Tuesday, 6 August 2013

[www.keralites.net] 500 രൂപ മുടക്കിയാല്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും ആജീവനാന്തം പരിരക്ഷ !

 


500 രൂപ മുടക്കിയാല്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും ആജീവനാന്തം പരിരക്ഷ !

ശവര്‍മ്മയും ഷവായയും തിന്നു ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിന് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി കാന്‍സര്‍ രോഗം പരക്കെ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. ഒരു കുടുംബത്തില്‍ കീമോതെറാപ്പിയെ കുറിച്ച് അറിവില്ലാത്തവര്‍ കാണില്ല എന്ന സ്ഥിതി ആണിപ്പോള്‍ . നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ? കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്.

ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ കാന്‍സര്‍ ചികിത്സ സൗജന്യമായിരിക്കും എന്നാണ് ആര്‍ സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്താല്‍ 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആര്‍ സി സി വാഗ്ദാനം ചെയ്യുന്നു. റേഡിയേഷന്‍ തറാപ്പിയും സര്‍ജറിയും അടക്കമുള്ള ചികിത്സകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്

കാന്‍സര്‍ ചികിത്സ വന്‍ ചിലവേറിയ ചികിത്സ ആണെന്നിരിക്കെ ഈ ഒരു പദ്ധതി സാധാരണക്കാര്‍ക്ക് തെല്ലൊരു ആശ്വാസം ആകുമെന്നതില്‍ സംശയമില്ല. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.

അവരുടെ ഓഫര്‍ ഇങ്ങനെയാണ്. 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. എങ്ങിനെയുണ്ട് ആര്‍ സി സിയുടെ ഓഫര്‍ ?

ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്. 3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി. നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി. 5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്. തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്.

ഇപ്പോള്‍ കാന്‍സര്‍ ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. അംഗത്വം എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞതിനു ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക.ഫീ അടക്കാന്‍ ആര്‍ സി സി കാശ് കൌണ്ടറില്‍ വൈകുന്നേരം 3.30 വരെ സൗകര്യം ഉണ്ടായിരിക്കും.

അതല്ലെങ്കില്‍ ഡി.ഡി ആയും കാശ് അയക്കാം. അതിന്റെ വിലാസം താഴെ.

കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്,
റീജ്യണല്‍ കാന്‍സര്‍ സെന്റര്‍,
തിരുവനന്തപുരം 11

അതുമല്ലെങ്കില്‍ ചെക്ക്‌ സഹിതവും കാശ് അയക്കാം. വിലാസം,

ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍,
മെഡിക്കല്‍ കോളേജ് പി.ഒ.
തിരുവനന്തപുരം 11

ഫോണ്‍ നമ്പറുകള്‍
0471- 2522324, 2522288

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment