Sunday, 15 September 2013

[www.keralites.net] =?UTF-8?B?4LSq4LWL4LS14LSy4LWN4LSy4LWHLCDgtKrgtYvgtLXgtLLgtY3gt

 

പോവല്ലേ, പോവല്ലേ, പൊന്നോണമേ...

 

പ്രകൃതിയുടെയും മനുഷ്യന്റെയും ആഹ്ലാദകരമായ ഒത്തുചേരല്‍ ഓര്‍മ്മിപ്പിച്ച് വീണ്ടും ഓണക്കാലം. പ്രതീക്ഷകളുടെ പച്ചപ്പില്‍, സമൃദ്ധിയുടെ മഞ്ഞയില്‍, വിശുദ്ധിയുടെ വെള്ളയില്‍ അത് നന്മയുടെ പൂക്കാലമൊരുക്കുന്നു ......... ഓണച്ചിത്രങ്ങള്‍

 

Fun & Info @ Keralites.net
മുടിയില്‍ തുമ്പപ്പൂവും
ചൂടി വന്നെത്തുമോണ-
പ്പുലരി കടക്കണ്ണില്‍
പൂക്കളം വിടര്‍ത്തുമ്പോള്‍
എട്ടുകാലികള്‍ കോട്ട-
കൊത്തളമുറപ്പിക്കു-
മെട്ടുകെട്ടിലെ, ചിതല്‍
മുറ്റിയ മച്ചും നോക്കി
ഉറക്കച്ചടവോടെ
ഞാനിരിക്കുന്നൂ മൂകം
ഉറക്കെത്തുടികൊട്ടി-
തുള്ളിനില്ക്കുന്നു മോഹം!/ നീലമ്പേരൂര്‍
 

 
Fun & Info @ Keralites.net

എത്രയുദാരമീയുള്‍ വെളിച്ചം, അതാ-
ണുത്രാടരാവിലുണര്‍ത്തുന്നു, വിസ്മൃതി
മുറ്റിത്തഴച്ചു പരിക്ഷീണമാം മനം.
ഒറ്റക്കലണ്ടറുമില്ലാതെ പഞ്ചാംഗ
ചിത്രക്കളങ്ങളില്ലാതെ മുക്കുറ്റികള്‍
രക്തക്കുഴലിലിതള്‍ വിടര്‍ത്തി, ക്കാല-
വ്യക്തിതരും സൂചകോദ്ഗാരമാകുന്നു./ റഫീഖ് അഹമ്മദ്
 

 
Fun & Info @ Keralites.net
'ഉള്ളതുകൊണ്ട് നല്ലോണം'.

 
Fun & Info @ Keralites.net
പണ്ട് നമ്മുടെ പറമ്പില്‍ സമൃദ്ധമായി കാണപ്പെട്ടിരുന്ന തുമ്പപ്പൂ ഇന്നൊരു അപൂര്‍വകാഴ്ചയാണ്. പൂക്കളമിടാന്‍ പൂക്കുടകളുമായി നടന്നു നീങ്ങുന്ന കുട്ടികള്‍ പറിച്ചെടുക്കുന്ന പൂക്കളില്‍ മുഖ്യമായിരുന്നു തുമ്പപ്പൂക്കള്‍. ഇപ്പോള്‍ കാണാന്‍ കിട്ടാത്ത തുമ്പപ്പൂക്കള്‍ വളരുന്ന അപൂര്‍വം സ്ഥലങ്ങള്‍ നഗരത്തിലുണ്ട്. കുണ്ടൂപ്പറമ്പ് എടക്കാട് മഞ്ഞോളി കരിയാത്തന്‍ ഭഗവതിക്ഷേത്ര പരിസരത്തു നിന്ന് തുമ്പപ്പൂക്കള്‍ ശേഖരിക്കുന്ന കുട്ടികള്‍ (2012) -ഫോട്ടോ: കെ.കെ. പ്രവീണ്‍
 


 
Fun & Info @ Keralites.net
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!-ഇടപ്പള്ളി.
(ഫോട്ടോ: ഗിരീഷ് കുമാര്‍ .സി.ആര്‍ , 2009)


 
Fun & Info @ Keralites.net
ഓണപ്പൂക്കള്‍ പറിച്ചില്ലേ, നീ
ഓണക്കോടിയുടുത്തില്ലേ?
പൊന്നുംചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീലേ?
മണിമിറ്റത്താ മാവേലിക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍ പോയല്ലാ!
കാണാന്‍ കിട്ടാതായല്ലാ!
നാമല്ലാതിവിടില്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ! -ചങ്ങമ്പുഴ
(ഫോട്ടോ: ഗിരീഷ്‌കുമാര്‍.സി.ആര്‍ ,2009)


 
Fun & Info @ Keralites.net
വന്നുപോയ് വന്നുപോയ് ഭാഗ്യകാലം
സുന്ദരഭാരതഭൂമിയിങ്കല്‍.
കണ്ണീരും കയ്യുമായ് പാര്‍ത്തിരുന്ന
മണ്ണിന്റെ മക്കള്‍ക്കു ഭാഗ്യകാലം!
അത്തലിന്‍ ചങ്ങലയറ്റുവീണു,
പുത്തനാമോണമൊന്നിങ്ങു വന്നു. -വെണ്ണിക്കുളം

(ഫോട്ടോ: രാം നാഥ് പൈ, 2009)


 
Fun & Info @ Keralites.net
നിനക്കും നിന്നോര്‍മകള്‍ക്കും
തുടിക്കും തുടിയൊച്ചകള്‍ക്കും
മുഴുക്കാപ്പും ചാര്‍ത്തിനില്‍പ്പാ
ണത്തവും ഞാനും.
നിറഞ്ഞൂ പൂവട്ടിയും പൂ
ഞൊറിഞ്ഞൂ പുറവേലിയും വെയി
ലണിഞ്ഞൂ ചിത്തിരക്കാറ്റും
നിന്റെ തളിരടിയും./ഏഴാച്ചേരി രാമചന്ദ്രന്‍

 
Fun & Info @ Keralites.net
സത്വരം സ്വാഗതം ചൊല്ലുന്നൂ ഞങ്ങ,ളി-
ങ്ങെത്തുന്നു വീണ്ടും നീയോണനാളേ!
കാലത്തിന്‍ കണ്ണുനീര്‍ തോരുമീ വേളയില്‍-
ച്ചേലൊത്തണഞ്ഞുനീ ശോഭനാംഗി,
ഭൂവിന്റെ നല്‍ച്ചിറകേതൊന്നും പൊങ്ങുമാ-
റാ വെയില്‍പ്പുഞ്ചിരി തൂകിക്കൊണ്ടും,
ഉന്മദഖേചരനാദമായ്‌ത്തോന്നുന്നോ-
രമ്മണിനൂപുരാരാവം പൂണ്ടും,
മന്നിലെമ്പാടുമേ വാരൊളിപ്പൂക്കളായ്-
ച്ചിന്നുമാ രത്‌നാഢ്യഹാരമാര്‍ന്നും,
വെണ്മുകില്‍വാര്‍ഞെറിച്ചാര്‍ത്തുലഞ്ഞീടുമാ
രമ്യനീലാംബരം ചാര്‍ത്തിക്കൊണ്ടും. -ബാലാമണിഅമ്മ

 


 
Fun & Info @ Keralites.net
ആ വരവിങ്കലുണര്‍ന്നു ചിരിപ്പൂ
പൂവുകള്‍! - ഞങ്ങടെ സാക്ഷികളത്രേ
പൂവുകള്‍! പോവുക നാമെതിരേല്ക്കുക
നമ്മളൊരുക്കുക നാളെയൊരോണം! -വൈലോപ്പിള്ളി

(ഫോട്ടോ: അജി.വി.കെ, 2006)
 


 
Fun & Info @ Keralites.net
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ!
-എന്നട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?- ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
(ഫോട്ടോ: സന്തോഷ്.കെ.കെ., 2006)
 


 
Fun & Info @ Keralites.net
ഒരു ചെടിയും നട്ടുവളര്‍ത്തീ;-
ലോണപ്പൂവെങ്ങനെനുള്ളാന്‍?
ഒരു വയലും പൂട്ടി വിതച്ചീ;-
ലോണച്ചോറെങ്ങനെയുണ്ണാന്‍?
ഒരു വാഴക്കന്നും നട്ടീ;-
ലോണപ്പഴമെങ്ങനെ തിന്നാന്‍?
ഒരു കഴിനൂല്‍പോലും നൂറ്റീ;-
ലോണത്തുണിയെങ്ങനെയണിയാന്‍?
ഒരു രാഗം മൂളിപ്പഴകീ;-
ലോണപ്പാട്ടെങ്ങനെ പാടാന്‍?
ഒരു കരളില്‍ സ്‌നേഹം പാകീ;-
ലോണക്കളിയെന്തു കളിക്കാന്‍?
ഉള്ളത്തില്‍ക്കള്ള ക്കര്‍ക്കടം;
എങ്ങനെ പൊന്നോണം പുലരാന്‍? -എന്‍ .വി. കൃഷ്ണവാരിയര്‍
(ഫോട്ടോ: അജി.വി.കെ, 2005)
 


 
Fun & Info @ Keralites.net
ഓണമേ! വിഷാദത്തെ-
ദ്ധിക്കരിച്ചൂര്‍ജ്ജസ്വല-
പ്രാണരായിതാ നിന്നെ-
യെതിരേല്ക്കുന്നു ഞങ്ങള്‍,
നിറവേറുവാന്‍ കൊതി-
കൊണ്ടിടും സ്വപ്നങ്ങളാല്‍,
പുറവേലികള്‍ കടം-
തന്ന സൗന്ദര്യങ്ങളാല്‍.-തിരുനല്ലൂര്‍ കരുണാകരന്‍
(ഫോട്ടോ: ഇ.വി.രാഗേഷ്, 2005)
 


 
Fun & Info @ Keralites.net
ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ.
പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളിരാവൊളി
പൂവേപൊലി പൂവേപൊലി പൂവേ
പൊലിപൂവേ
എന്നും കഞ്ഞിക്കാര്‍ക്കോണത്തിനൂണ്
എന്നുമുണ്ണുന്നോര്‍ക്കോണത്തിനു കഞ്ഞി
പൂവേപൊലി പൂവേപൊലി പൂവേപൊലിപൂവേ
വീട്ടുകാരൊത്തിരുന്നുണ്ണേണമോണത്തിന്
നാട്ടുകാരൊത്തുകളിക്കേണമോണത്തിന്
പൂവേപൊലി പൂവേപൊലി
പൂവേ പൊലിപൂവേ
പപ്പടക്കൊട്ടയുമുപ്പേരിക്കൂടയും
നേന്ത്രക്കുലമോളില്‍ കണ്ടപ്പോള്‍
പൂവിളിച്ചാര്‍ത്തു നടക്കുന്നോരുണ്ണ്യോളി-
ങ്ങോടിയെത്തീടുവാന്‍ ബദ്ധപ്പെട്ടുച്ചത്തില്‍
പൂവേവാ പൂവേവാ പൂവേവാ പൂവേവാ
കൈപൊക്കിയോടിവാ
വാതുറന്നോടിവാ
വയര്‍നിറച്ചോടിവാ
പൂവേവായെന്നു വിളിക്കുന്നു.
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ. -കുഞ്ഞുണ്ണി
(ഫോട്ടോ: രാം നാഥ് പൈ, 2009)


 
Fun & Info @ Keralites.net
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.- എന്‍.എന്‍. കക്കാട്
 


 
Fun & Info @ Keralites.net
വീണ്ടും തിരയുന്നു ഞാന്‍
പൂക്കളത്തിനു ചുറ്റും
വീണുകിടന്ന നിന്റെ കാല്‌പാടുകള്‍
പൂവണികളെച്ചുറ്റി
പൂവിതള്‍ ചിത്രങ്ങളായ്
കോലങ്ങള്‍ തീര്‍ത്ത
നിന്റെ കാല്‌പാടുകള്‍.
ഉത്രാടപ്പൂക്കുന്നിന്‍
തിരുനെറ്റിയില്‍ നിന്റെ
കൈപ്പുണ്യം ചാര്‍ത്തിയ
കലയോര്‍ക്കുന്നു...-ശ്രീകുമാരന്‍തമ്പി.


 
Fun & Info @ Keralites.net
'എന്റെയുമ്മറത്തെന്തൊരാശ്ചര്യ
വര്‍ണ്ണസങ്കരഭംഗികള്‍!
കണ്‍കറുത്തതാം കാക്കപ്പൂ നോക്കി
പുഞ്ചിരിക്കുന്ന തുമ്പപ്പൂ
ചോരക്കണ്ണില്‍ മുറുമുറുപ്പുമായ്
നൂറരിപ്പൂ നിരക്കവേ,
പൊന്നിതള്‍ക്കണ്‍വിടര്‍ത്തി നോക്കുന്ന
കുഞ്ഞു മുക്കുറ്റിപ്പൂവുകള്‍
കൊള്ളിന്‍പള്ളയ്ക്കു പറ്റിനില്ക്കുന്ന
ചെല്ല'ച്ചീവോതി'ക്കയ്യുകള്‍
കാട്ടലരികള്‍, നാട്ടലരികള്‍ 
പൂത്ത മുല്ലക്കുടന്നകള്‍
എന്റെയുമ്മറത്തെന്തൊരാശ്ചര്യ
വര്‍ണ്ണസങ്കരഭംഗികള്‍ !'- കടത്തനാട്ട് മാധവിയമ്മ


 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment