ഗണേഷിന്റെ നെഞ്ചില്‍ യാമിനി ചവിട്ടി നില്‍ക്കുന്നതു കണ്ടെന്നു പഴ്‌സണല്‍ സ്‌റ്റാഫ്
തിരുവനന്തപുരം: ചേച്ചി സാറിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്നത് താന്‍ കണ്ടെന്നു മന്ത്രി ഗണേഷ് കുമാറിന്റെ പഴ്‌സണല്‍ സ്‌റ്റാഫ് റിജോ. ഇന്നലെ െവെകിട്ടോടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ മാധ്യമ പ്രവര്‍കരോടു സംസാരിക്കുകയായിരുന്നു റിജോ.
സംഭവം നടക്കുന്ന ദിവസം താന്‍ മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു. ഇന്നു ഞാന്‍ അയാളെ കൊല്ലുമെന്നു പറഞ്ഞ് ചേച്ചി സാറിന്റെ മുറിയിലേക്കു കയറി. അമ്പലത്തില്‍ പോയി മടങ്ങി വന്ന സാര്‍ ഒരുകപ്പ് ചായ ചോദിച്ചു. അതെടുത്തുകൊണ്ടു വരുമ്പോഴാണ് ചേച്ചി വന്നത്. തന്നോട് റൂമിന്റെ പുറത്തു പോകാന്‍ പറഞ്ഞു. പുറത്തേക്കിറങ്ങിയതും മുറി വലിയ ശബ്‌ദത്തില്‍ ചേച്ചി പൂട്ടി. പിന്നെ കുറച്ചു സമയത്തിനു ശേഷം മുറിക്കുള്ളില്‍ നിന്നും വലിയ ശബ്‌ദം കേട്ടു. മുറി തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അതിനു ശേഷം താക്കോല്‍ പഴുതിലൂടെ മുറിയിലേക്കു നോക്കുമ്പോള്‍ സാറു നിലത്തു കിടക്കുകയാണ്. അദ്ദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടിക്കൊണ്ട് നില്‍ക്കുന്ന ചേച്ചിയെ താന്‍ കണ്ടെന്നും റിജോ പറഞ്ഞു.
കഴുത്തില്‍ കുത്തിപ്പിടിച്ചു വലിച്ചിഴച്ചു. കസേരയുടെ കാലുകൊണ്ട് മുഖത്തടിച്ചു.ചായ മുഖത്തൊഴിച്ചു. പുറത്തേക്കു വന്ന അദ്ദേഹത്തിന്റെ ഷര്‍ട്ട് പൂര്‍ണമായും കീറിയിരുന്നു. എറണാകുളത്തു ഷൂട്ടിംഗുണ്ട് എന്നു പറഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ ചേച്ചി അദ്ദേഹത്തിന്റെ മൂക്കിലിടിച്ചു. ചോര വാര്‍ന്നുകൊണ്ടാണ് അദ്ദേഹം പോയത്. എന്നിട്ടും ചേച്ചിയുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. ഇതിനു മുമ്പും ചേച്ചി അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാംസം മാന്തിപ്പറിച്ചിട്ടുണ്ട്. സാര്‍ തിരിച്ചൊന്നും ചെയ്യാറില്ല. ആറര വര്‍ഷമായി താന്‍ അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിനു ഒരു ചായപോലും ചേച്ചി കൊടുക്കാറില്ലെന്നും റിജോ പറഞ്ഞു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net