Tuesday 20 August 2013

[www.keralites.net] 610 കിലോയുള്ള സൗദി യുവാവ

 

610 കിലോയുള്ള സൗദി യുവാവിനെ റിയാദില്‍ വിദഗ്ധ ചികിത്സക്കായി എത്തിച്ചു

 

റിയാദ് : അമിതഭാരം മൂലം അനങ്ങാന്‍ പോലും കഴിയാന്‍ പ്രയാസപെടുന്ന സൗദി യുവാവിന് രാജകാരുണ്യം. 610 കിലോ ശരീര ഭാരമുള്ള ഖാലിദ് മുഹ്‌സിന്‍ അല്‍ശാഇരിയെ സൗദിയിലെ ജിസാനില്‍ നിന്ന് റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ വിദഗ് ധ ചികിത്സക്കായി എത്തിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണിതെന്നു ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍റബീ അറിയിച്ചു.

വലിയ കട്ടിലില്‍ കിടന്നിരുന്ന 27 കാരനായ ഖാലിദിനെ ക്രെയിന്‍ ഉപയോഗിച്ചാണ് വീട്ടില്‍ നിന്നും വലിയ വാഹനത്തിലേക്ക് കയറ്റിയത്. ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറക്കാന്‍ വീടിന്റെ വാതില്‍ തന്നെ പൊളിച്ചു മാറ്റേണ്ടതായി വന്നു. 31 സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ പ്രത്യേക യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിരോധ മന്ത്രാലയം,സിവില്‍ ഡിഫെന്‍സ് ,റെഡ് ക്രസന്റ് ,ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വ്യോമ മാര്‍ഗമാണ് യുവാവിനെ റിയാദില്‍ എത്തിച്ചത്. ഇദേഹത്തെ ചികിത്സിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment