Sunday, 15 September 2013

[www.keralites.net] =?UTF-8?B?4LSO4LSo4LWN4oCN4LSx4LWGIOC0ruC0qOC0uOC1jeC0uOC1jSDgt

 

എന്‍റെ മനസ്സ് പൂക്കുകയാണ് പൊന്നോണത്തിനായ്‌ 
വിരിഞ്ഞ പൂവുകളെ പോലെ...... 
തുമ്പയും വാടാമല്ലിയും മുക്കുറ്റിയും 
ചെത്തി പൂവും പറിക്കാന്‍ കൂട്ടുകാരുമായ് 
പാടത്തും പറമ്പിലും മത്സരിച്ചു ഓടിനടന്ന കാലം... 
വടക്കേ പറമ്പിലെ മാവില്‍ കെട്ടിയാടിയ ഊഞ്ഞാല്‍... 
മണ്ണിട്ട വഴിയിലൂടെ ഓണത്തുംബികളുടെ പുറകെ കുതിച്ച നാളുകള്‍ 
ഓണത്തിന്‍റെ മധുരം ഇരട്ടിയാക്കാന്‍ എനിക്ക് കിട്ടിയിരുന്ന ഓണകോടികള്‍. 
വായനശാലയില്‍ നിന്നും ഉയരുന്ന പൊന്നോണ വിളികള്‍ 
എങ്ങും ചിരിക്കുന്ന മുഖങ്ങള്‍ ,ഉപ്പേരിയുടെയും,
പായസത്തിന്‍റെയും ഓണകോടിയുടെയും മണം 
തൂശനിലയിട്ട് പപ്പടവും പായസവും പരിപ്പും ഒക്കെ ആയിട്ടൊരു സദ്യ . 
പൂവിളിയുടെയും ഓണപാട്ടിന്‍റെയും താളത്തില്‍ 
സ്വയം മറക്കുന്ന എന്‍റെ നാട് 

ഇന്ന് പാടവും തൊടിയുമെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറിയിരിക്കുന്നു 
ഓണപൂവിടന്‍ ഓണ സദ്യയുണ്ടാക്കാന്‍ തമിഴന്‍റെയും തെലുങ്കന്‍റെയും ലോറി വരുന്നതും കാത്ത് , 
ചുണ്ടുകളില്‍ ചായം തേച്ച്,മലയാളത്തെ മല്ലുവാക്കി സായിപ്പ് ഇട്ടിട്ട് പോയ പരിഷ്കാരങ്ങളുടെ മേലാന്ക്കി സ്വയം എടുത്തണിഞ്ഞ് 
കോണ്‍ക്രീറ്റ് കാടുകളില്‍ നിന്ന് ഫേസ് ബുക്ക്‌ ,ട്വിറെര്‍ , 
ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ എന്‍റെ നാട് ഓണം ആഘോഷിക്കുന്നു 
നന്മയുടെ ഗ്രാമ വിശുദ്ധിയുടെ ആ പഴയ ഓണം 
ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു മഞ്ഞു മഴ പെയ്യുന്നത് പോലെ 
ഓര്‍മകളില്‍ പോലും ആ ഓണം പുതു തലമുറയ്ക്ക് അന്യമായല്ലോ എന്നാ വേദനയോടെ....എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്
 
 

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment