Sunday 23 December 2012

[www.keralites.net] കടല്‍ക്കൊല: നാവികര്‍ക്ക് ഇറ്റലിപ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ സ്വീകരണം

 

കടല്‍ക്കൊല: നാവികര്‍ക്ക് ഇറ്റലിപ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ സ്വീകരണം

Fun & Info @ Keralites.netറോം: കേരളതീരത്തിനടുത്തെ കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്പ്.

കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് മടങ്ങിയ നാവികരായ ലത്തോറെ മാസിമിലിയാനോയ്ക്കും സാല്‍വത്തോറെ ജിറോണിനും ഇറ്റലി പ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. ഇരുവരേയും പ്രസിഡന്‍റ് ജോര്‍ജോ നപോളിറ്റാനോ മുത്തം നല്‍കി വരവേറ്റതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാമ്പാവ്‌ലോ ഡി പാവ്‌ല എന്നിവരും സന്നിഹിതരായിരുന്നു.

പാര്‍ലമെന്‍റിലേക്ക് മത്സരിക്കാന്‍ രണ്ടു നാവികര്‍ക്കും സീറ്റ് നല്‍കാമെന്ന് യാഥാസ്ഥിതിക, ദേശീയവാദ കക്ഷിയായ 'ഫ്രാറ്റല്ലി ഡി ഇറ്റാലിയ-സെന്‍ട്രോഡെസ്ട്ര ഡി നാഷണല്‍' വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

mathrubhumi


അടികുറിപ്പ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ്‌ നാവികര്‍ക്കായി ഒഴിച്ച് ഇടുന്നത്‌ നന്നായിരിക്കും അവര്‍ തിരിച്ചു വന്നാല്‍ (??? )യോജ്യമായി സ്വീകരിക്കേണ്ടേ ? ബഹുമാനിക്കേണ്ടേ ??



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment