Sunday 28 April 2013

[www.keralites.net] Nostalgia

 

സ്കൂള്‍ തുറന്നാല്‍ അടച്ചു പിടിച്ചൊരു മഴയുണ്ട്. മഴക്കാലം തുടങ്ങിയതോടെ കുടയെടുക്കാതെ സ്കൂളില്‍ പോകാന്‍ വയ്യെന്നായി. കമ്പികള്‍ക്കിടയില്‍ മഞ്ഞയും, പച്ചയും, ചുവപ്പും നിറങ്ങള്‍ പാകിയ മരക്കാലുള്ള കുടയായിരുന്നു എന്‍റെ. വഴിയരികില്‍ കുടയെടുക്കാതെ പീടികത്തിണ്ണയില്‍ കയറി നില്‍ക്കുന്ന കുട്ടികള്‍ "എന്നേം കയറ്റുവോ" എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ ഒരിക്കല്‍ ഇത് അനുവദിച്ചതിന് പിറ്റേന്ന് പനി പിടിച്ചു കിടക്കേണ്ടി വന്നതാണ് ഓര്‍മ്മ വന്നത്. സ്കൂളില്‍ പോകാന്‍ ഉള്ള മടി കൊണ്ട് മനപ്പൂര്‍വ്വം കുടപിടിക്കാതെ മഴ കൊണ്ടതാണെന്ന് അമ്മ പറഞ്ഞത്‌ മാത്രം മിച്ചം. കുട മുന്നിലേക്ക്‌ താഴ്ത്തി പിടിച്ചു നടന്നാല്‍ ചാറ്റലടി കൊള്ളില്ല. പിന്നെ കുടക്കമ്പിയിലൂടെ ലയിച്ചിറങ്ങുന്ന മഴവെള്ളം കൈ വെള്ളയില്‍ എടുക്കാം.

നാലില്‍ നാല് കൊല്ലവും, അഞ്ചില്‍ അഞ്ചു കൊല്ലവും തോറ്റു കിടക്കുന്ന കുട്ടികള്‍ക്കിടയിലാണ് ആദ്യമായി ഞാന്‍ റാഗിങ്ങ് കണ്ടത്‌. അടച്ചുപെയ്യുന്ന മഴയില്‍ ഇവരൊക്കെയാണ് കൊത്തുകോഴിയെ പോലെ അവരുടെ കുടക്കമ്പി കൊണ്ട് തന്‍റെ കുടയില്‍ കൊത്തുന്നത്.
തിരിച്ച് ചെയ്താലും ജയിക്കില്ലെന്ന് അറിയാം. ശരിക്കും റാഗിങ്ങ് നടന്നത് ആ കാലഘട്ടത്തില്‍ ആണെന്ന് തോന്നി. ഇന്റര്‍വെല്ലിന്‍റെ മണിയടി കേട്ടാല്‍ മുതിര്‍ന്ന കുട്ടികള്‍ കച്ചവടം ആരംഭിക്കും.
"പെന്‍സിലിന് പച്ച....... പെന്‍സിലിന് പച്ച" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പോകുമ്പോള്‍ പെന്‍സിലിന്‍റെ കഷണങ്ങള്‍ കൊടുത്ത്
പച്ച വാങ്ങിയില്ലെങ്കില്‍ ഇടി കിട്ടും. അത് കൊണ്ട് ആവശ്യമില്ലെങ്കിലും കുളവാഴ പച്ചകള്‍ വാങ്ങി കൊണ്ടേയിരുന്നു. പെന്‍സില്‍ കഷണങ്ങള്‍ തീര്‍ന്നാല്‍ പുതിയ പെന്‍സില്‍ ഓടിച്ചു കഷണങ്ങളായി കയ്യില്‍ കരുതിയിരിക്കും......

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment