Monday 24 June 2013

[www.keralites.net] അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ അന്ത്യദിനത്തിൽ ചോദിക്കപ്പെടുക തന്നെ ചെയ്യും...

 

ഒരു ദിനം പുറത്തേക്കിറങ്ങിയ നബി തിരുമേനി (സ), അബൂബക്കർ(റ) വിനെയും, ഉമർ(റ) വിനെയും കണ്ടു. നബി തിരുമേനി അവരോടു ചോദിച്ചു: നിങ്ങളെ രണ്ടു പേരെയും വീട്ടിൽ നിന്ന് ഇറക്കിയത് എന്താണ്? അവർ രണ്ടു പേരും പറഞ്ഞു: വിശപ്പാണ് തിരുദൂതരെ. നബി തിരുമേനി പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം നിങ്ങളെ പുറത്തിറക്കിയ കാരണം തന്നെയാണ് എന്നെയും പുറത്തിറക്കിച്ചത്, അതിനാൽ എഴുനേൽക്കുക. രണ്ടുപേരും തിരുമേനിയോടൊപ്പം എഴുനേറ്റു. അവർ ഒരു അൻസ്വാരിയുടെ വീട്ടിലെത്തി. അപ്പോൾ അവിടെ ഗൃഹനാഥനില്ലായിരുന്നു. പുറത്തു നിൽക്കുന്നവരെ കണ്ട വീട്ടുകാരി പറഞ്ഞു: "സ്വാഗതം". നബി തിരുമേനി ചോദിച്ചു: എവിടെ വീട്ടുകാരൻ?. അവർ മറുപടി പറഞ്ഞു: അദ്ദേഹം ങ്ങൾക്കുള്ള വെള്ളത്തിനായി പുറത്തു പോയിരിക്കുകയാണ്..
അൻസ്വാരി വീട്ടിലെത്തിയപ്പോൾ കണ്ടത് നബി തിരുമേനിയെയും രണ്ടു ഉറ്റ കൂട്ടുകാരെയുമാണ്. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന് സ്തുതി, നമ്മെക്കാൾ അതിഥികളെക്കൊണ്ട് ആദരിക്കപ്പെടുന്നവർ ഇന്നാരുമുണ്ടാവില്ല"
അദ്ദേഹം പോയി ഒരു പാത്രത്തിൽ പാകമായ ഈത്തപ്പഴവും ഉണങ്ങിയ കാരക്കയുമായി വന്നു. പിന്നെ ഒരാടിനെ അറുത്തു. അവർ വയറു നിറയുവോളം ഭക്ഷിച്ചു. വിശപ്പടങ്ങിയപ്പോൾ നബി തിരുമേനി അബൂബക്കർ(റ)വിനോടും ഉമർ(റ)വിനോടും പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം ഈ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ നാളെ അന്ത്യദിനത്തിൽ ചോദിക്കപ്പെടുകതന്നെചെയ്യും".

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചു നാം ബോധവാൻമാരാണോ? വീടും, ജോലിയും, ഭക്ഷണവും, വെള്ളവും, തണലും, ആരോഗ്യവും, കുടുംബവും തുടങ്ങി നാം ആസ്വതിച്ചു കൊണ്ടിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾക്ക് നാം അല്ലാഹുവിനോട് വേണ്ടരൂപത്തിൽ നന്ദി കാണിക്കുന്നുണ്ടോ? വ്യക്തി സുഖങ്ങളെക്കാൾ മറ്റുള്ളവർക്ക് വേണ്ടി സമയവും, സമ്പത്തും ചിലവഴിക്കാൻ കൽപ്പിക്കപ്പെട്ട, അവകാശങ്ങളെക്കാൾ ഉത്തരവാദിത്വത്തിന്റെ കനം പേറുന്ന ഇസ്ലാമിക പ്രവർത്തകർ അത്മാവിചാരണ നടത്തിക്കൊണ്ടേയിരിക്കുക.

തന്റെ ജോലിക്കും കുടുംബത്തിനും വേണ്ടി ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ കൽപ്പിക്കപ്പെട്ട ആരാധനാനുഷ്ഠാനങ്ങൾക്കുമപ്പുറം സമയവും, സമ്പത്തും, ത്യാഗവും സമർപ്പണവുമില്ലാതെ ജീവിക്കുന്ന വിശ്വാസി താനിന്നനുഭവിക്കുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് എങ്ങിനെയാണ് നന്ദി കാണിച്ചതെന്ന്. കാരണം തീർച്ചയായും താനനുഭാവിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു നാളെ അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ടി വരിക തന്നെ ചെയ്യും.

നാട്കടത്തൽ കേന്ദ്രത്തിൽ പകലിലെ കത്തിജ്വലിക്കുന്ന സൂര്യന് കീഴെ തണലുപോലുമില്ലാത്ത അത്യുഷ്ണത്തിൽ ജീവിതത്തിലെ പ്രതീക്ഷകൾ കരിഞ്ഞതുപോലെ ശരീരവും കരിഞ്ഞു കൊണ്ടിരിക്കെ അവർക്കൊരിറക്ക് വെള്ളമോ ഒന്നിലധികം ദിവസമായി വിശന്നു കാളുന്ന വയറ്റിലേക്ക് ഒരു ലഘു ഭക്ഷണമോ നമ്മുടെ സമ്പത്തും അധ്വാനവും ചിലവഴിച്ച് മറ്റാരെയും കാത്തു നിൽക്കാതെ സ്വന്തം കൈകൊണ്ട് എത്തിച്ചു കൊടുക്കാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരല്ലെ?
 
കഴിഞ്ഞ ദിവസം തർഹീലിൽ സാന്‍ഡ്‌വിച്ച്‌ കൊടുക്കുമ്പോൾ കൈ നീട്ടിയ ആ മനുഷ്യൻ പറഞ്ഞു. "ഭായി, രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ട്, ഒന്നു കൂടി വേണം". ഭാവിയെകുറിച്ചുള്ള ചിന്ത കൊണ്ട് മനസ്സ് കരുവാളിച്ചതിനപ്പുറം എങ്ങിനെയെങ്കിലും നാടുപിടിക്കാനുള്ള പ്രയ്നതിൽ വിശന്നും ദാഹിച്ചും ശരീരകമായും ക്ഷീണിച്ച ആ മനുഷ്യന്റെ ചോദ്യം മനസ്സിനെ പിടിച്ചു കുലുക്കി, കണ്ണുകൾ നിറഞ്ഞു..."

ഈ മനുഷ്യർക്ക്‌ ഒരൽപം ആശ്വാസമാകാൻ തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും വർത്തിക്കുന്ന പ്രവർത്തനത്തിൽ മറ്റുവരെ പ്രോസ്താഹിപ്പിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാർക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കരുണാ കടാക്ഷങ്ങളും വർഷിക്കുമാരാകട്ടെ.

നബി(S) തിരുമേനി അരുളി. "ഭക്ഷണ പദാർഥങ്ങൾ വാങ്ങിയ വീട്ടുടമസ്ഥനും, അത് പാകം ചെയ്ത വീട്ടുകാരിക്കും, അതെത്തിച്ചുകൊടുത്ത ഭൃത്യനും ഒരു പോലെ പ്രതിഫലമുണ്ട്"
പ്രാർഥനയോടെ....
KIG.,
RIYADH.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment