Sent from Yahoo! Mail on Android |
From: Rahul Ravikumar <rravikumar@ccc.ae>;
To: <Keralites@yahoogroups.com>;
Subject: [www.keralites.net] FW: ഐഫോണ്‍ 5S-ല്‍
Sent: Sat, Sep 28, 2013 11:25:45 AM
ആപ്പിളിന്റെ ഏറ്റവും പുതിയ സന്തതി ഐഫോണ്‍ 5S ഇങ്ങെത്തിക്കഴിഞ്ഞു. വില്‍പ്പനയിലും വിലയിലും ആപ്പിള്‍ കഴിഞ്ഞിട്ടേ മറ്റൊരു ഉല്‍പ്പന്നമുള്ളു എന്നാണ് ആദ്യത്തെ ആഴ്ചയിലെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാവുക. എങ്കിലും തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായ സാംസങ്ങ് ഗാലക്സി S4 ന് മുന്‍പില്‍ ആപ്പിള്‍ ഇപ്പോഴും കിതക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്താണിതിനു കാരണം? പുതിയ ഐഫോണിന് ചെയ്യാന്‍ കഴിയാത്ത വല്ല കാര്യവും സാംസങ്ങിന് ചെയ്യാന്‍ കഴിയുന്നതായി ഉണ്ടോ? ഉണ്ടെന്നാണ് താഴെയുള്ള കാര്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാവുക. ഐഫോണ്‍ 5S-ല്‍ ഇല്ലാത്തതും എന്നാല്‍ ഗാലക്സി S4-ല്‍ ഉള്ളതുമായ 11 കാര്യങ്ങള്‍ ഏതൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. 1. നിങ്ങളുടെ ടിവിയെ നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഗാലക്സി S4-ല്‍ ഉണ്ട്. അതായത് യൂണിവേഴ്സല്‍ റിമോട്ട് ആയിട്ടാണ് അത് പ്രവര്‍ത്തിക്കുക. (ഫോണിന്റെ മുകളില്‍ ഉള്ള ചെറിയ കറുത്ത പുള്ളിയാണ് ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ). ഗാലക്സി S4 ല്‍ നിങ്ങളുടെ കേബിളില്‍ നിന്നോ സാറ്റലൈറ്റ് പ്രൊവൈഡറില്‍ നിന്നോ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചാനലുകള്‍ മാത്രം കാണിക്കുന്ന ഒരു ആപ്ലിക്കേഷനും അതിലുണ്ട്. 2. നിങ്ങളുടെ അടുത്തുള്ള മറ്റു ഫോണുകളുമായി നിങ്ങളുടെ ഫോണിനെ ബന്ധപ്പെടുത്തുവാനായി എന്‍ എഫ് സി ചിപ്പ് സഹിതമാണ് ഗാലക്സി S4 ന്റെ വരവ്. 2 ഫോണുകള്‍ തമ്മില്‍ ചിത്രങ്ങളും മറ്റും പങ്കു വെയ്ക്കുവാനും മറ്റും ഇത് ഉപയോഗിക്കുന്നു. ഐഫോണില്‍ എന്‍ എഫ് സി ഉള്‍പ്പെടുത്തിയിട്ടില്ല. 3. നിങ്ങളുടെ ഗാലക്സി S4-ല്‍ ഒരു മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു എക്സ്ട്രാ സ്റ്റോറെജ് ആഡ് ചെയ്യാം. കേവലം 1200 രൂപയ്ക്ക് ഇപ്പോള്‍ 32ജിബി മെമ്മറി കാര്‍ഡ് വരെ ലഭിക്കും. എന്നാല്‍ ഐഫോണ്‍ 5S-ല്‍ ഇങ്ങനെ ഒരു ഓപ്ഷന്‍ ഇല്ല. 4. റീപ്ലേസബിള്‍ ബാറ്ററി എന്നത് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യ കാര്യമാണ്. കാരണം വൈഫൈ ഓണ്‍ ആണെങ്കില്‍ ആറു മണിക്കൂര്‍ ഒക്കെയാണ് ഒരു ഫോണിന്റെ ബാറ്ററി നില്‍ക്കുക. അപ്പോള്‍ മറ്റൊരു ബാറ്ററി മാറ്റി ഇടണമെങ്കില്‍ അത് ഗാലക്സി S4-ല്‍ സാധിക്കും. എന്നാല്‍ ഐഫോണില്‍ അങ്ങിനെ ബാറ്ററി ഉണ്ടോ എന്നും പോലെ അതിന്റെ ഉപഭോക്താക്കള്‍ക്ക് അറിയുമായിരിക്കില്ല. 5. ഫുള്‍ 1080p HD വീഡിയോ പ്ലേ ചെയ്യിക്കാന്‍ ഗാലക്സി S4 കഴിഞ്ഞിട്ടേ ഐഫോണ്‍ ഉള്ളൂ. ഐഫോണിനെ പോലെ തന്നെ മറ്റു പല വമ്പന്മാര്‍ക്കും ഫുള്‍ 1080p HD വീഡിയോ പ്ലേ ചെയ്യിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 6. 5 ഇഞ്ച് ഡിസ്പ്ലേയാണ് ഗാലക്സി S4-ന് ഉള്ളത്. ഐഫോണ്‍ 5S-ന്റെ ഡിസ്പ്ലേ 4 ഇഞ്ച് മാത്രമാണ് വലുപ്പം. 7. ഗാലക്സി S4-ല്‍ ഉള്ള വയര്‍ലെസ് ആയി ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഗ്രൂപ്പ് പ്ലേ. ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് വേണമെങ്കിലും നിങ്ങള്‍ക്ക് മറ്റു ഫോണുകളുമായി ചേര്‍ന്ന് ഗെയിം കളിക്കാം, ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം, മറ്റു ഫോണുകളിലെ ഗാനങ്ങള്‍ കേള്‍ക്കാം അങ്ങിനെ എന്തും ചെയ്യാം. ഒരു വൈഫൈ കണക്ഷന്‍ ഉപയോഗിച്ചാണ് അത് സാധ്യമാകുന്നത്. എന്നാല്‍ ഐഫോണ്‍ 5S-ല്‍ ഫോട്ടോകളും ലിങ്കുകളും കോണ്ടാക്ട്ടുകളും ഷെയര്‍ ചെയ്യുവാനുള്ള മാര്‍ഗമേ ഉള്ളൂ. 8. ഒട്ടനവധി പുത്തന്‍ കാര്യങ്ങള്‍ ആണ് ഗാലക്സി S4-ലെ ക്യാമറ ആപ്ലിക്കേഷനില്‍ ഉള്ളത്. നിങ്ങള്‍ക്ക് വേണമെങ്കിലും ഫോട്ടോയുടെ പിറകില്‍ ഉള്ള ക്ലിയര്‍ അല്ലാത്ത ഒരാളെ മായ്ച്ചുകളയാനുള്ള മാര്‍ഗം ഈ ക്യാമറ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ആനിമേറ്റഡ് ജിഫ് ചിത്രം ഉണ്ടാക്കാനും ഗാലക്സി S4 കൊണ്ട് സാധിക്കും. സ്ലോ മോഷന്‍ വീഡിയോ സൌകര്യവും ഇന്‍സ്റ്റാഗ്രാം ഇന്റെഗ്രെഷനുമാണ് പുതിയ ഐഫോണിലെ പുത്തന്‍ സംഗതികള്‍ 9. നിങ്ങള്‍ ഗാലക്സി S4-ല്‍ നോക്കിക്കൊണ്ടിരിക്കെ അതൊരിക്കലും സ്ക്രീന്‍ ലോക്കായി നിങ്ങളെ ശല്യം ചെയ്യില്ല. ഫ്രണ്ട് ക്യാമറയ്ക്ക് നിങ്ങളുടെ കണ്ണിനെ മനസ്സിലാക്കുവാനുള്ള ശക്തിയുണ്ട്. അതുവഴി നിങ്ങള്‍ എന്തെങ്കിലും നോക്കിക്കൊണ്ടിരിക്കെ സ്ക്രീന്‍ ഡാര്‍ക്ക് ആവാതിരിക്കുവാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. 10. നമ്മള്‍ക്ക് ഏതൊരു ചെറിയ മൊബൈല്‍ ഷോപ്പില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്ന മൈക്രോ യുഎസ്ബി പ്ലഗ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗാലക്സി S4 ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. ഐഫോണ്‍ 5S ന്റെ കാര്യത്തില്‍ ആണെങ്കില്‍ ആപ്പിളിന്റെ സ്വന്തം ലൈറ്റനിംഗ് പോര്‍ട്ട് തന്നെ വേണ്ടി വരും 11. ഒരേ സമയം രണ്ടു ആപ്ലിക്കേഷനുകള്‍ റണ്‍ ചെയ്യിക്കാന്‍ ഗാലക്സി S4 കൊണ്ട് സാധിക്കും http://www.boolokam.com
Thanks and Regards
RAHUL RAVI KUMAR E&I DEP SSSP PROJECT SHAH-ABUDHABI,U.A.E
|
No comments:
Post a Comment