Sunday, 23 December 2012

[www.keralites.net] മന്ത്രിയെ കാണാനെത്തിയാല്‍ മര്‍ദനം

 

മന്ത്രിയെ കാണാനെത്തിയാല്‍ മര്‍ദനം

 

Fun & Info @ Keralites.net
ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ മുന്നില്‍ വിങ്ങിപ്പൊട്ടുന്ന ജോര്‍ജ് ജോസഫിന്‍െറ ഭാര്യ മേഴ്സി (ഫയല്‍ ചിത്രം)
പെരുംകടലില്‍ പണയപ്പെട്ടുപോയാല്‍ 2
സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത 'എ.ടി. റോയല്‍ ഗ്രേസി'ലെ അഞ്ചു മലയാളികളിലൊരാളായ ഒറ്റപ്പാലം ഒറ്റപ്പാലം അമ്പലവട്ടം പനമണ്ണയിലെ കൊട്ടേക്കാട്ടിമ്മേല്‍ മിഥുന്‍െറ (24) ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ദല്‍ഹിയില്‍ വിദേശകാര്യമന്ത്രിയെ കാണാനെത്തിയ ബന്ധുക്കള്‍ക്ക് ലഭിച്ചത് ദല്‍ഹി പൊലീസിന്‍െറ മര്‍ദനം. ചിലരെ അറസ്റ്റ് ചെയ്തതായും മോചനവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലുള്ള പിതാവ് ചന്ദ്രന്‍ പറഞ്ഞു. കൊള്ളക്കാര്‍ അനുവദിച്ച സമയം അവസാനിക്കാനിരിക്കെ, മക്കളുടെ മോചനത്തിനുള്ള കനിവുതേടി ദല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ കാത്തുനില്‍പ് തുടരുകയാണ് മാതാപിതാക്കളായ ചന്ദ്രനും വിനോദിനിയും. റാഞ്ചല്‍ വിവരം ദല്‍ഹിയിലെ ഏജന്‍സി വീട്ടിലറിയിച്ചത് ദിവസങ്ങള്‍ കഴിഞ്ഞാണ്. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ മിഥുന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പാടെ തകര്‍ന്നിരിക്കയാണ് പിതാവ്. മകനുള്‍പ്പെടെയുള്ളവരെ കപ്പലില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയാണെന്നും സമയപരിധി കഴിയുന്നതോടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും മകന്‍ അറിയിച്ചതായി ചന്ദ്രന്‍ പറഞ്ഞു. മിഥുന്‍െറ നിലവിളി ഫോണിലൂടെ വീട്ടിലുള്ളവരെ കേള്‍പ്പിച്ചതായി മിഥുന്‍െറ പിതൃസഹോദരന്‍ മണികണ്ഠന്‍ പറഞ്ഞു. അവസാന ആശ്രയമെന്ന നിലയില്‍ ബന്ധുക്കള്‍ സോണിയ ഗാന്ധിയെ കാണാന്‍ നടത്തിയ ശ്രമവും വിഫലമായി. ബുധനാഴ്ച കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയെ കണ്ടിരുന്നു. രണ്ടുമാസം മുമ്പ് കണ്ടപ്പോള്‍ പറഞ്ഞ സാന്ത്വനവാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണുണ്ടായതത്രെ.
ഇരിങ്ങാലക്കുടയുടെ ഇരട്ടദു$ഖം
പ്രദേശവാസികളായ യുവാക്കളെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ നടപടിയെടുക്കാത്തതില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഇരിങ്ങാലക്കുട മാപ്രാണം അരങ്ങത്തുംപറമ്പില്‍ ഡിബിന്‍ ഡേവിസ് (22), കരുവന്നൂര്‍ തേലപ്പിള്ളി മംഗലത്ത് സ്റ്റാലിന്‍ വിന്‍സെന്‍റ് (21) എന്നിവരാണ് ഈ ഹതഭാഗ്യര്‍.
ഇവരുടെ മോചനത്തിനായി കുടുംബാംഗങ്ങള്‍ മുട്ടാത്ത വാതലുകളില്ല. കഴിഞ്ഞ ജനുവരിയിലാണ് ഡിബിന്‍ ഡേവിസും സ്റ്റാലിന്‍ വിന്‍സെന്‍റും യു.എ.യിലെത്തുന്നത്. ഫെബ്രുവരി 28ന് ഇരുവരും വീടുകളിലേക്ക് വിളിച്ച് നൈജീരിയയിലേക്ക് പോകുകയാണെന്നും 45 ദിവസത്തിനുശേഷമേ വിളിക്കുകയുള്ളൂവെന്നും അറിയിച്ചു. എന്നാല്‍ റാഞ്ചിയ വിവരം കപ്പല്‍ കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്തയില്‍നിന്ന് സ്റ്റാലിന്‍െറ സുഹൃത്തും അയല്‍വാസിയുമായ ഫാസിലാണ് വിവരം അറിഞ്ഞത്.
തുടര്‍ന്ന് മാപ്രാണത്തെ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലര്‍ ജെയ്സന്‍ മാപ്രാണം കണ്‍വീനറും മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ജോജി കല്ലുങ്ങല്‍ ചെയര്‍മാനുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. നിരവധി തവണ കേന്ദ്ര -സംസ്ഥാന മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവും നടത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെയ്സന്‍ മാപ്രാണം പറഞ്ഞു.
കടംവാങ്ങിയ പണം കൊണ്ട് കടലില്‍ പോയവന്‍
മാതാവിനെയും ഏക സഹോദരിയെയും പോറ്റാന്‍ ജോലിതേടിപ്പോയ തിരുവനന്തപുരം മലയന്‍കീഴ് മലയം അഞ്ജനത്തില്‍ അര്‍ജുന്‍ (21) ഇപ്പോള്‍ കടല്‍ക്കൊള്ളക്കാരുടെ തടവില്‍. പിതാവ് വിജയകുമാര്‍ മരിച്ച് ഒരാണ്ട് തികയുംമുമ്പാണ് കടം വാങ്ങിയ തുകകൊണ്ട് 2011 ജനുവരി 30ന് ദുബൈയിലെത്തിയത്. ജോലിക്ക് കയറിയതു മുതല്‍ ദിവസവും രാത്രി വീട്ടുകാരെ ഫോണില്‍ വിളിക്കുമായിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ ഫോണ്‍വിളി നിലച്ചു. ആഴ്ചകള്‍ കഴിഞ്ഞാണ് മകന്‍െറ ദുരന്തം അറിഞ്ഞത്. തോക്കിന്‍മുനയില്‍നിന്ന് മൂന്ന് തവണ വീട്ടില്‍ വിളിച്ചിരുന്നു. പല ദിവസങ്ങളിലും പട്ടിണിയാണെന്നും മാറ്റിയുടുക്കാന്‍ വസ്ത്രമില്ലെന്നും അര്‍ജുന്‍ ഫോണില്‍ പറഞ്ഞു. ബന്ദികളില്‍ ഒരാള്‍ മരിച്ചതായും അര്‍ജുന്‍ അറിയിച്ചിട്ടുണ്ട്. ഇടക്ക് കൊള്ളക്കാരുടെ തലവന്‍ കപ്പലിലെത്തുമ്പോള്‍ ക്രൂര മര്‍ദനം ഏല്‍ക്കാറുണ്ടെന്നും തോക്കിന്‍മുനയില്‍ നിര്‍ത്താറുണ്ടെന്നും അര്‍ജുന്‍ പറഞ്ഞതായി മാതാവ് രമാദേവി കണ്ണീരോടെ പറയുന്നു.
(അവസാനിച്ചു)
കണ്ണീരടക്കിപ്പിടിച്ച് മേഴ്സിയുടെ പോരാട്ടം
കൂത്താട്ടുകുളം പുതിയകുന്നേല്‍ വീട്ടുകാരുടെ കണ്ണീരു പോലും വറ്റി. രണ്ടു വര്‍ഷത്തിലേറെയായിട്ടും ഇവരുടെ തേങ്ങലുകള്‍ക്ക് ആശ്വാസം കണ്ടെത്താന്‍ അധികൃതര്‍ക്കായില്ല.
ഈ കുടുംബത്തിന്‍െറ നാഥനായ ജോര്‍ജ് ജോസഫ് ബന്ദിയാക്കപ്പെട്ടത് 2010 സെപ്റ്റംബര്‍ 29നാണ്. 78കാരിയായ മാതാവ് അന്നമ്മ ജോസഫിനും ദു$ഖം ഉള്ളിലൊതുക്കി ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ഓടിനടക്കുന്ന ഭാര്യ മേഴ്സിക്കും പിതാവിനെ കാത്തിരിക്കുന്ന ജോസഫ് ജോര്‍ജിനും അന്ന മരിയക്കും ഇനിയും പ്രതീക്ഷ നശിച്ചിട്ടില്ല. നേവി ഉദ്യോഗസ്ഥനായിരുന്ന ജോര്‍ജ് ജോസഫ് വിരമിച്ചശേഷം ചരക്കുകപ്പലില്‍ ജീവനക്കാരനായി പ്രവേശിച്ചതാണ്.
ചരക്കുമായുള്ള യാത്രക്കിടെ കെനിയക്ക് സമീപത്തുനിന്നാണ് ജോര്‍ജ് ജോസഫ് അടക്കമുള്ളവരെ സോമാലിയന്‍ കൊള്ളക്കാര്‍ തടവിലാക്കിയത്. വിലപേശലുകള്‍ക്കൊടുവില്‍ ചിലരെ മോചിപ്പിച്ചു. എന്നാല്‍, എഴ് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇവര്‍ തയാറായില്ല. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഇന്ത്യന്‍ നാവികസേന പിടികൂടിയ 22 സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ വിട്ടുകൊടുത്താലേ ഇവരെ മോചിചിക്കൂ എന്ന നിലപാടിലാണവര്‍. ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മുതല്‍ മേഴ്സി മുട്ടാത്ത വാതിലുകളില്ല്ള. ദല്‍ഹിയിലേക്കും തിരുവനന്തപുരത്തേക്കും നടത്തിയ യാത്രകള്‍ക്കും കണക്കില്ല.
പിറവം ഉപതെരഞ്ഞെടുപ്പിനിടെ എത്തിയ കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ കാലില്‍ കെട്ടിപ്പിടിച്ച് അലമുറയിട്ട മേഴ്സിയുടെ വാക്കുകള്‍ അവിടെ നിറഞ്ഞവരെ പോലും കണ്ണീരണിയിച്ചിരുന്നു. കൂത്താട്ടുകുളം മേരിഗിരി സ്കൂളില്‍ അധ്യാപികയായ മേഴ്സി ഭര്‍ത്താവിന്‍െറ മോചനശ്രമങ്ങള്‍ക്കായി ജൂണ്‍ മുതല്‍ അവധിയിലാണ്. എം.പിമാരും കേരള മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഏറെ ഇടപെടല്‍ നടത്തുന്നുണ്ടെന്നും പ്രതീക്ഷ കൈവിടുന്നില്ലെന്നും അവര്‍ പറയുന്നു. നേരത്തേ, ഇടക്കിടെ ജോര്‍ജ് ജോസഫ് ഫോണില്‍ വിളിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതും അപൂര്‍വമായിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പിലാണ് ഈ കുടുംബം

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment