Saturday, 5 January 2013

Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

DEAR FRIENDS,

Don't you think these people ignored the victims when pleaded for help also to be punished; and the Police men with double punishment? We need total re-construction of police department to make the Law & Order in to practice. When the police do mistakes /corruption they are just transferred or suspended for a month. Is it a punishment? The total society need to be educated for humanitarian living.

Abraham
 


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Saturday, 5 January 2013 11:08 AM
Subject: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

 
 
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും മര്‍ദനത്തിനും ഇരയാക്കിയ ശേഷം അക്രമികള്‍ വിവസ്‌ത്രരാക്കി റോഡരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയോടും ആണ്‍സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയതു ക്രൂരമായ അവഗണന. ബസിനുള്ളില്‍ രണ്ടര മണിക്കൂര്‍ നരാധമന്‍മാരുടെ അതിക്രമത്തിനു വിധേയരായ പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അവീന്ദ്ര പാണ്ഡേ ടിവി ചാനലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടേയും തന്റെയും വസ്‌ത്രമുരിഞ്ഞു വഴിയില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ കയറ്റി കൊല്ലാനും അക്രമികള്‍ ശ്രമിച്ചു. ആക്രമണത്തിനു വിധേയയായി ചോരവാര്‍ന്നു കിടന്ന കുട്ടിയെ രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തിയെങ്കിലും സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ലെന്ന്‌ അവീന്ദ്ര പറഞ്ഞു. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും തന്നില്ല. ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.
കഴിഞ്ഞ ഡിസംബര്‍ പതിനാറിലെ ആ കാളരാത്രിയെക്കറിച്ച്‌ ഭീതിയോടെ വിവരിക്കുമ്പോഴും തന്റെ സുഹൃത്തിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തേയും സോഫ്‌റ്റ്വേര്‍ എന്‍ജീനിയറായ അവീന്ദ്ര മറക്കുന്നില്ല. പോലീസിന്റെ അലംഭാവം പുറത്തുകൊണ്ടുവരുന്നതാണ്‌ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയാണ്‌ അവീന്ദ്രയുടെ വാക്കുകള്‍.
അവീന്ദ്ര പറയുന്നു:
''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.
മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു.
പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു.
ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല.
ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌.
വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല
, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു.
മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ
, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല
, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം.
ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ
, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു... അവീന്ദ്ര പറഞ്ഞു.

www.keralites.net


No comments:

Post a Comment