മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചതെന്ത്?
പല്ലിശ്ശേരി
മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില കഥകളാണ് കുറെ നാളുകളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചത്? മഞ്ജുവാര്യരെ ഹൃദയം തുറന്നു സ്‌നേഹിക്കുന്നവര്‍ക്ക് അറിയാത്ത ചില കഥകള്‍ പരസ്യമായ രഹസ്യമാണ്. അതേസമയം ദിലീപെന്ന നടന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വേദനയുടെ കഥകളും കൂട്ടിവായിക്കേണ്ടതാണ്.
പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. മഞ്ജുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു.
ദിലീപിന് കുട്ടികളെ ജീവനായിരുന്നു. ഇപ്പോഴും ദിലീപിന്റെ ആരാധകരില്‍ ഒരു വലിയ വിഭാഗം കുട്ടികളാണ്. വിവാഹം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ദിലീപിന് ഒരു കാര്യം മനസിലായി. മഞ്ജുവിന് പ്രസവിക്കാനും അമ്മയാകാനും ഇഷ്ടമല്ല. എന്തു ചെയ്യണമെന്നറിയാതെ വേദനിച്ചു നിന്ന നിമിഷങ്ങളായിരുന്നു. വിവാഹജീവിതത്തില്‍ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ച് ദിലീപ് സൂചിപ്പിച്ചു. മഞ്ജുവിനെ 'അമ്മ' എന്ന സത്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.
പിന്നീട് മഞ്ജു ഗര്‍ഭിണിയായി. പ്രസവിച്ചു. പക്ഷേ, താന്‍ പ്രസവിച്ച കുഞ്ഞിനോട് ആ കുഞ്ഞ് അര്‍ഹിക്കുന്ന രീതിയിലുള്ള സ്‌നേഹവും നെഞ്ചിലെ ചൂടും നല്‍കാന്‍ മഞ്ജു തയാറായിരുന്നില്ല. സ്വന്തം അമ്മയുടെ സ്‌നേഹം ലഭിക്കാത്ത കുട്ടിക്ക് മതിവരാത്ത സ്‌നേഹം നല്‍കി ദിലീപ് വളര്‍ത്തി.
രണ്ടാമതൊരു കുട്ടിയെക്കൂടി വേണമെന്ന ദിലീപിന്റെ ആഗ്രഹത്തിനു മുന്നില്‍ മഞ്ജു വിലങ്ങുതടിയായി നിന്നു. ഒരിക്കലും ഇനി പ്രസവിക്കില്ലെന്ന് തീരുമാനമെടുത്തു. എന്നാല്‍, മഞ്ജു രണ്ടാമതും ഗര്‍ഭിണിയായി. എന്നാല്‍ ദിലീപിനോടു പോലും പറയാതെ അബോര്‍ട്ട് ചെയ്തു. ഈ സംഭവം ദിലീപിനെ മാനസികമായി വേദനിപ്പിച്ചു.
ഇതിനിടയില്‍ മഞ്ജു സ്വന്തം വീട്ടുകാരുമായി അടുപ്പത്തിലായി. മകളെ കിട്ടിയ സന്തോഷം അവര്‍ ശരിക്കും മുതലാക്കി. ദിലീപിനെ മഞ്ജുവില്‍നിന്നും അകറ്റുന്നതിന് പലരും പലതരം കഥകള്‍ ഉണ്ടാക്കി. ഇതിന് പ്രധാന കാരണം മഞ്ജുവാര്യര്‍ വിവാഹശേഷം അഭിനയം നിര്‍ത്തിയതാണ്. മഞ്ജു അഭിനയിക്കുന്നതില്‍ താനൊരിക്കലും എതിരല്ല എന്ന് ദിലീപ് തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യം മഞ്ജുവും പറഞ്ഞതാണ്.
യഥാര്‍ത്ഥത്തില്‍ മഞ്ജുവാര്യരെ കറവപ്പശുവാക്കി മാറ്റാന്‍ തീരുമാനിച്ച വീട്ടുകാരാണ് അഭിനയരംഗത്തേക്കും നൃത്തരംഗത്തേക്കും മഞ്ജുവിനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇതിനു പിന്നില്‍ മലയാളസിനിമയിലെ ഒരു കുടുംബസംവിധായകന്റെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. ഈ സംവിധായകനാണ് ചില പത്രമാധ്യമങ്ങളില്‍ മഞ്ജുവിന്റെ പടങ്ങള്‍ വരുത്തുന്നതിനും അഭിമുഖം നല്‍കുന്നതിനും സാഹചര്യമൊരുക്കിയത്. തന്റെ ചിത്രത്തിലൂടെ മഞ്ജുവാര്യരെ കൊണ്ടുവരാന്‍ കഠിനശ്രമം നടത്തി. എന്നാല്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പലതും അതിശക്തമായിരുന്നു. പുരുഷഭാവമുള്ള സ്ത്രീ കഥാപാത്രം. അത്തരം ഒരു കഥാപാത്രത്തെ നല്‍കാന്‍ കുടുംബസംവിധായകന് കഴിവില്ലെന്ന തോന്നലില്‍നിന്നാണ് രഞ്ജിത്തിനെപ്പോലൊരു സംവിധായകന്‍ മഞ്ജുവാര്യരെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്.
കുടുംബസംവിധായകന് ദിലീപിനോടുള്ള വൈരാഗ്യമായിരുന്നു മഞ്ജുവിനെ അടര്‍ത്തിയെടുത്ത് തന്റെ ചിത്രത്തിലൂടെ കൊണ്ടുവരണമെന്ന ആഗ്രഹത്തിനു പിന്നില്‍. മുമ്പ് ഈ സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സിനിമയില്‍ നായകനായി അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ സംവിധായകന്‍ തയാറായില്ല. തന്റെ കഴിവുകൊണ്ടാണ് സിനിമ വിജയിക്കുന്നതെന്നും അല്ലാതെ നടന്മാരുടെ മിടുക്കുകൊണ്ടല്ലെന്നും പറയുന്ന ആളാണ് സംവിധായകന്‍. ദിലീപ് വളരുകയും ജനപ്രിയ നായകനായി മാറുകയും സാറ്റലൈറ്റ് റൈറ്റ് മൂന്നിരട്ടി വര്‍ദ്ധിക്കുകയും ചെയ്തിട്ടും തന്റെ പ്രതിഫലം വര്‍ദ്ധിപ്പിക്കാത്തതിന്റെ കാര്യം സംവിധായകനോട് ചോദിക്കുകയുണ്ടായി. അതിന്റെ പേരില്‍ ഇരുവരും പിണങ്ങി. 'ഏതു മരമണ്ടന്‍ അഭിനയിച്ചാലും തന്റെ സിനിമയാണെങ്കില്‍ വിജയം തീര്‍ച്ച' എന്നു പറഞ്ഞു കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി യുവനായകനടനെ അഭിനയിപ്പിച്ച് ദിലീപിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സിനിമ പൊട്ടി. അവിടെ വിജയിച്ചത് ദിലീപായിരുന്നു. ഇതാണ് സത്യത്തില്‍ ദിലീപിനെ ചെറുതാക്കാനും മഞ്ജുവിനെ രംഗത്തു കൊണ്ടുവരാനും സംവിധായകനെ പ്രേരിപ്പിച്ചത്. ദിലീപിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മഞ്ജുവിനെക്കൊണ്ട് 'തങ്ങളുടെ വിവാഹതീരുമാനം അപക്വമായിരുന്നെന്നു പറയിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ഇതേ സംവിധായകനാണ് ലോഹിതദാസില്‍നിന്നും മീരാജാസ്മിനെ അടര്‍ത്തി അഭിനയിപ്പിച്ചത്. അതിനുശേഷം മീരാജാസ്മിന്‍ ലോഹിയുടെ ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലെന്നു മാത്രമല്ല, അവര്‍ തമ്മിലുള്ള ബന്ധം വഷളാകാനും ഈ സംവിധായകന്‍ കാരണക്കാരനായി.
ദിലീപ് ബുദ്ധിമാനായതുകൊണ്ട് യാതൊരു തരത്തിലും കോട്ടം തട്ടാതെ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനാകുന്നു. ദിലീപിന്റെ കൂടെ നിഴല്‍പോലെ മകളും മകള്‍ക്ക് കടലോളം സ്‌നേഹം കൊടുത്ത് ദിലീപും ജീവിക്കുമ്പോള്‍ മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് നോട്ടീസ് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകളോടെ തൃശൂരിലെ വീട്ടിലാണ്. ദിലീപില്‍നിന്നും മകളില്‍നിന്നും അകന്ന് വീട്ടില്‍ വന്നു താമസിക്കുന്ന മഞ്ജുവാര്യരെ അനുനയിപ്പിച്ച് ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചയയ്ക്കുന്നതിനു പകരം ദിലീപിന്റെ സ്വത്ത് മൂന്നായി ഭാഗംവയ്ക്കണമെന്ന നിര്‍ദ്ദേശമാണ് വീട്ടുകാര്‍ മഞ്ജുവിന് ഓതിക്കൊടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ദിലീപില്‍ കുറ്റങ്ങള്‍ ആരോപിച്ച് വക്കീല്‍ നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്.
വേര്‍പിരിയാന്‍ മഞ്ജു എടുത്ത തീരുമാനം മണ്ടത്തരമാണ്. കാരണം, സ്‌നേഹം നടിച്ച് കൂടെ നടക്കുന്ന പലരും കഴുകന്മാരാണ്. മഞ്ജുവിന്റെ പുതിയ തീരുമാനങ്ങള്‍ തകര്‍ച്ചയ്ക്കു കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബം ഇല്ലാതാക്കിയിട്ട്, ഭര്‍ത്താവും മകളും ഇല്ലാത്ത ലോകത്ത് ഏതു ചക്രവര്‍ത്തിനി പദം അലങ്കരിച്ചാലും മനഃസമാധാനമോ, സന്തോഷമോ മഞ്ജുവിന് ലഭിക്കുമോ?
No comments:
Post a Comment