Saturday, 21 September 2013

[www.keralites.net] =?utf-8?B?4LS24LWA4LSk4LSz4LSq4LS+4LSo4LWA4LSv4LSk4LWN4LSk4LS/4

 

ശീതളപാനീയത്തില്‍ പാമ്പിന്‍കുഞ്ഞ്‌; രണ്ടരവയസുകാരി ആശുപത്രിയില്‍

നെടുമങ്ങാട്‌: പ്രമുഖകമ്പനിയുടെ ശീതളപാനീയത്തില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. ഇതു കുടിച്ച രണ്ടരവയസുകാരിയെ ദേഹാസ്വാസ്‌ഥ്യംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കോല പേരയത്തുകോണം ലക്ഷംവീട്‌ തടത്തരികത്തു വീട്ടില്‍ സജീവ്‌-ഷാനിമ ദമ്പതികളുടെ മകള്‍ ആല്യയെയാണ്‌ തിരുവനന്തപുരം എസ്‌.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെ മുക്കോലയിലെ ശിവന്റെ ഉടമസ്‌ഥതയിലുള്ള കെ.വി സ്‌റ്റോറില്‍നിന്നു ജംപ്‌ ഇന്‍ എന്ന മാംഗോ ഡ്രിങ്ക്‌ വാങ്ങിനല്‍കിയത്‌. പാനീയം സ്‌േട്രാ ഉപയോഗിച്ച്‌ കുട്ടി വലിച്ചുകുടിച്ചപ്പോള്‍ തടസം അനുഭവപ്പെട്ടു. തുടര്‍ന്ന്‌ കുട്ടിയുടെ അമ്മൂമ്മ കവര്‍ വാങ്ങി പരിശോധിച്ചു. ഇതിനിടെ ഛര്‍ദി അനുഭവപ്പെട്ട കുട്ടിയെ നെടുമങ്ങാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ എസ്‌.എ.ടി. ആശുപത്രിയിലേക്കു മാറ്റി. പരിശോധനയില്‍ കവറിനുള്ളില്‍നിന്ന്‌ ചത്തു ജീര്‍ണിച്ച പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. 2013 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ പാനീയമാണിത്‌. നെടുമങ്ങാട്‌ പോലീസ്‌ അന്വേഷണമാരംഭിച്ചു.

 

 

 

Abdul Jaleel


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment