Monday 16 September 2013

[www.keralites.net] =?utf-8?B?IOC0juC0qOC1jeC0pOC1jeKAjCAg4LS44LSC4LSt4LS14LS/4LSV4

 

യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ല: ആര്യാടന്‍

 
മലപ്പുറം: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഡീസല്‍ സബ്‌സിഡി ലഭിക്കാതെ കെ എസ് ആര്‍ ടി സിക്ക് നിലനില്‍ക്കാനുമാകില്ല. പരിഹാരമാര്‍ഗങ്ങള്‍ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. കേസിന്റെ തുടര്‍നടപടികള്‍ എജിയുമായി ചര്‍ച്ചചെയ്യും. സുപ്രീംകോടതി പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ല. ക്ഷേമനടപടികളാണ് ദുര്‍ഭരണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യും-ആര്യാടന്‍ പറഞ്ഞു.
...............................................................................................................

 
ഇന്ധന സബ്‌സിഡിയില്ലെങ്കില്‍ നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി.
 
T- T T+
ന്യൂഡല്‍ഹി: വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ലഭിച്ചില്ലെങ്കില്‍ യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.

ഡീസലിന്റെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ ഇന്ധനച്ചെലവ് പതിന്മടങ്ങ് കൂടിയെന്നും ആ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അഡ്വ. ഹാരീസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സബ്‌സിഡി എടുത്തുകളയുംമുമ്പ് ലിറ്ററിന് 48.72 രൂപയ്ക്കാണ് ഡീസല്‍ വാങ്ങിയിരുന്നത്. 18000 ലിറ്ററിന് അന്ന് 8,76,985.77 രൂപയാണ് നല്‍കിയത്. സപ്തംബര്‍ ഒന്നിന് ഡീസലിന്റെ വില 63.39 രൂപയാണ്. 18000 ലിറ്ററിന് ഈ നിരക്കില്‍ ചെലവ് 11,41,200 രൂപയായി. വ്യത്യാസം 2,64,215 രൂപ. ഒരു മാസത്തെ ചെലവ് മുന്‍ നിരക്കില്‍ 18 കോടിയായിരുന്നത് സബ്‌സിഡി എടുത്ത് കളയുമ്പോള്‍ 20 കോടി രൂപയായി ഉയര്‍ന്നു.

കേന്ദ്രനയം നടപ്പാക്കിയാല്‍ സാമൂഹിക പ്രതിബദ്ധത മാറ്റി വെച്ച് യാത്രാനിരക്ക് കൂട്ടാം, പക്ഷേ, അത് യാത്രക്കാരെ നേരിട്ട് ബാധിക്കും. കോര്‍പ്പറേഷന് നിരക്ക് നിശ്ചയിക്കാന്‍ അധികാരമില്ല. സര്‍ക്കാര്‍ നിയോഗിച്ച വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയാണ് നിരക്ക് തീരുമാനിക്കുന്നത്. 

ഡീസലിന്റെ നിരക്ക് കൂട്ടുന്നതിനനുസരിച്ച് യാത്രാനിരക്ക് വര്‍ധിപ്പിക്കാനും കഴിയില്ലെന്ന്, സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.
...........................................................................................................
 മാതൃഭൂമി 
 

 
എന്ത്‌  സംഭവിക്കും ???

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment