Thursday 4 July 2013

[www.keralites.net] മദ്യപിച്ച് വാഹനമോടിച്ചവരോട് ആസ്‌പത്രിയില്‍ സേവനം ചെയ്യാന്‍ കോടതി

 


ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേരോട് സര്‍ക്കാര്‍ ആസ്പത്രിയില്‍ പത്തുദിവസം സേവനം ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് സ്വയംനന്നാവാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സവിത റാവു ഇങ്ങനെ ഉത്തരവിട്ടത്.

ഡല്‍ഹിക്കാരായ ഹര്‍ഭജന്‍ സിങ്, വിനോദ് പ്രസാദ് എന്നിവരോടാണ് രണ്ട് വ്യത്യസ്ത കേസുകളില്‍ കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍, ഹെഗ്ദിവാര്‍ ആസ്പത്രികളിലാണ് പ്രതികള്‍ സേവനം നടത്തേണ്ടത്. അവിടത്തെ മെഡിക്കല്‍ സൂപ്രണ്ട് ആവശ്യപ്പെടുന്ന ചെറിയ ജോലികള്‍ ഇവര്‍ ചെയ്യേണ്ടിരും. ആസ്പത്രികളിലെ മെഡിക്കല്‍ സൂപ്രണ്ടുമാരോട് ഇവരുടെ ജോലി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

മജിസ്‌ട്രേട്ട് കോടതി നല്‍കിയ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ മേല്‍ക്കോടതിയെ സമീപിച്ചത്. സിങ്ങിനെ പത്തുദിവസം തടവിനും 2100 രൂപ പിഴയടക്കാനുമാണ് വിധിച്ചിരുന്നത്. പ്രസാദിന് അഞ്ചുദിവസത്തെ തടവും 2000 രൂപ പിഴയുമായിരുന്നു ശിക്ഷ.

പിഴയടച്ചശേഷം സെഷന്‍സ് കോടതിയെ സമീപിച്ച സിങ്, തടവില്‍ കഴിയാനുള്ള തന്റെ ബുദ്ധിമുട്ട് അറിയിച്ചു. വിഭാര്യനായ തനിക്ക് മൂന്നു കുട്ടികളെ നോക്കാനുണ്ടെന്ന കാര്യം സിങ് കോടതിയില്‍ പറഞ്ഞു. കുടുംബത്തിലെ ഏക വരുമാനമാര്‍ഗം താനാണെന്ന് പ്രസാദും കോടതിയെ അറിയിച്ചിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment