Thursday, 18 April 2013

[www.keralites.net] JOKE OF THE YEAR

 

മുല്ലപ്പെരിയാറിന് ഏറ്റവും മികച്ച അണയ്ക്കുള്ള പുരസ്‌കാരം

 

കെ.എ. ജോണി

Fun & Info @ Keralites.netചെന്നൈ: ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന അണക്കെട്ടിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം മുല്ലപ്പെരിയാര്‍ അണയ്ക്ക്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പുതിയ വഴിത്തിരിവായേക്കാവുന്ന ഈ നടപടി തീര്‍ത്തും നാടകീയമായി വ്യാഴാഴ്ച തമിഴ്‌നാട് നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി കെ.വി. രാമലിംഗമാണ് പ്രഖ്യാപിച്ചത്. 2012-13ലെ പുരസ്‌കാരമാണ് മുല്ലപ്പെരിയാറിന് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ജയലളിതയുടെ സവിശേഷ താത്പര്യ പ്രകാരമാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, പുരസ്‌കാരം എപ്പോഴാണ് വിതരണം ചെയ്യുന്നതെന്നോ, പുരസ്‌കാരനിര്‍ണയസമിതിയില്‍ ആരൊക്കെയുണ്ടായിരുന്നെന്നോ, എന്താക്കെയാണ് പുരസ്‌കാരലബ്ധിക്കുള്ള മാനദണ്ഡങ്ങളെന്നോ മന്ത്രി വ്യക്തമാക്കിയില്ല. അണക്കെട്ടുകള്‍ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണെന്ന നെഹ്രുവിന്റെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ട് ഈ ക്ഷേത്രങ്ങള്‍ എത്രയും നന്നായി പരിപാലിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനം നല്‍കുന്നതിനായാണ് മുഖ്യമന്ത്രി ഇത്തരമൊരു പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അണയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരടക്കം മൂന്നുപേര്‍ക്ക് പതിനായിരം രൂപ കാഷ് അവാര്‍ഡായി നല്‍കും. മറ്റുള്ളവര്‍ക്ക് പ്രശംസാപത്രങ്ങളും ലഭിക്കും. മുല്ലപ്പെരിയാര്‍ അണയ്ക്കുള്ള അവാര്‍ഡ് ഇനിയും വിതരണംചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് പൊതുമരാമത്ത്‌വകുപ്പ് വൃത്തങ്ങള്‍ മാതൃഭൂമിയോട് പറഞ്ഞു. അടുത്തുതന്നെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ജയലളിത നേരിട്ടായിരിക്കും അവാര്‍ഡ് സമ്മാനിക്കുകയെന്നറിയുന്നു.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ ശക്തിയുക്തം പോരാടുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എ.എസ്. ആനന്ദ് കമ്മിറ്റി മുല്ലപ്പെരിയാര്‍ എല്ലാവിധത്തിലും സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിവരെ ഉയര്‍ത്തുന്നതില്‍ കുഴപ്പമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം അടുത്തിരിക്കെ, മുല്ലപ്പെരിയാര്‍ അണയുടെ ജലനിരപ്പ് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തികച്ചും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്‌സര്‍ക്കാര്‍ പുതിയ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.



--
KARUNAKARAN
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment