സോളാര്‍ പദ്ധതി: മുഖ്യമന്ത്രിയുടെ ഓഫീസിന് കമ്മീഷന്‍ 500 കോടി
v
തിരുവനന്തപുരം: സരിത എസ്. നായരുടെയും ബിജു രാധാകൃഷ്‌ണന്റെയും പതിനായിരം കോടി രൂപയുടെ സോളാര്‍ പദ്ധതിക്ക് അനുമതി തരപ്പെടുത്തി നല്‍കുന്നതിലൂടെ 500 കോടിയുടെ കമ്മീഷന്‍ നേടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ പദ്ധതിയിട്ടു. െവെദ്യുതി ക്ഷാമത്തിന്റെ മറവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഉള്‍പ്പെടെ നടത്തിയ വന്‍ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രത്യേക അനേ്വഷണസംഘത്തിനു ലഭിച്ചു. ടീം സോളാര്‍ എന്ന പേരിലുള്ള കറക്കുകമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പുറത്താക്കപ്പെട്ടവരും അനൗദ്യോഗിക അംഗങ്ങളാണെന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്. മന്ത്രിമാരും വി.ഐ.പികളുമായി ചര്‍ച്ച നടത്താനുള്ള ചുമതല നടി ശാലു മേനോനും സരിതയ്‌ക്കുമായിരുന്നു.
ടെന്നി ജോപ്പന്‍, ജിക്കു, സലിം രാജ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇനിയും ചിത്രത്തില്‍ വരാത്ത ഉന്നതന്‍, ബിജു രാധാകൃഷ്‌ണന്‍, ശാലു മേനോന്‍ എന്നിവരെ ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു പോലീസ് ആസ്‌ഥാനത്ത് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിന്റെ വിലയിരുത്തല്‍. പതിനായിരം കോടി രൂപയുടെ പദ്ധതി അനുവദിക്കുമ്പോള്‍ 500 കോടി തങ്ങള്‍ക്കു കമ്മീഷനായി നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ആവശ്യം. അതിനു പ്രത്യുപകാരമായി വിഷയം മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ് അജന്‍ഡയായി കൊണ്ടുവരാമെന്നും ചീഫ് സെക്രട്ടറിയെ സ്വാധീനിക്കാമെന്നും അവര്‍ വാഗ്‌ദാനംചെയ്‌തു. വിജിലന്‍സ് അനേ്വഷണം ഒഴിവാക്കാന്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി നേടിക്കൊടുക്കാമെന്നും ഉറപ്പുനല്‍കി. ഇതിനുള്ള രൂപരേഖ തയാറാക്കിയതു മുഖ്യമന്ത്രിയുടെ ഓഫീസില്‍ 'രണ്ടക്ഷരത്തില്‍' അറിയിപ്പെടുന്ന ഉന്നതന്റെ നേതൃത്വത്തിലാണെന്നും സൂചനയുണ്ട്. 500 കോടി കമ്മീഷനില്‍ കണ്ണുനട്ട് ഭരണത്തിലെ മിക്ക ഉന്നതരും സരിതയ്‌ക്കൊപ്പം നിലയുറപ്പിച്ചു. പദ്ധതിയുടെ വിശാദാംശങ്ങളെക്കുറിച്ചും ഓരോരുത്തര്‍ക്കും വാഗ്‌ദാനം ചെയ്‌ത തുകയെക്കുറിച്ചുമാണ് ഇനി കണ്ടുപിടിക്കേണ്ടത്.
സര്‍ക്കാരിന്റെ സൗരോര്‍ജ വികസന പദ്ധതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അനെര്‍ട്ടിനെയും മറ്റു കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും ഒഴിവാക്കി പ്രവാസി വ്യവസായികളെയും നിക്ഷിപ്‌ത താല്‍പ്പര്യക്കാരെയും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണു സരിതയുടെ 'ടീം സോളാര്‍' ലക്ഷ്യമിട്ടത്. ഇതിനു നാട്ടുകാരില്‍നിന്നു പണപ്പിരിവു നടത്തിയതു ടീം സോളാറിനു വിനയാകുകയായിരുന്നു.
ടീം സോളാര്‍ എന്ന പേരില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസിലും സൗരോര്‍ജ പാനലുകള്‍ സ്‌ഥാപിക്കാനുള്ള വന്‍ നീക്കങ്ങളാണ് ഉന്നതങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, െഹെക്കോടതി, കലക്‌ടറേറ്റുകള്‍, മന്ത്രിമന്ദിരങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടത്. ടെക്‌നോസിറ്റി, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളിലും സൗരോര്‍ജ പാനല്‍ സ്‌ഥാപിക്കുന്നതിന് പദ്ധതിയിട്ടു.
പുതിയ വീടുകളിലും വന്‍കിട കെട്ടിടങ്ങളിലും സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങുന്നതോടെ തദ്ദേശ സ്‌ഥാപനങ്ങളുടെ സഹായത്തോടെ കോടികളുടെ ബിസിനസ് നടത്താനും ടീം സോളാര്‍ പദ്ധതിയിട്ടിരുന്നു. ഇതിനുവേണ്ടിയാണു മന്ത്രി എം.കെ. മുനീറിനെ സമീപിച്ചത്. എമെര്‍ജിംഗ് കേരളയുടെ ഭാഗമായി ടീം സോളാറിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടത്തിയെങ്കിലും മന്ത്രി ആര്യാടന്‍ മുഹമ്മദ് ഒരു കൊറിയന്‍ കമ്പനിക്കു വേണ്ടി കര്‍ശന നിലപാടെടുത്തു. അതോടെയാണ് മന്ത്രിസഭായോഗത്തില്‍ ഔട്ട് ഓഫ് അജന്‍ഡയെന്ന ആശയം ഉയര്‍ന്നുവന്നത്.
സരിതാ നായരുടെ ടീം സോളാര്‍ എന്ന തട്ടിപ്പുകമ്പനിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടായിരുന്ന ലാപ്‌ടോപ്പും മൊെബെല്‍ഫോണും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായി.
തട്ടിപ്പു കമ്പനിയിലുള്ള തന്റെ പങ്ക് പുറത്ത് വരാതിരിക്കുന്നതിനുവേണ്ടി ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ ഇവ െകെക്കലാക്കിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ ലാപ്‌ടോപ്പില്‍ സരിതയുമായുള്ള പോലീസ് ഉന്നതന്റെ സ്വകാര്യ രംഗങ്ങളും അശ്ലീലചിത്രങ്ങളും ഉണ്ടായിരുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിതയെ പിടികൂടാന്‍ കസബ പോലീസ് തലസ്‌ഥാനത്തെത്തുന്നതിന് മുമ്പ് ആരോപണവിധേയനായ പോലീസ് ഉന്നതന്റെ നിര്‍ദേശമനുസരിച്ച് കന്റോണ്‍മെന്റ് പോലീസ് നടത്തിയ റെയ്‌ഡിലാണ് ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തത്. ഇവ പോലീസ് ഉന്നതന്‍ െകെപ്പറ്റുകയും ചെയ്‌തു. വിവാദം ഒഴിവാക്കുന്നതിനു വേണ്ടി ഇതേ ഉദ്യോഗസ്‌ഥനാണ് സരിതയെ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
സരിതാ നായരുടെ ഇടപാടുകളുമായി പോലീസ് ഉന്നതന് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നു. ബിജു രാധാകൃഷ്‌ണന്‍ നടത്തിയ വെളിപ്പെടുത്തലിലും പോലീസ് ഉന്നതനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. താനുമായി ബന്ധം വയ്‌ക്കുന്നവരുടെ ചിത്രങ്ങളും മൊെബെല്‍ സന്ദേശങ്ങളും വീഡിയോക്ല ിപ്പുകളും സൂക്ഷിക്കുന്ന സ്വഭാവം സരിതയ്‌ക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് ഉന്നതനും സരിതയുടെ മൊെബെലില്‍ കുടുങ്ങിയത്.
സരിതയുടെ ബിസിനസ് കുഴപ്പത്തില്‍ച്ചാടുമെന്ന് മനസിലാക്കിയതോടെയാണ് ഇയാള്‍ ഈ ബന്ധം ഉപേക്ഷിച്ചതും തെളിവുനശിപ്പിക്കുന്നതിന് റെയ്‌ഡ് നടകം നടത്തിയതും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് റെയ്‌ഡിന് നേതൃത്വം നല്‍കിയ സി.ഐ. ദക്ഷിണമേഖലാ എ.ഡി.ജി.പിക്ക് െകെമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വിശ്വസ്‌തരായ ജോപ്പനും സലിംരാജും സാമ്പത്തിത്തട്ടിപ്പിലും പങ്കാളികളായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചു. മുഖ്യമന്ത്രിയുടെ പി.എ. ജിക്കുജേക്കബും സരിതയെ സഹായിക്കാന്‍ ഇടപെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവര്‍ മൂവരും സരിതയുമായി മണിക്കൂറുകളോളം സംസാരിച്ചതിനുള്ള ഫോണ്‍ കാള്‍ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. സരിതയുടെ ഇടപ്പഴിഞ്ഞിയിലെ വീട്ടില്‍ റെയ്‌ഡ് നടത്തി. നിരവധി ഫോട്ടോകള്‍ കണ്ടെടുത്തു. അന്വേഷണസംഘത്തില്‍ കൊല്ലം കമ്മിഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയേയും ക്രൈംബ്രാഞ്ച് എസ്.പി: സി. ഉണ്ണിരാജയേയും കൂടി ഉള്‍പ്പെടുത്തി.
No comments:
Post a Comment