Thursday 21 March 2013

[www.keralites.net] എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

 

എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

Fun & Info @ Keralites.net

യുവത്വവും ആരോഗ്യവും നിലനിര്‍ത്തുക എന്നത് ഏതൊരാളുടെയും സ്വപനമാണ്. എന്നാല്‍ ആധുനിക ജീവിത രീതികളും, ഭക്ഷണ ക്രമങ്ങളും, വ്യായാമകുറവും, ടെന്‍ഷനും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യവും, യുവത്വവും, ചുറുചുറുക്കും എക്കാലത്തും നിലനിര്‍ത്താന്‍ സാധിക്കും. അതിനു ശ്രദ്ധിക്കേണ്ട 10 വഴികള്‍ ഇതാ…

1. വെള്ളം ധാരാളം കുടിക്കുക: ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. ഇതില്‍ ഏറ്റവും അനുയോജ്യമായത് പച്ചവെള്ളം ആണ്. കോള, ചായ, കോഫീ, മദ്യം എന്നിവ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കുമ്പോള്‍, പച്ചവെള്ളം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന് തിരിച്ചറിയുക.

2. പ്രകൃതിക്കനുയോജ്യമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ധാരാളം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന എല്ലാം ആ രീതിയില്‍ തന്നെ കഴിക്കുക. ഇത് നിങ്ങളുടെ ആകെ ഭക്ഷണത്തിന്റെ 50% എങ്കിലും ആകുന്ന രീതിയില്‍ നിങ്ങളുടെ ഭക്ഷണ രീതികള്‍ ക്രമീകരിക്കുക.

3. പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം ശീലമാക്കുക: ശരീരത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ പ്രോട്ടീനുകള്‍ക്ക് വലിയ പങ്ക് ഉണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് ഉറപ്പു വരുത്തുക. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിനും മറ്റ് ശരീര കലകള്‍ക്കും സഹായകരമാണ്.

4. യോഗ പരിശീലിക്കുക: നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രതികൂല ഘടകം വ്യായാമത്തിന്റെ കുറവാണ്. യോഗയിലെ ചലനങ്ങള്‍ ശാരീരികവും മാനസികവുമായി നമുക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മസ്സിലുകള്‍ക്ക് ഉണര്‍വ്വും, രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധ്യാനവും മനസിന് ഉണര്‍വേകാന്‍ നല്ലതാണ്. അല്പസമയം നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

5. നല്ല ഉറക്കം ഉറപ്പുവരുത്തുക: നല്ല ഉറക്കവും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ നല്ല ബന്ധമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും, തൊലിയെയും, മാനസികനിലയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്.

6. പുഞ്ചിരി ശീലമാക്കുക: വിശ്വസിച്ചാലും ഇല്ലെങ്കിലും പുഞ്ചിരി നിങ്ങളുടെ യുവത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് രക്ത സമ്മര്‍ദ്ദം കുറക്കുന്നു. നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും, ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും ചെയ്യും.

7. ശരീരം വൃത്തിയായി സൂക്ഷിക്കുക: നിങ്ങളുടെ കൈകാലുകള്‍, മറ്റ് വിയര്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. ഇത് നിങ്ങളുടെ മനസിന് ഉണര്‍വ്വും, ത്വക്കിന് യുവത്വവും നല്‍കുന്നു.

8. കൃത്രിമാഹാരങ്ങല്‍ ഒഴിവാക്കുക: പഞ്ചസാര, മൈദ, കൃത്രിമ പാനീയങ്ങള്‍ എന്നിവ ശരീരത്തിന് ഗുണകരമല്ല എന്ന സത്യം തിരിച്ചറിയുക. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിരവധി രോഗങ്ങള്‍ക്കും, പൊണ്ണത്തടിക്കും കാരണമാകും.

9. നല്ല ചിന്ത: ഹൃദയശുദ്ധി യുവത്വത്തെ നിലനിര്‍ത്തും. നല്ല ചിന്തകള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറക്കുന്നു നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നു. ആരോഗ്യമുള്ള മനസാണ് ആരോഗ്യമുള്ള ശരീരത്തിന്റെ കാതല്‍.

10. വെജിറ്റേറിയന്‍ ശീലമാക്കുക: മാംസഭുക്കുകളെ അപേക്ഷിച്ച് സസ്യാഹാരികളാണ് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ മുന്നില്‍. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളുടെ എണ്ണത്തിലും മാംസഭുക്കുകള്‍ക്കാണ് ഇവ വരാന്‍ സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ പറയുന്നു.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment