Thursday 4 July 2013

[www.keralites.net] കമ്പ്യൂട്ടര്‍ മൗസിന്റെ പിതാവ് എന്‍ഗല്‍ബര്‍ട്ട് അന്തരിച്ചു

 



സാന്‍ഫ്രാന്‍സിസ്‌കോ:കമ്പ്യൂട്ടര്‍മൗസിന് രൂപംനല്‍കിയ പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഡഗ്ലസ് എന്‍ഗല്‍ബര്‍ട്ട് (88) അന്തരിച്ചു.
1960-കളില്‍ രൂപപ്പെടുത്തിയ കമ്പ്യൂട്ടര്‍ മൗസിന് 1970-ലാണ് എന്‍ഗല്‍ബര്‍ട്ടിന് പേറ്റന്‍റ് ലഭിച്ചത്. ചെറിയൊരു തടിക്കൂടിനുള്ളില്‍ ഘടിപ്പിച്ച രണ്ട് ലോഹചക്രങ്ങളാണ് ആദ്യമൗസില്‍ ഉണ്ടായിരുന്നത്.

1950-കളിലും 60-കളിലും പഞ്ച്കാര്‍ഡുകളുടെ തടവറയില്‍ കഴിഞ്ഞ കമ്പ്യൂട്ടര്‍ലോകത്തെ മോചിപ്പിക്കുകയാണ് മൗസ് വഴി ചെയ്തത്. കമ്പ്യൂട്ടറുമായി അനായാസം ഇടപഴകാന്‍ മൗസ് വഴി സാധിക്കുമെന്നായി. പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ വരവിന് വഴിമരുന്നിടുന്ന മുന്നേറ്റമായിരുന്നു എന്‍ഗല്‍ബര്‍ട്ടിന്‍േറത്.

കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എന്‍ഗല്‍ബര്‍ട്ട് കമ്പ്യൂട്ടര്‍മൗസിന് രൂപംനല്‍കിയത്. ഇ മെയില്‍, വേര്‍ഡ് പ്രോസസിങ്, വീഡിയോ ടെലികോണ്‍ഫറന്‍സ് തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ എന്‍ഗല്‍ബര്‍ട്ടുമുണ്ടായിരുന്നു.

റേഡിയോ മെക്കാനിക്കിന്റെ മകനായി 1925 ജനവരി

30ന് ഒറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലായിരുന്നു എന്‍ഗല്‍ബര്‍ട്ടിന്റെ ജനനം. ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠിച്ച അദ്ദേഹം, രണ്ടാംലോകമഹായുദ്ധകാലത്ത് റഡാര്‍ വിദഗ്ധനായി പ്രവര്‍ത്തിച്ചു. നാസയുടെ മുന്‍ഗാമിയായ 'നാക'യിലാണ് അദ്ദേഹം പിന്നീട് ജോലിനോക്കിയത്. പിന്നീട് ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഡോക്ടറേറ്റിന് ചേര്‍ന്നു. ഇന്‍റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് രൂപപ്പെടുത്തുന്നതിന് എന്‍ഗല്‍ബര്‍ട്ടിന്റെ ഗവേഷണകേന്ദ്രം സഹായിച്ചു.

1968 ഡിസംബര്‍ 9-ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എന്‍ഗല്‍ബര്‍ട്ട് നടത്തിയ കമ്പ്യൂട്ടര്‍മൗസിന്റെ ആദ്യഅവതരണത്തിന് ടെക് ചരിത്രത്തില്‍ ഇതിഹാസതുല്യമായ സ്ഥാനമാണുള്ളത്. ആ പരിപാടിക്കിടെയാണ് ആദ്യവീഡിയോ ടെലികോണ്‍ഫറന്‍സും ലോകം കാണുന്നത്.

മൗസിന് നേടിയ പേറ്റന്‍റിന്റെ കാലാവധി 1987ല്‍ അവസാനിച്ചു. അതോടെ അത് പൊതുവായി ലഭ്യമായി. അതിനുശേഷം നൂറുകോടി മൗസുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment