Sunday 23 December 2012

[www.keralites.net] അജ്ഞാത സ്ത്രീ രാജീവ്ഗാന്ധിയുടെ മരണസര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി

 

അജ്ഞാത സ്ത്രീ രാജീവ്ഗാന്ധിയുടെ മരണസര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി

Fun & Info @ Keralites.net
ചെന്നൈ: ഭാര്യയെന്ന് അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയ സ്ത്രീയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദ് സ്വദേശി സബീന ഫീറോസ് (50) ആണ് ശ്രീപെരുമ്പത്തൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.

സബീന ഫിറോസ് വ്യാഴാഴ്ചയാണ് മരണ സര്‍ട്ടിഫിറ്റിനായി അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച ശ്രീപെരുമ്പത്തൂര്‍ രജിസ്ട്രാര്‍ രാമലിംഗം വെള്ളിയാഴ്ച സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.

മേല്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് രാമ ലിംഗം പറഞ്ഞു

ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രീയ്ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിവരം പുറത്തു വന്നതോടെ അധികൃതര്‍ പലവിധത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ട് കൊണ്ടിരിക്കയാണ്. സ്ത്രീ നല്‍കിയ മേല്‍വിലാസത്തില്‍ ഹൈദരാബാദ് ദാദാ സാഹിബ് സ്ട്രീറ്റില്‍ താമസിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പോലീസ് ഹൈദരാബാദ് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അത്തരമെരു സ്ട്രീറ്റ് ഇല്ലെന്ന് കണ്ടെത്തി. വ്യാഴാഴ്ച മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ വെള്ളിയാഴ്ച തന്നെ രജിസ്ട്രാര്‍ തീരുമാനമെടുത്തുവെന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീ നല്‍കിയ മേല്‍വിലാസം തെറ്റാണെന്ന് ബോധ്യമായതോടെ രജിസ്ട്രാര്‍ വീണ്ടും നിലപാട് മാറ്റിയിരിക്കയാണ്. ആര്‍ക്കും ആരുടെയും മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും അപേക്ഷ കൃത്യമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നുമാണ് രജിസ്ട്രാര്‍ പറയുന്നത്.

പരാതി ഒന്നും ലഭിക്കാത്തതിനാല്‍ ഇതു സംബന്ധിച്ച് അന്വേഷണമെന്നും നടത്തിയിട്ടില്ലെന്ന് ശ്രീ പെരുമ്പത്തുര്‍ പോലീസ് പറഞ്ഞു. സംസ്ഥാന ഇന്‍റലിജന്‍സ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment