Budget (മധ്യഡകാരന് ശബ്ദമില്ല) ഭൂതമാവുമ്പോള്‍ t ഇരട്ടിക്കുമോ എന്നാണ് ഒരാള്‍ക്കു സംശയം. ഇല്ല. Budgeted എന്നാണ് വേണ്ടത്.t- ഇരട്ടിച്ചാല്ചുവന്നവരവീഴും. അതുപോലെത്തന്നെയാണ് benefit. Past tense benefited ആകുന്നു. അവിടെയും t യുടെ ദിത്വം സംഭവിക്കുന്നില്ല.
When a weak verb ends in a final consonant except l preceded by a short vowel, the final consonant is not doubled to form the past tense unless the accent falls on the first syllable.
ഇതൊരു പഴയ നിയമമാണെന്നു വേണമെങ്കില്‍ പറയാം. Weak Verb എന്നാല്‍ Regular Verb അതായത് -ed ഉപയോഗിച്ച് ഭൂതകാലം സൃഷ്ടിക്കുന്ന വേന്ദ്രന്. Consonant എന്നാല്‍, അറിയാമല്ലോ, വ്യഞ്ജനാക്ഷരം ഒരു ക്രമക്രിയ (regular/weak verb) l ഒഴിച്ചുള്ള ഒരു വ്യഞ്ജനാക്ഷരത്തില്‍ അവസാനിക്കുന്നുവെന്നിരിക്കട്ടെ; അതിനു മുമ്പില്‍ വരുന്നത് ഒരു ഹ്രസ്വസ്വരാക്ഷരം (Short Vowel) ആണെന്നും വരട്ടെ, അവസാനത്തെ വ്യഞ്ജനാക്ഷരം ഇരട്ടിക്കുന്നില്ല.offer - offered (offerred അല്ല). Focus\\v- Focussed എന്നും Focused എന്നും ഭൂതവല്ക്കരണമുണ്ട്.
വര്‍ത്തമാന ഫാഷന്‍ Focused ആണെന്നറിയുക. അതുപോലെ bias biased എന്നും biassed എന്നും ഭൂതക്രിയയാവാം. എന്നാല്‍, ഇന്നത്തെ ഇഷ്ടസ്പെല്ലിങ് biased തന്നെയാണ്.
എന്നാല്‍,worship ന്റെ കാര്യത്തില്‍ Past tense worshipped തന്നെയാണ്. രണ്ടു "പ" വേണമെന്ന് ഇംഗ്ലീഷിനു നിര്‍ബന്ധമുണ്ട്. Accent അതായത് സ്വരഭാരം- ഒടുവിലത്തെ സിലബിളിലാണ് വീഴുന്നത് എന്നിരിക്കട്ടെ, ഫൈനല്‍ കണ്സൊണെന്റ് ഇരട്ടിക്കും.Occur - Occurred, Transfer - Transferred, Begin - Beginning. അന്ത്യവ്യഞ്ജനാക്ഷരം- ലളിതമായിപ്പറഞ്ഞാല്‍ Final Consonant l ആണെന്നു വരികില്‍ ഭൂതക്രിയയില് "എല്ലി"ന്റെ ഇരട്ടിക്കല്‍ നടന്നേ മതിയാവൂ. Travel - travelled, Marvel - Marvelled, Level - Levelled.
ഇവിടെയുമുണ്ട് അപവാദം അഥവാ exception. Parallel നമ്മുടെ പ്രിയപ്പെട്ടവനാണല്ലോ. - Parallel College. സമാന്തരന്‍. ഇവന് ഭൂതമാകുമ്പോള് അവസാനത്തെ l ഇരട്ടിക്കുന്നില്ല. Paralleledഎന്നു മതി.പലരുടെ സ്പെല്ലിങ്ങും ഈ വാക്കില്‍ അടിതെറ്റാറുണ്ട്.
അതുപോലെ Short monosyllables (ഹ്രസ്വ ഏകാക്ഷരപദങ്ങള്‍) അവസാന വ്യഞ്ജനാക്ഷരം ഇരട്ടിപ്പിക്കുന്ന പതിവുണ്ട്. ഉദാ: Shop - Shopping, let - letting, bet - betting, wet - wetting.
കണ്ഫ്യൂഷന് ഉണ്ടാക്കുന്ന ie, ei എന്നീ മധുകൈഭടന്മാരെക്കുറിച്ചു വ്യാഖ്യാനിക്കാം. ഒരു വഴക്കമുണ്ട്. അതിനെ നിയമമെന്നു പറയാമോ എന്നറിയില്ല. e ക്കു മുമ്പില്‍ i എന്നതാണ്. പഴയ ചിട്ട believe, siege. . പക്ഷേ എന്നാല്‍ c എന്ന വ്യഞ്ജനാക്ഷരത്തിനുശേഷമാണെങ്കില് e മുമ്പില്‍ കയറിനില്ക്കും,r പിറകിലേ വരൂ. ഉദാ:receive, ceiling, deceive.
ഇതിന് ഒരുപാട് അപവാദങ്ങള്‍ ((exceptions) ) ഹാജരാക്കാന്‍ കഴിയും. ഉദാ:reign, heir, leisure, size
us, ous എന്നിവയും നമ്മെ കുരങ്ങുകളിപ്പിക്കുന്നു. സാധാരണ നാമരൂപങ്ങളിലാണ് us അന്ത്യം പതിവ്. Terminus, genius, Census. . അജക്റ്റീവ് ആവുമ്പോള്‍ þous രംഗത്തുവരുന്നു. Famous, jealous, unanimous, tremendous.
സാധാരണ ment എന്ന സഫിക്സ് ഉപയോഗിക്കുമ്പോള്‍ ആദ്യപദത്തിന്റെ ഒടുവില്‍ വരുന്ന dge എന്നതിലെ സ്വരാക്ഷരത്തെ ഒഴിവാക്കുന്ന രീതി വ്യാപകമായിരുന്നു. ഉദാഹരണം: Judge + ment = Judgment, acknowledge + ment = acknowledgment.. എന്നാല്‍ ഇപ്പോള്‍ ആ പതിവില്ല.e നിലനിര്‍ത്തിക്കൊണ്ടുതന്നെ ment ചേര്‍ക്കുന്നു. judgement, acknowledgement.
-able എന്ന suffix ഉപയോഗിക്കുമ്പോള്‍ തൊട്ടുമുന്നിലെ- e ഉപേക്ഷിക്കപ്പെടാറുണ്ട്്. ടSale - Salable, move - movable, like- likable. ഇവിടെയും അപവാദങ്ങളുണ്ട് യഥേഷ്ടം. Change - Changeable, Peace - Peaceable.
Pillar, Scholar, beggar, grammar തുടങ്ങിയ വാക്കുകളില്‍ -ar ending ആണെങ്കില്‍obber, miner, Prisoner എന്നീ വാക്കുകളില്‍ --er ending ആണ്. Centre, metre, theatre എന്നിവയ്ക്ക്-re ending ആകുന്നു (അമേരിക്കയില്‍ -er ).
No comments:
Post a Comment