മലയാളം ശ്രേഷ്ഠഭാഷയാക്കിയതിന്റെ ആഹ്ലാദത്തിലാണ് കേരളത്തിലെ കുറെയാളുകൾ എന്നു പറയുന്നു പത്രമാധ്യമങ്ങൾ. ശരിയാണോയെന്നറിയില്ല. എന്തായാലും ഓടിത്തളർന്നതും തളരാനിരിക്കുന്നതുമായ കുറെ ശിങ്കങ്ങൾക്ക് കഴിഞ്ഞുകൂടാൻ മലയാളസർവകലാശാലയും റെഡി. ആനന്ദലബ്ധിക്കിനിയെന്തുവേണം.
ജീവിക്കാനുള്ള അതിമോഹം നിമിത്തം കേരളം വിട്ടു ദില്ലിയിലെത്തിയ അനേകമനേകം മലയാളികളിലൊരാളിലൊരാളെന്ന്‍ എന്നെക്കുറിച്ചും പറയാം. എത്ര നേരമില്ലെന്ന്‍ പറഞ്ഞാലും കേരളത്തിൽ നടക്കുന്ന സമകാലിക സംഭവങ്ങൾക്കുനേരെ കണ്ണും കാതും തുറന്നു വയ്ക്കാതിരിക്കാൻ ഞങ്ങൾ പ്രവാസികൾക്കാവില്ല. ഒൻപതുമണിനേരത്തെ ചാനൽ ചർച്ചയിൽ പങ്കെടുക്കാത്തവരും പത്രത്തിന്റെ എഡിറ്റോറിയൽ വായിക്കാത്തവരും ബുദ്ധിജീവി രേഖയ്ക്ക് താഴേക്ക് ചവിട്ടിത്തളളപ്പെടുമെന്ന പരമ്പരാഗത വിശ്വാസത്തെ പരീക്ഷിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് കൊണ്ട് അത്യാവശ്യത്തിനു തന്നാൽ കഴിയുന്ന വിധത്തിൽ ഈ ചടങ്ങുകളുടെയൊക്കെ ഭാഗമാകാൻ ശ്രമിക്കുന്നു.
കേരളത്തിൽ കു മാത്രം മതിയോ, തിയും രയും കൂടി വേണമോ തുടങ്ങിയ ചർച്ചകളാണ് പൊടിപൊടിക്കുന്നതെന്ന് മനസ്സിലായതും ആ ശീലം ഉള്ളതുകൊണ്ടാണ്. പൊതുജനത്തിനു ഇതിലൊന്നും വലിയ താല്പര്യമില്ലെന്നറിയാം, എന്നാലും ഒന്നു ചോദിച്ചോട്ടെ, "ഐഏ" മൂപ്പിളമ തർക്കങ്ങളും ഭരണകക്ഷിയിലെ പാർടിക്കാരുടെ ബലാബല മത്സരങ്ങളും എപ്പോ തീരും. നമുക്ക് അതിവേഗം ബഹുദൂരം പോകാനുള്ളതല്ലേ. അതോ കളമശ്ശേരി മുതൽ ഇടപ്പള്ളി വരെ മാത്രമായി കേരളം ഒതുങ്ങിയോ?
ഇതിനിടയിൽ കേട്ട നല്ല വാർത്തകളെ മറന്നിട്ടില്ല, പക്ഷെ പനിച്ചൂടിന്റെയും തട്ടിപ്പ് നാടകങ്ങളുടെയും ബഹളത്തിൽ അതൊക്കെ മുങ്ങിയിരിക്കുന്നു എന്നുമാത്രം. പയറ്റും മുറയും തികഞ്ഞ ഖദർധാരികൾക്ക് "കുഞ്ഞുകുഞ്ഞു"താൽപര്യങ്ങള്‍ മാത്രമേയുള്ളൂ എന്നുവരുന്നത് പേരുകേട്ട യുഡിഎഫ് തറവാട്ടിനു നല്ലതോ? അതോ ഇന്ന് കേരളം നാളെ ഭാരതം മുഴുവനും എന്ന രീതിയിൽ ഈ മുഖം നന്നാക്കൽ പരിപാടി വികസിക്കുമോ. സ്ഥിരമായി പാർടിക്കസേരയിലുന്നു മുഷിഞ്ഞ നേതാക്കന്മാർ വേറെ ചിലയിടങ്ങളിലുമുണ്ടല്ലോ. മംഗളം ഭവന്തു. പ്രവാസികളായ ഞഞൾക്കു പറയാൻ മറ്റെന്തുള്ളൂ.

വിഷയം മാറിപ്പോകല്ലേ. പരസ്യത്തിൽ പറയുന്നത് ശൌച്യാലയമെന്നല്ല, മറിച്ചു ശോചനാലയം എന്നാണ്. ശോചനാലയം എന്നുകേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഭോജനാലയത്തെ ആണ്. രണ്ടും ഒരു നാണയത്തിന്റെ ഇരുപുറം പോലെ; എന്നാലുമൊരു സംശയം ശോചനാലയം, അങ്ങനെയൊരു പദമുണ്ടോ? ഇംഗ്ലീഷ് ആണെങ്കിൽ തെറ്റിയാൽ വാളെടുക്കാൻ നൂറുപേരു കാണും. പക്ഷേ മലയാളത്തിനു ഒരുകാലത്തും ആ ഭാഗ്യമുണ്ടാകുമെന്നു തോന്നുന്നില്ല.
പുതിയ പദവി ചാർത്തി കിട്ടിയതും പുതിയ സർവകലാശാല വന്നതുമൊക്കെ വെറുമൊരു "കക്കൂസു" പരസ്യത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാണോ. ഛായ് മോശം! വല്യ വല്യ ആളുകൾ, അതും വൃത്തിയും വെടിപ്പും രണ്ടുനേരം കുളിയുമുള്ള മലയാളികൾ ഇരിക്കുന്ന വേദിയിലെഴുന്നള്ളിക്കേണ്ട കാര്യമാണോ ഇത്. സർക്കാർ പരസ്യം ഭാഷാശുദ്ധിയുള്ളതാകണം എന്ന് നിർബന്ധമൊന്നുമില്ല. പണ്ടുതൊട്ടേ അതങ്ങനെയാണ്. ഇനിയും അത്രയൊക്കെ മതി. ശ്രേഷ്ഠപദവി കിട്ടിയത് ഇതിനൊന്നും വേണ്ടിയല്ല. ഇതൊക്കെ അങ്ങു ദില്ലിയിലിരിക്കുന്ന ഡി.എ.വി.പിക്കാരുടെ പണിയാണ്. അങ്ങിനെ പറയാൻ ന്യയീകരണങ്ങൾ ഏറെ.
പ്രവാസികൾ ഏറെയുള്ളത് കേരളത്തിൽ നിന്നാണെങ്കിലും ആ വകുപ്പിന്റെ ഒരു പരസ്യത്തിനൊഴിച്ചു ബാക്കിയൊന്നിലും മലയാളി മുഖം കണ്ടതോർക്കുന്നില്ല. ഒരു രഹസ്യം പറയട്ടെ, പത്രഭാഷയിൽ പറഞ്ഞാൽ വിശ്വസ്ഥകേന്ദ്രങ്ങളിൽ നിന്നു കിട്ടിയതാണ്. ഒരുകാലത്ത് ഭാഷാശുദ്ധിക്കു പേരുകേട്ട ആകാശവാണിക്ക് ഇപ്പോ ആ പേരില്ലത്രേ. ദൽഹിനിലയത്തിലെ മലയാളവാർത്തയാണതിനു കാരണമെന്നൊരു നസ്യവും കേട്ടു. ആ വാർത്തകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ലാത്തതു കൊണ്ട് ശരിയാണോ എന്നറിയില്ല. Nomination, Evaluation തുടങ്ങി തെരഞ്ഞെടുപ്പുകാലത്തെ പതിവ് വാക്കുകൾക്കൊനും തക്കതായ മലയാളപദം ഇല്ലാതായതുപോലെയാണ് കാര്യങ്ങൾ എന്നാണ് കേൾവി. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം ആയതിനാൽ ആരോപണം ശരിയാകാനാണ് സാധ്യത.
ഇതിലിത്ര പറയാനെന്തിരിക്കുന്നു. മലയാള പത്രപ്രവർത്തകർക്കും പത്രമുതലാളിമാർക്കും മാത്രമല്ല, മലയാളഭാഷയിൽ സാമാന്യ അറിവുള്ള എല്ലാവർക്കും ബഹുമാന്യയാണ് ഡോ. എം ലീലാവതിടീച്ചർ. എത്രയോ തവണ ടീച്ചർ തന്നെ ആവർത്തിച്ചതാണ് നിരൂപക എന്ന പ്രയോഗം തെറ്റാണു നിരൂപിക ആണ് ശരിയെന്ന്. എന്തെങ്കിലും ഫലം ഉണ്ടായതായി അറിവില്ല. പിന്നല്ലേ യുവരക്തങ്ങൾ അരങ്ങുതകർക്കുന്ന ആകാശവാണി. പറയാനാണെങ്കിൽ ഉദാഹരണങ്ങൾ അനവധി.

രാജഭരണം അവസാനിച്ച് ഒരു തലമുറ കഴിയാറായാലും നമ്മുടെ ഭാഷാമാധ്യമങ്ങളിൽ ചിലരുടെയെങ്കിലും രാജഭക്തി പൂർവ്വാധികം ശക്തമായി നിലകൊള്ളുന്നത് അവരുടെ വാർത്തശൈലിയിൽ തന്നെ വ്യക്തം. ജാതിമതം തിരിച്ചുള്ള വാക്പ്രയോഗങ്ങൾക്ക് കാര്യമായ വ്യത്യാസം വന്നുതുടങ്ങിയിട്ടില്ല തന്നെ. എന്നാണ് നമ്മുടെ പഴയ ഭരണകർത്തക്കളൊക്കെ തിരുമുത്തുവിളക്കലിനും പള്ളിനീരാട്ടിനും പകരം പല്ലുതേപ്പും കുളിയുമൊക്കെ നടത്തുക. രാജഭരണം നാടുനീങ്ങി ജനായത്തം വന്നതൊന്നും ചിലരൊന്നും അറിഞ്ഞിട്ടേയില്ലെന്നുറപ്പ്. അല്ലെങ്കിൽ ഈ പഴഞ്ചൻ തീപ്പെടലും നാടുനീങ്ങലുമൊക്കെ മാറ്റി നാലുപേരെ അറിയിക്കില്ലേ "നമ്മളും മോഡേണ്‍ ആണെന്ന്".
ഇത്രയൊക്കെ പറഞ്ഞകൂട്ടത്തിൽ ഒരു കാര്യം പറയട്ടെ. പരശുറാം എക്സ്പ്രസിൽ യാത്രചെയ്യുന്നത് പോലെ മനോഹരമായൊരു ഭാഷാനുഭവം വേറെയില്ല. തിരുവനന്തപുരത്തിനും മംഗലാപുരത്തിനുമിടയിലുള്ള ഒരു ദിവസത്തെ യാത്ര മലയാളത്തിന്റെ ഒരുപാടു ഉൾപിരിവുകളെ കാട്ടിത്തരും; വേണ്ടത് ഒന്നുമാത്രം, കണ്ണും കാതും തുറന്നു വയ്ക്കാനുള്ള മനസ്.
From the NET
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___