10 സെക്കന്റിനുള്ളില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം
മൂന്നോ നാലോ തവണ നിങ്ങള്‍ കണ്ണടച്ചു തുറക്കുമ്പോള്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുക. ഇന്റര്‍നെറ്റില്‍ സ്വപ്‌നം കാണുന്ന ഈ വേഗത അവകാശപ്പെട്ടുകൊണ്ട് ദക്ഷിണകൊറിയന്‍ കമ്പനി എസ്‌കെ ടെലികോമാണ് വന്നിരിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ ഇരട്ടി വേഗത വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കമ്പനി മൊബൈലില്‍ ഉപയോഗിക്കാനായി വികസിപ്പിച്ചെടുത്ത ലോംഗ് ടേം ഇവല്യൂഷന്‍ (എല്‍ടിഇ) നെറ്റ്‌വര്‍ക്ക് വഴിയാണ് കാര്യം നടത്തുന്നത്.
ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രീ ജി സര്‍വീസിനേക്കാള്‍ 10 മടങ്ങ് വേഗതയെന്നാണ് അവകാശവാദം. അടുത്തു തന്നെ സോള്‍ ഉള്‍പ്പെടെ 40 നഗരങ്ങളില്‍ ലഭിക്കുന്ന ഈ സംവിധാനത്തില്‍ 40 സെക്കന്റുകള്‍ കൊണ്ട് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകും. സാംസങ് ഗ്യാലക്‌സി എസ്4 സ്‌മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ 2013 പകുതിയോടെ അവരോട് മല്‍സരിക്കുന്ന ആറിലധികം മൊബൈലുകളില്‍ കാണാനാകുമെന്ന് എസ്‌കെ ടെലികോം പറയുന്നു.
വിഡിയോയില്‍ 12 മടങ്ങ് ക്വാളിറ്റിയും ഓഡിയോയില്‍ രണ്ടു മടങ്ങ് ക്വാളിറ്റിയും ഉറപ്പായ എല്‍ടിഇ വീഡിയോ കോളിംഗ് സര്‍വീസിലേക്ക് നീട്ടാനും എസ്‌കെയ്‌ക്ക് പദ്ധതിയുണ്ട്. അതേസമയം ഇതൊന്നും അത്രവലിയ കാര്യമല്ല. ഒരു സിനിമ പൂര്‍ണ്ണമായും ഒരു സെക്കന്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന 5ജി വിജയകരമായി പരീക്ഷിച്ചെന്ന് മെയ് മാസം സാംസങ് ഇലക്‌ട്രോണിക്‌സ് അവകാശപ്പെട്ടിരുന്നു.
മൊബൈലിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും അഡ്വാന്‍സ്‌ഡായ രാജ്യങ്ങളില്‍ ഒന്നായ ദക്ഷിണകൊറിയയില്‍ ഇപ്പോള്‍ തന്നെ 4ജി ഉപയോക്‌താക്കള്‍ 20 മില്യണാണ്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net