Tuesday, 18 December 2012

[www.keralites.net] Re: A WORD FROM ALLAH

 

"അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനം അഥവാ  A WORD  FROM ALLAH എന്ന പ്രയോഗം വിശുദ്ധ ഖുര്‍ആനില്‍  മറിയമിന്റെ പുത്രന്‍ യേശുവിനെക്കുറിച്ച് മാത്രമേപ്രസ്തവിച്ചിട്ടുള്ളൂ എന്ന് തെറ്റിദ്ധരിച്ചു. 
യാഹിയാ നബിയെക്കുറിച്ചാണ് അല്ലാഹു "അവങ്കല്‍നിന്നുള്ള ഒരു വചനം അഥവാ  A WORD FROM ALLAH എന്നു പ്രയോഗിച്ചതായി ആദ്യം കാണുക.
നമ്മുടെ സുഹൃത്ത് എടുത്തുദ്ദരിച്ച ഖുര്‍ആനിക സൂക്തം മൂന്നാമത്തെ അദ്ധ്യയമായ  ആലുഇമ്രാനിലെതാണ്.   അതെ അദ്ധ്യായത്തില് തന്നെ പ്രസ്തുത വാക്യത്തിന്റെ മുകളില്‍    "അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനം അഥവാ  A WORD FROM ALLAH"  ആദ്യം യാഹിയാ നബിയെക്കുറിച്ചാണ്   പ്രസ്താവിച്ചിട്ടുള്ളത്.  താഴെത്തെ സൂക്തം ഈസായുടെ സ്ഥിതി ആദമിന്റെ സ്ഥിതിപോലെത്തന്നെയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
 
"And the angels called to him as he stood praying in the chamber: 'Allah gives thee glad tidings of YAHYA (JOHN THE BAPTIST), who shall testify to the truth of A WORD FROM ALLAH — noble and chaste and a Prophet, from among the righteous." – (Holy Quran 3: 39)
 
 
"അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമുറിയില്‍  നിന്നുകൊണ്ട്‌ നമസ്കരിക്കുമ്പോള്‍  മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: "നിശ്ചയമായും അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനം പൂര്‍ത്തിയാക്കുന്നവനും നേതാവും നിര്‍മലനും  സദ്‌വൃത്തരില്‍ നിന്നുള്ള ഒരു പ്രവാചകനുമായിട്ട് വരുന്ന യഹ്‌യാ (യോഹന്നാന്‍ സ്നാപകന്‍) യെ സംബന്ധിച്ച്   നിനക്ക്‌ സുവിശേഷമറിയിക്കുന്നു" – (വിശുദ്ധ ഖുര്‍ആന്‍ 3: 39)
 
 
 
"When the angels said, 'O Mary, Allah gives thee glad tidings of
A WORD FROM HIM; his name shall be the Messiah, JUSUS, SON OF MARY, honoured in this world and in the next, and of those who are granted nearness to God;" - [Holy Quran 3: 46]
 
 
"ഓ മര്‍യം !  നിശ്ചയമായും അല്ലാഹു തന്റെ പക്കല്‍നി ന്നുള്ള  ഒരു വചനം മുഖേന നിനക്ക് ഒരു മകനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുന്നു.  അവന്റെ പേര് മസീഹ് ഈസബ്നുമര്‍യം എന്നായിരിക്കും.  അദ്ദേഹം ഇഹത്തിലും പരത്തിലും ആദരണീയനും ദൈവസാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും"  എന്ന് മലക്കുകള്‍ പറഞ്ഞ അവസരം സ്മരിക്കുക" -(വിശുദ്ധ ഖുര്‍ആന്‍ 3: 46)
 
 
 
"Surely, the case of Jesus with Allah is like the case of Adam" –
(Holy Quran 3: 59)
 
 
"അല്ലാഹുവിന്റെയടുക്കല്‍ ഈസായുടെ സ്ഥിതി ആദമിന്റെ സ്ഥിതിപോലെത്തന്നെയാണ്" -  (വിശുദ്ധ ഖുര്‍ആന്‍ 3: 59)
 
 
ഇവയെല്ലാം ഒരേഅദ്ധ്യായത്തിലെ തുടര്‍ന്നുവരുന്ന സൂക്തങ്ങല്ലാണ് എന്നതാണ് മറ്റൊരു പ്രത്യാകത.
ആന തൂണുപോലെ എന്ന് ഒരു കണ്ണുപൊട്ടനും ആന മുറം പോലെ എന്ന് മറ്റൊരു കണ്ണുപൊട്ടനും പറഞ്ഞു.  
ഇവര്‍  പേറി നടക്കുന്ന ബൈബിളും  ഇയാള്‍ ശരിക്ക് വായിക്കാറില്ല എന്നു തോന്നുന്നു.  യേശുവിനേക്കാള്‍ അത്ഭുതപ്പെടുത്തുന്ന  പിതാവും മാതാവുമില്ലാത്ത  മൽക്കീസേദെൿ  എന്നുപേരുള്ള (സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന [Exalted above the heavens]) ഒരാളെക്കുറിച്ച് പഴയനിയമത്തിലും പുതിയ നിയമത്തിലും പരാമര്‍ശമുണ്ട്. ഇതൊന്നും ഈ കണ്ണുപൊട്ടന്മാര്‍ കാണാതെ പോകുന്നത് അവരുടെ അന്ധതയുടെ കാഠിന്യം തന്നെയാണ് വ്യക്തമാക്കുന്നത്.   പഴയനിയമത്തില്‍ ഉല്പത്തി 14: 18-20  വാക്യങ്ങളും  സങ്കീര്‍ത്തനങ്ങള്‍ വാക്യം- 110: 4 ഉം  പിന്നെ  പുതിയനിയംമത്തില്‍ എബ്രായര്‍ അദ്ധ്യായം 7 ഉം വായിക്കുക.   തെളിവിലേക്കായി ചില വചനങ്ങള്‍ മാത്രം ഞാന്‍ താഴെ ഉദ്ദരിക്കാം:
 
"Melchizedek …This Melchizedek was king of Salem and priest of God Most High. He met Abraham returning from the defeat of the kings and blessed him, and Abraham gave him a tenth of everything. First, his name means "King of Righteousness"; then also, 'King of Salem' means 'King of Peace' Without father or mother, without genealogy, without beginning of days or end of life, like the Son of God he remains a priest forever.  Just think how great he was" –
(Hebrews 7: 1-4)
 
"Such a high priest meets our need--one who is holy, blameless, pure, set apart from sinners, exalted above the heavens" (Hebrews 7: 26)
 
 
"മൽക്കീസേദെക്ക്‌ ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം.  അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.  ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ" – (എബ്രായർ 7: 1-4)
 
"ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ , നിർദ്ദോഷൻ , നിർമ്മലൻ , പാപികളോടു വേറുവിട്ടവൻ , സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ" –
(എബ്രായർ 7: 26)
 
 
 
"Then Melchizedek King of Salem brought out bread and wine. He was priest of God Most High, and he blessed Abram, saying, "Blessed be Abram by God Most High, Creator of heaven and earth.  And blessed be God Most High, who delivered your enemies into your hand." Then Abram gave him a tenth of everything" – (Genesis 14: 18-20)
 
 
"ശാലേംരാജാവായ മൽക്കീസേദെൿ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻഅത്യുന്നതനായ ദൈവത്തിൻറെ പുരോഹിതനായിരുന്നു.  അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവംസ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു" – (ഉല്പത്തി 14: 18-20)
 
 
യേശു മാത്രമല്ല പവിത്രൻ , നിർദ്ദോഷൻ , നിർമ്മലൻ , പാപികളോടു വേറുവിട്ടവൻ , സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ എന്ന് വിശുദ്ധ ബൈബിള്‍ തന്നെ സാക്ഷീകരിക്കുന്നു.  നോക്കുക:
"Such a high priest (Melchizedek King of Salem) meets our need--one who is holy, blameless, pure, set apart from sinners, exalted above the heavens" (Hebrews 7: 26)
"ഇങ്ങനെയുള്ള (മൽക്കീസേദെൿ നെപ്പോലെയുള്ള) മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ" – (എബ്രായർ 7: 26)
 
What have you to say?
 
 
LOVE FOR ALL HATRED FOR NONE

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment