Thursday 16 May 2013

[www.keralites.net] മധുരം കയ്‌പായി; കളി കാര്യവും

 

Fun & Info @ Keralites.net

കുഴപ്പംപിടിച്ച കരിയര്‍; തൊട്ടതെല്ലാം പിഴവ്‌


Fun & Info @ Keralites.netഅമിതാവേശമാണ് ശ്രീശാന്തിനെ എന്നും കളിക്കളത്തില്‍ വിവാദപുരുഷനാക്കി നിര്‍ത്തിയിട്ടുള്ളത്. ആന്ദ്രെ നെല്ലിനെ സിക്‌സറിടിച്ച് ബാറ്റ് ചുഴറ്റി ക്രീസില്‍ നൃത്തം ചെയ്തതും ഹര്‍ഭജന്‍ സിങ്ങിന്റെ അടിയേറ്റ് കളിക്കളത്തില്‍ നിന്ന് കരഞ്ഞതും ശ്രീശാന്തിന്റെ കരിയറിന്റെ രണ്ടറ്റങ്ങള്‍.

*2005-'06 സീസണിലെ ചാലഞ്ചര്‍ ട്രോഫിയിലാണ് ശ്രീശാന്തെന്ന വിവാദപുരുഷന്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തുന്നത്. പന്തെറിഞ്ഞശേഷം സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ അടുത്തേക്കുചെന്ന് തറപ്പിച്ചുനോക്കി. തൊട്ടടുത്ത പന്തില്‍ സിക്‌സര്‍ പറത്തിയ സച്ചിന്‍, തറപ്പിച്ചുനോക്കാന്‍ ഇനി വരരുതെന്നും ശ്രീയോട് പറഞ്ഞു.

*2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയോട് കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയതിന് ശ്രീശാന്തിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴവിധിച്ചു.
* 2007-ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ എതിര്‍കളിക്കാരനെ ബോധപൂര്‍വം കായികമായി നേരിട്ടതിന് മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോനിനെയാണ് ശ്രീ തോളുകൊണ്ട് തള്ളിയത്. അതേ ടെസ്റ്റില്‍ കെവിന്‍ പീറ്റേഴ്‌സണിനെതിരെ ബീമര്‍ എറിഞ്ഞ ശ്രീ, ബാറ്റ്‌സ്മാനോട് ക്ഷമചോദിക്കാനും നിന്നില്ല.
*2007-ലെ ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ അമിതമായ അപ്പീലിങ്ങിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയടച്ചു. അമ്പയര്‍ നിഷേധിച്ചശേഷവും അപ്പീല്‍ തുടര്‍ന്നതിനായിരുന്നു പിഴ.
*2007-ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയും വിവാദങ്ങള്‍ തുടര്‍ന്നു. മൊഹാലി ഏകദിനത്തില്‍ 12-ാമനായിരുന്ന ശ്രീശാന്ത് ഗ്രൗണ്ടിലേക്ക് വരുന്നതിനിടെ ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്‌സിനെ ചീത്തവിളിച്ചു.
*2008 ഏപ്രില്‍ 25-ന് കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനുശേഷം ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചു. മത്സരത്തില്‍ വിജയിച്ച പഞ്ചാബ് ആഘോഷിക്കുന്നതിനിടെയാണ് ശ്രീശാന്ത് കരഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. ഹര്‍ഭജനെ സീസണില്‍നിന്ന് വിലക്കി.
*2009 ഒക്ടോബറില്‍ ഇറാനി കപ്പിനിടെ മുംബൈതാരം ധവല്‍ കുല്‍ക്കര്‍ണിയുമായി ഉടക്കിയതിന് ശ്രീശാന്തിന് ബി.സി.സി.ഐ.യുടെ അന്തിമ മുന്നറിയിപ്പ്. കുല്‍ക്കര്‍ണിയെ ചീത്തവിളിച്ചതിന് മാച്ച് ഫീയുടെ 60 ശതമാനം പിഴ.
*2010 ജൂലായില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ഉടക്കുന്നു.
*2011 ജനവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ തൊഴിച്ചതിന് പത്തുശതമാനം മാച്ച് ഫീ പിഴയായി ഒടുക്കി. അപ്പീലുകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെട്ടതിനാണ് ശ്രീയുടെ ഈ പ്രകടനം.

ലക്ഷങ്ങള്‍ വാരിയ വെള്ളത്തൂവാല

നാണക്കേട് !

Fun & Info @ Keralites.net
ന്യൂഡല്‍ഹി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പന്തെറിയുന്ന ശ്രീശാന്തിനെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച ആരാധകര്‍പോലും അറിഞ്ഞിരുന്നില്ല, ഒരു തൂവാലകൊണ്ട് ലക്ഷങ്ങള്‍ വാരുകയാണ് ആ താരമെന്ന്.
ഒരോവറില്‍ 13 റണ്‍ നല്‍കിക്കൊണ്ട് വാതുവെപ്പുകാരില്‍ നിന്ന് ശ്രീശാന്ത് നേടിയത് 40 ലക്ഷം. ഇടനില നിന്നതാവട്ടെ എറണാകുളത്തെ ക്രിക്കറ്റ് ക്ലബില്‍ ഒന്നിച്ചു കളിച്ച സുഹൃത്ത് ജിജു ജനാര്‍ദനനും. ശ്രീശാന്തിനെക്കൊണ്ട് ഒത്തുകളിപ്പിക്കാന്‍ വാതുവെപ്പുകാര്‍ ജിജുവുമായി നടത്തിയ സംഭാഷണവും പോലീസിന് തെളിവായി.

മുംബൈ അധോലോകം ഐ.പി.എല്‍. വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്‌പെഷല്‍സെല്‍ നടത്തിയ നിരീക്ഷണത്തിലാണ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ കുടുങ്ങിയത്. കളിക്കാരുടെ മൊബൈല്‍ഫോണ്‍ കോളുകള്‍ ചോര്‍ത്തിയാണ് ഡല്‍ഹി പോലീസ് നിര്‍ണായകമായ തെളിവുണ്ടാക്കിയത്.

പോക്കറ്റില്‍ തൂവാലയില്ലാതെ ആദ്യ ഓവര്‍ എറിയാനെത്തിയ ശ്രീശാന്ത്, വലതുപോക്കറ്റില്‍ കൈയിട്ട് കാണിച്ചത് വാതുവെപ്പുകാര്‍ക്കുള്ള സൂചനയായിരുന്നുവത്രെ. ഈ പോക്കറ്റിലാണ് താന്‍ തൂവാല തിരുകാന്‍ പോകുന്നതെന്നാണ് ശ്രീശാന്ത് സൂചിപ്പിച്ചത്. അടുത്ത ഓവറില്‍ അതുതന്നെ ചെയ്തു.


ാതുവെപ്പുകാരുമായുള്ള ധാരണപ്രകാരം വെള്ളത്തൂവാല പോക്കറ്റിലിട്ട് ശ്രീശാന്ത് രണ്ടാമത്തെ ഓവര്‍ എറിയാനെത്തി. തങ്ങള്‍ക്കുവേണ്ടിയാണ് ശ്രീശാന്ത് എറിയാന്‍ പോകുന്നതെന്ന് വാതുവെപ്പുകാര്‍ക്ക് മനസ്സിലായി. എന്നാല്‍ വാതുവെപ്പിന് തയ്യാറെടുക്കാന്‍ അവര്‍ക്ക് അല്‍പ്പം സമയം വേണമായിരുന്നു. അതിനും ശ്രീശാന്ത് സഹായിച്ചു. ആദ്യബോള്‍ എറിയുംമുമ്പ് പതിവിലധികം വാം അപ്പ് എക്‌സര്‍സൈസ് നടത്തി. ഈ സമയംകൊണ്ട് വാതുവെപ്പുകാര്‍ തങ്ങളുടെ ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ചു.

പിന്നീട് വാതുവെപ്പുകാര്‍ക്കുവേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞ് 13 റണ്‍സ് നല്‍കി. ജിജു വഴി വാതുവെപ്പുകാര്‍ പണം കൈമാറുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ കളിക്കാരില്‍ വാതുവെപ്പിലെ മുഖ്യകണ്ണി ശ്രീശാന്തല്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ്കുമാര്‍ പറഞ്ഞു. ജിജു വഴിയായിരുന്നു ശ്രീശാന്തിന്റെ ഇടപാട്.

ശ്രീശാന്തിനെ കുടുക്കിയതിനുപിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോനിക്ക് പങ്കുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ തൂവാല പോക്കറ്റിലിട്ടത് ധോനിയല്ലല്ലോ എന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് പോലീസ് കമ്മീഷണറുടെ മറുപടി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment