Monday, 30 September 2013

[www.keralites.net] =?utf-8?B?4LS44LWX4LSm4LS/4LSv4oCZ4LSv4LWB4LSf4LWGIOC0teC1huC0r

 

സൗദിയ'യുടെ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് സീറ്റുറപ്പിക്കാന്‍ പ്രത്യേക സംവിധാനം

റിയാദ്: സൗദി എയര്‍ലൈന്‍സിന്‍െറ ആഭ്യന്തര റൂട്ടില്‍ വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് സീറ്റ് ഉറപ്പുവരുത്താന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 28 കിയോസ്കുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരന്‍ ടിക്കറ്റ് നമ്പറും മൊബൈല്‍ നമ്പറും ഇതില്‍ അടയാളപ്പെടുത്തണം. ഉടന്‍ എന്‍ട്രി സ്വീകരിച്ചതായും യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിമാനത്തില്‍ സീറ്റ് ലഭ്യത അന്വേഷിക്കുന്നതായും എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കും. അപേക്ഷിച്ച വിമാനത്തില്‍ സീറ്റ് ഇല്ലെങ്കില്‍ തൊട്ടടുത്ത് പുറപ്പെടുന്ന വിമാനത്തിലേക്ക് യാത്രക്കാരന്‍െറ പേര് സ്വമേധയാ കൈമാറ്റം ചെയ്യപ്പെടും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും സീറ്റ് ലഭ്യതയില്‍ മുന്‍ഗണന ലഭിക്കുന്നത്. സീറ്റ് ഉറപ്പായിക്കഴിഞ്ഞാല്‍ യാത്ര സംബന്ധിച്ച വിശദവിവരങ്ങളും ടിക്കറ്റ് കൗണ്ടറിലെത്തി ബോഡിങ്ങ് പാസ് സ്വീകരിക്കണമെന്ന അറിയിപ്പും മൊബൈല്‍ സന്ദേശമായി ലഭിക്കും. പുതിയ സംവിധാനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ സൗദിയ പി.ആര്‍ അസി. ഡയറക്ടര്‍ അബ്ദുല്ല അല്‍മുശബ്ബിബ് വിശദീകരിച്ചു. ഇതുവഴി വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് സീറ്റ് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവള സൂപര്‍വൈസറുടെയും പ്രത്യേക വിദഗ്ധരുടെയും മേല്‍നോട്ടത്തിലാണ് പുതിയ സംവിധാനം.

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment