Saturday 20 April 2013

[www.keralites.net] കാന്തപുരം കൂടിക്കാഴ്‌ച നടത്തി

 

നിതാഖാത്‌: ഫൈസല്‍ രാജകുമാരനുമായി കാന്തപുരം കൂടിക്കാഴ്‌ച നടത്തി

 

ജിദ്ദ: നിതാഖാത്ത്‌ വിഷയത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ മക്കാ ഗവര്‍ണര്‍ കൂടിയായ ഖാലിദ്‌ അല്‍ െഫെസല്‍ രാജകുമാരനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യക്കാരുടെ ആശങ്കകളടങ്ങുന്ന നിവേദനം അദ്ദേഹം െഫെസല്‍ രാജകുമാരനു െകെമാറി.
ജിദ്ദയിലെ ഗവര്‍ണറുടെ കൊട്ടാരത്തില്‍ നടന്ന വിരുന്നില്‍ കാന്തപുരം മുഖ്യാതിഥിയായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനാല്‍ വര്‍ഷങ്ങളായി നാട്ടിലേക്കു പോകാനാകാതെ ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ സൗദിയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അവര്‍ക്കു പിഴകൂടാതെ നാട്ടിലേക്കു പോകാന്‍ അവസരമൊരുക്കണമെന്നും ആവശ്യമെങ്കില്‍ അവര്‍ക്കു തിരികെ വരാന്‍ തടസമില്ലാത്ത രൂപത്തില്‍ അയയ്‌ക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരോടു പ്രത്യേക അനുഭാവമുള്ള അദ്ദേഹത്തില്‍ നിന്നു തുടര്‍നടപടി പ്രതീക്ഷിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്നു രാജകുമാരന്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെകൊട്ടാരത്തില്‍ നടന്ന വിരുന്നില്‍ കാന്തപുരത്തോടൊപ്പം എ.പി അബ്‌ദുല്‍ ഹക്കീം അസ്‌ഹരി, ഹുെസെന്‍ സഖാഫി ചുള്ളിക്കോട്‌, ഗാമോണ്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഷെയ്‌ഖ് മുഹമ്മദ്‌ റഫീഖ്‌ എന്നിവരും സംബന്ധിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment