പാവം മമ്മൂക്ക ക്രൂശിക്കപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമ്മള്‍ ആരാധകര്‍ അല്ല മമ്മൂക്കയെ കുരിശില്‍ തറച്ചിരിക്കുന്നത്. എന്നാല്‍ ക്രൂശിച്ചത് മറ്റാരുമല്ല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് ചിത്രത്തിനായി മമ്മൂക്കയെ കുരിശില്‍ തറച്ചത്. സിനിമയില്‍ മമ്മൂക്കക്ക് ഒരു നാടക നടന്റെ വേഷമാണ്. അത്തരം ഒരു രംഗത്തില്‍ ഉള്ള മമ്മൂക്ക കുരിശ് ചുമന്നു കൊണ്ടു പോകുന്നതും ക്രൂശിക്കപ്പെട്ട് കിടക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വൈറലായി പടരുകയാണ്. ഒറിജിനല്‍ പീഡാനുഭവയാത്രയെ വെല്ലുന്ന സാങ്കേതികത്തികവാണ് ചിത്രത്തില്‍ ക്രിസ്തുവായുള്ള മമ്മൂട്ടിയുടെ പ്രകടനത്തിന്. യേശു പോലും ഞെട്ടുന്ന പ്രകടനം എന്നാണ് ചിലര്‍ പറയുന്നത്. മുന്‍പും മമ്മുക്ക ഇങ്ങനെ കുരിശില്‍ ഏറിയിട്ടുണ്ട്. കിഴക്കന്‍ പത്രോസിനു വേണ്ടിയാണ് മമ്മൂക്ക പണ്ട് ക്രിസ്തുവായത്. മെല്‍ ഗിബ്‌സണ്‍ പാഷന്‍ ഓഫ് ക്രൈസ്റ്റ് എടുക്കുന്നതിനു മുന്‍പേ പുള്ളി ഈ സിനിമ കണ്ടിരുന്നെങ്കില്‍ മമ്മൂക്കയെ പിടിച്ചു അതിലെ ക്രിസ്തുവാക്കിയെനെ എന്നാണ് പടം കണ്ട ചിലര്‍ ഇപ്പോള്‍ പറയുന്നത്.







![]()
www.keralites.net 

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment