തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലര്‍: മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 16
തൃശൂര്‍: മുസ്ലീം പെണ്‍കുട്ടികള്‍ക്കു 16 വയസ്സു തികഞ്ഞാല്‍ വിവാഹമാകാമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്. മുസ്ലീം യുവാക്കള്‍ക്കു വിവാഹിതരാകാന്‍ 21 വയസ് തികയണമെന്നു നിര്‍ബന്ധമില്ലെന്നും നിലപാട്. വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ചു തൃശൂര്‍ കില ഉന്നയിച്ച സംശയത്തിനാണ് ഈ മറുപടി നല്‍കിയത്. സര്‍ക്കാരിന്റെ ഈ തീരുമാനം വിവാദങ്ങള്‍ക്ക് വഴിയൊരുക്കാനാണ് സാധ്യത.ഇത്തരം വിവാഹങ്ങള്‍ നിയമപരമായി രജിസ്‌റ്റര്‍ ചെയ്യാമെന്നും നിര്‍ദേശിക്കുന്നുണ്ട്.
കേന്ദ്ര, സംസ്‌ഥാന നിയമങ്ങളനുസരിച്ച് വിവാഹപ്രായം പുരുഷന് 21 വയസ്സും സ്‌ത്രീയ്‌ക്ക് 18 വയസും തികഞ്ഞിരിക്കണമെന്നാണ്. വിവിധ സുപ്രീംകോടതി വിധികളിലും ഇതുതന്നെയാണ് പറയുന്നത്. സമ്മതത്തോടെയാണെങ്കിലും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള െലെംഗികബന്ധവും കുറ്റകരമാണെന്നു പാര്‍ലമെന്റ് അടുത്തിടെ അംഗീകരിച്ച ബില്ലില്‍ ആവര്‍ത്തിച്ചു വ്യക്‌തമാക്കുന്നുണ്ട്. ഇതിനെല്ലാം വിരുദ്ധമായാണു തദ്ദേശസ്വയംഭരണ വകുപ്പിന്റെ തീരുമാനം.
മറ്റു ചില നിയമങ്ങളെ കൂട്ടുപിടിച്ചാണ് ഈ നിലപാട് സാധൂകരിക്കുന്നത്. 1957ലെ മുസ്ലീം വിവാഹനിയമത്തില്‍, പുരുഷന്മാര്‍ക്ക് 21 വയസ്സും സ്‌ത്രീകള്‍ക്ക് 18 വയസ്സും തികഞ്ഞിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നില്ലെന്നാണു തദ്ദേശവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. 1970ല്‍ അബൂബക്കര്‍ മരിക്കാര്‍ കേസില്‍ െഹെക്കോടതിയും ഇതു സൂചിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.
പ്രത്യുല്‍പാദനശേഷി െകെവന്ന ഏതു മുഹമ്മദീയനും അയാള്‍ക്കു മാസസികമായ ആരോഗ്യമുണ്ടെങ്കില്‍ വിവാഹബന്ധത്തിലേര്‍പ്പെടാമെന്നാണു െഹെക്കോടതി ഉത്തരവില്‍ പറയുന്നില്ല. 2006-ലെ െശെശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 18 തികയാത്ത സ്‌ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്നു പറയുന്നില്ല. ഇവര്‍ കുട്ടികളായിരിക്കരുതെന്നു മാത്രമാണു നിയമത്തില്‍ പറയുന്നത്- ഇതൊക്കെയാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവയുടെയെല്ലാം അടിസ്‌ഥാനത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് സ്വന്തം തീരുമാനം സാധൂകരിക്കുന്നതിങ്ങനെ: ഈ സാഹചര്യത്തില്‍, വിവാഹസമയത്ത് പുരുഷന് 21 വയസ്സും സ്‌ത്രീയ്‌ക്ക് 18 വയസ്സും തികയാതെ (16 വയസ്സിനു മുകളില്‍) നടന്നിട്ടുള്ള മുസ്ലീം വിവാഹങ്ങള്‍, കേരള വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്ല്‍ ചയട്ടം 9(3) പ്രകാരം മതാധികാരസ്‌ഥാനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്‌ഥാനത്തില്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിനു നിയമപരമായി തടസം കാണുന്നില്ല. കേരള വിവാഹ രജിസ്‌ട്രേഷന്‍ ചട്ടം 2008ല്‍ ഭേദഗതി ചെയ്‌തതോടെ, നേരത്തേ വിവാഹിതരായവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങളില്‍ വിവാഹ സമയത്തെ പ്രായം 21, 18 എന്നിങ്ങനെയാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലീംദമ്പതികളുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായത്.
സംസ്‌ഥാനത്ത് ഇപ്പോഴും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മുസ്ലീം പെണ്‍കുട്ടികള്‍ വിവാഹിതരാകുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സര്‍ക്കാര്‍ തീരുമാനം ഇത്തരം വിവാഹങ്ങള്‍ക്ക് ആക്കം കൂട്ടും. ഇന്ത്യയില്‍ 47 ശതമാനം വിവാഹിതകളും 18 വയസ്സിനു മുമ്പു കല്യാണം കഴിച്ചവരാണെന്നാണു കണക്കുകള്‍. െശെശവ വിവാഹ നിരോധന നിയമത്തില്‍, തദ്ദേശ സ്വയംഭരണ വകുപ്പു ചൂണ്ടിക്കാട്ടുന്ന വ്യവസ്‌ഥ മാത്രമെടുത്താല്‍ ഏതു സമുദായക്കാര്‍ക്കും ഇളംപ്രായത്തില്‍ വിവാഹിതരാകാമെന്ന സ്‌ഥിതി വരില്ലേയെന്ന ചോദ്യവുമുയര്‍ന്നേക്കാം.
No comments:
Post a Comment