തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് വകുപ്പിന് പരാതികള്‍ നല്‍കാന്‍ പുതിയ വൈബ്‌സൈറ്റും ടോള്‍ഫ്രീ മൊബൈല്‍ നമ്പരും. ഇവയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
വിജിലന്‍സ് കേസുകള്‍ തീര്‍പ്പാക്കാതെ നീണ്ടു പോകുന്നത് നല്ല ആള്‍ക്കാരെ ബുദ്ധിമുട്ടിലാക്കുന്നതോടൊപ്പം തിന്മ ചെയ്യുന്നവര്‍ക്ക് രക്ഷപ്പെടാനും അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. അത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പേരില്ലാതെയും മറ്റാരുടെയെങ്കിലും പേരിലും ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. വ്യക്തി വൈരാഗ്യങ്ങള്‍ കാരണമുള്ള പരാതികള്‍ ഒഴിവാക്കാനാണിത്. നിയമം ലംഘിച്ചുകൊണ്ട് വിജിലന്‍സ് ഒരു നടപടിയിലേക്കും പോകില്ലെന്നും മന്ത്രി പറഞ്ഞു.
3
വൊഡാഫോണിന്റെ 85 92 900 900 എന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. 24 മണിക്കൂറും ഈ നമ്പരിലേക്ക് പരാതികള്‍ അറിയിക്കാം. ഈ നമ്പരില്‍ വരുന്ന കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടുകയും പരാതിക്കാര്‍ക്ക് റഫറന്‍സ് നമ്പര്‍ നല്‍കുകയും ചെയ്യും.www.keralavigilance.org എന്നതാണ് വെബ്‌സൈറ്റ്. പരാതികളും നിര്‍ദേശങ്ങളും ഈ സൈറ്റിലും നല്‍കാം.
ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന്‍, വൊഡാഫോണ്‍ കേരള ബിസിനസ് ഹെഡ് എസ്.മുരളി, എ.ഡി.ജി.പി ആര്‍.ശ്രീലേഖ, പ്രസ്‌ക്ലബ്ബ് പ്രസിഡന്‍റ് പ്രദീപ് പിള്ള, വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശശീന്ദ്രന്‍, എസ്.പി. എന്‍.സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment