത്‌. കഴിഞ്ഞ ബസ്‌ പണിമുടക്കു ദിനത്തില്‍ അരലക്ഷത്തിലേറേ പേരാണ്‌ പേജ്‌ ലൈക്‌ ചെയ്‌ത്‌ പിന്തുണ പ്രഖ്യാപിച്ചത്‌. പത്രവാര്‍ത്തകളുടെ ക്ലിപ്പിംഗുകളാണ്‌ അദ്ദേഹത്തിന്റെ പേജില്‍ നിറയുന്നത്‌. ഗതാഗത പരാതികള്‍ക്ക്‌ തത്സസമയം എസ്‌.എം.എസ്‌. വഴി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ക്ക്‌ മെസേജ്‌ അയക്കാനുള്ള സ്വകര്യവും ഫേസ്‌ബുക്കില്‍ ഒരുക്കിയിട്ടുണ്ട്‌.
ട്രാഫിക്‌ നിയമലംഘനം കണ്ടാല്‍ ഋഷിരാജ്‌സിംഗിന്റെ ഔദ്യോഗിക മൊബൈല്‍ നമ്പറായ 8547639000-ലേക്ക്‌ മെസേജ്‌ അയ്‌ക്കാനും ഫേസ്‌ബുക്ക്‌ പേജിലൂടെ പൊതുജനങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു. ജനങ്ങള്‍ക്ക്‌ നേരിട്ട്‌ കമ്മിഷണറുമായി ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്‌ക്കാനുള്ള സൗകര്യവും ഫേസ്‌ബുക്ക്‌ ഒരുക്കുന്നു.
പോലീസ്‌ നിയമം തെറ്റിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കുമോ എന്ന ചോദ്യത്തിനു നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന മറുപടിയാണ്‌ പേജില്‍ നല്‍കിയിരിക്കുന്നത്‌.
കുറഞ്ഞദിവസത്തിനകം തന്നെ അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്‌ബുക്ക്‌ പേജ്‌ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ കൊണ്ടു നിറയുകയാണ്‌. ജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കുകയും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്‌. 18നു താഴെ പ്രായമുള്ളവര്‍ വാഹനമോടിക്കുന്നതു കുറ്റകരമാണെന്നും നിയമം ലംഘിക്കുന്നവര്‍ പിടിക്കപ്പെടുകയാണെങ്കില്‍ ആര്‍.സി ഉടമയുടെ പേരില്‍ നടപടിയെടുക്കുമെന്നും ഫേസ്‌ബുക്ക്‌ മുന്നറിയിപ്പു നല്‍കുന്നു.
ഇയര്‍ഫോണ്‍ വച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു പൊതുജനങ്ങളുടെ ഭാഗത്തുനിന്ന്‌ അദ്ദേഹത്തിന്‌ നിര്‍ദേശം ലഭിച്ചിട്ടുണ്ട്‌. അമിതചാര്‍ജ്‌ ഈടാക്കുന്ന ഓട്ടോയടക്കമുള്ള വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്തശേഷം തന്നെ വിളിക്കണമെന്നും ആ നിമിഷം തന്നെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കുമെന്നും ഉറപ്പുനല്‍കുന്നു.
സ്‌പീഡ്‌ ഗവേണറുകള്‍ ഘടിപ്പിച്ചിട്ടും അവ ഇന്ധനവുമായി ബന്ധിപ്പിക്കുന്ന കണക്ഷന്‍ റദ്ദാക്കിയ നിലയില്‍ കണ്ടെത്തിയാല്‍ ഇത്തരം വണ്ടികളുടെ പെര്‍മിറ്റ്‌ എടുത്തുകളയുമെന്നും അദ്ദേഹം വാഹന ഉടമകള്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. വാഹനങ്ങള്‍ മത്സരയോട്ടം നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ പോലീസില്‍ വിവരമറിയിക്കണമെന്നും അദ്ദേഹംഅഭ്യര്‍ഥിച്ചു.


www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment