Monday, 29 April 2013

[www.keralites.net] ​തമിഴ്നാട് ചാരവലയില്‍ മൂന്ന് മലയാള പത്രങ്ങളും

 

 
തമിഴ്നാട് ചാരവലയില്‍ മൂന്ന് മലയാള പത്രങ്ങളും
 
തിരുവനന്തപുരം: നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലെ രഹസ്യങ്ങള്‍ കേരള സെക്രട്ടേറിയറ്റില്‍ നിന്ന് ചോര്‍ത്തുന്ന തമിഴ്നാട് ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണന്‍െറ വലയില്‍ മൂന്ന് പ്രമുഖ മലയാള ദിനപത്രങ്ങളും. മൂന്ന് പത്രങ്ങളുടെയും പേരെടുത്ത് പറഞ്ഞാണ് ഇന്‍റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങള്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥന് കേരളത്തിലെ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധങ്ങളുണ്ടെന്ന് കഴിഞ്ഞദിവസം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ റിപ്പോര്‍ട്ടിലാണ് പത്രങ്ങളുടെയും പേരുള്ളത്.

മാതൃഭൂമി, മലയാള മനോരമ, കേരളകൗമുദി പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഉണ്ണിക്കൃഷ്ണനുമായി ബന്ധമുണ്ടെന്നും തമിഴ്നാടിന് അനുകൂലമായി ഈ പത്രങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്ന് പത്രങ്ങളുടെയും 'റിപ്പോര്‍ട്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും തമിഴ്നാട് യാത്രയിലും കുട്ടികളുടെ അഡ്മിഷന്‍ കാര്യത്തിലും ഇയാള്‍ വളരെ താല്‍പര്യത്തോടെ ഇടപെടുന്നു. അവര്‍ക്കുവേണ്ട താമസസൗകര്യങ്ങളും ടൂറിസ്റ്റ് ഗൈഡിനെയും ഏര്‍പ്പാട് ചെയ്ത് കൊടുക്കാറുണ്ട്. പ്രത്യുപകാരമായി ചില വാര്‍ത്തകള്‍ തമിഴ്നാടിന് അനുകൂലമായി വരുന്നത് നന്ദിയോടെ തമിഴ്നാട് ഉദ്യോഗസ്ഥരെ അറിയിക്കുന്നതും ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനരീതിയാണ്' -റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ക്കിടയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഉദ്യോഗസ്ഥവൃന്ദത്തിലും ഇയാള്‍ ഏറെ സ്വാധീനം ചെലുത്തുന്നു. ഈ സ്വാധീനത്തിന്‍െറയും സഹായത്തിന്‍െറയും മറവില്‍ കേരളത്തിന്‍െറ നദീജല കാര്യങ്ങളിലുള്ള നീക്കങ്ങള്‍ തമിഴ്നാടിനെത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. വളരെ പ്രാധാന്യമുള്ള, കേരളം സുപ്രീംകോടതിയില്‍ കേസ് നല്‍കേണ്ട സംഭവങ്ങളില്‍ പോലും തമിഴ്നാടിന് മുന്‍കൂട്ടി വിവരം ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തരവകുപ്പിലെ അണ്ടര്‍ സെക്രട്ടറി നല്‍കിയ പാസ് ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ സെക്രട്ടേറിയറ്റിലെ സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ ഇയാളുടെ കേരളത്തിലെ പ്രവര്‍ത്തനം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. സെന്‍കുമാറിനെ തന്നെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശം സെന്‍കുമാറിന് നല്‍കിയിട്ടില്ല. ഉത്തരവും ഇറങ്ങിയിട്ടില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment