Monday, 29 April 2013

[www.keralites.net] വടക്കുപുറത്തുപാട്ടും കോടിയര്‍ച്ചനയും

 

വടക്കുപുറത്തുപാട്ടും കോടിയര്‍ച്ചനയും

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ആചാരമാണ് കോടിയര്‍ച്ചനയും വടക്കുപുറത്തുപാട്ടും. ഏപ്രില്‍ 13 മുതല്‍ 24 വരെയാണ് ചടങ്ങുകള്‍ നടന്നത്. ആദ്യ 4 ദിവസം 8 കൈകളിലും അടുത്ത 4 ദിവസം 16 കൈകളിലും പിന്നീടുള്ള 3 ദിവസം 32 കൈകളിലും അവസാന ദിവസം 64 കൈകളിലും ആയുധമേന്തിയ വേതാളത്തിന്റെ പുറത്തിരിക്കുന്ന ഭദ്രകാളി രൂപമാണ് പഞ്ചവര്‍ണ്ണ പൊടികള്‍ ഉപയോഗിച്ച് വരക്കുന്നത്. അരിപ്പൊടി, വാകപ്പൊടി, മഞ്ഞള്‍പ്പൊടി, ഉമിക്കരി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പുപൊടി എന്നിവ കൊണ്ടാണ് കളമെഴുതുന്നത്. ഏകദേശം 40 ഓളം കലാകാരന്‍മാര്‍ 810 മണിക്കൂര്‍ സമയം കൊണ്ടാണ് ഓരോ ദിവസവും കളമെഴുതിയത്. ഓരോ ദിവസവും രാത്രി നടക്കുന്ന കളം മാക്കലും പ്രധാന ചടങ്ങാണ്. അവകാശികളായ പുതുശ്ശേരി കുറുപ്പന്‍മാരാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. കളമെഴുതിയ പൊടിയാണ് പ്രസാദം. മഹാദേവ ക്ഷേത്രത്തിനു കിഴക്ക് വശത്ത് തയാറാക്കുന്ന പ്രത്യേക മണ്ഡപത്തിലാണ് കോടിയര്‍ച്ചന നടക്കുന്നത്.

മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ജി. ശിവപ്രസാദ് എടുത്ത ചിത്രങ്ങള്‍.

Fun & Info @ Keralites.net
കോടിയര്‍ച്ചന നടക്കുന്ന മണ്ഡപം

Fun & Info @ Keralites.net
കോടിയര്‍ച്ചന മണ്ഡപത്തിനു സമീപത്തൂടെ കടന്നുപോകുന്ന താലപ്പൊലി

Fun & Info @ Keralites.net
കോടിയര്‍ച്ചന മണ്ഡപത്തില്‍ നിന്നുള്ള ബ്രഹ്മകലശം എഴുന്നള്ളിപ്പ്

Fun & Info @ Keralites.net
വടക്കുപുറത്തുപാട്ടിന് മുന്നോടിയായി നടന്ന ദേശതാലപ്പൊലി

Fun & Info @ Keralites.net
താലപ്പൊലി

Fun & Info @ Keralites.net
8 കൈകളോട് കൂടിയ ഭദ്രകാളി കളം

Fun & Info @ Keralites.net
32 കൈകളോട് കൂടിയ ഭദ്രകാളി കളം

Fun & Info @ Keralites.net
32 കൈകളോട് കൂടിയ ഭദ്രകാളി കളം

Fun & Info @ Keralites.net
കളം പൂജ

Fun & Info @ Keralites.net
കളം പൂജ

Fun & Info @ Keralites.net
കളം പാട്ട്

Fun & Info @ Keralites.net
കളം മായ്ക്കല്‍

Fun & Info @ Keralites.net
കളം മായ്ക്കല്‍

Fun & Info @ Keralites.net
കളം എഴുതാനുള്ള വര്‍ണങ്ങള്‍

Fun & Info @ Keralites.net
കളം എഴുതിയ കലാകാരന്‍മാര്‍

Fun & Info @ Keralites.net
കളം എഴുതി തുടങ്ങുന്നു

Fun & Info @ Keralites.net
കളം എഴുതി തുടങ്ങുന്നു

Fun & Info @ Keralites.net
കളം ദര്‍ശിക്കാന്‍ എത്തുന്ന ഭക്ത ജനങ്ങള്‍, പുറകില്‍ താലപ്പൊലി

Fun & Info @ Keralites.net
വടക്കുപുറത്തുപാട്ട് അവസാന ദിവസത്തെ ഭക്തജന തിരക്ക്

Fun & Info @ Keralites.net
ബ്രഹ്മകലശം എഴുന്നള്ളിപ്പ്

Fun & Info @ Keralites.net
അവസാന ദിവസത്തെ 64 കൈകളില്‍ ആയുധമേന്തിയ വേതാളത്തിന്റെ പുറത്തിരിക്കുന്ന ഭദ്രകാളി രൂപം








www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment