Sunday, 23 December 2012

[www.keralites.net] സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചു

 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Fun & Info @ Keralites.netക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ടര പതിറ്റാണ്ടു നീണ്ട ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടത്തിനാണ് സച്ചിന്റെ വിരമിക്കലോടെ അന്ത്യമാകുന്നത്.
സെലക്ഷന്‍ കമ്മറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഇത് സംബന്ധിച്ച് സച്ചിന്‍ ബസിസിഐയ്ക്ക് കത്തെഴുതി. ലോകകപ്പ് നേടാനായത് ഏറ്റവും വലിയ അനുഗ്രഹമാണെന്ന് സച്ചിന്‍ ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു. ഇന്ത്യന്‍ ടീമിന് എല്ലാഭാവുകളും നേരുന്നതായും സച്ചിന്‍ അറിയിച്ചു.
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്ന സച്ചിന്‍ ടെസ്റ്റില്‍ തുടരുമെന്നാണ് സൂചന. സച്ചിന്‍ വിരമിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മോശം ഫോമില്‍ തുടരുന്ന സച്ചിന്‍, വിരമിക്കണമെന്ന മുറവിളികള്‍ ഉയരുന്നതിനിടയിലാണ് സച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 1989ല്‍ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്റെ ഏകദിന അരങ്ങേറ്റം. 463 ഏകദിനങ്ങളില്‍ നിന്നായി സച്ചിന്‍ 18426 റണ്‍സും 154 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2010ല്‍ ദക്ഷിണ ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ നേടിയ 200 റണ്‍സാണ് സച്ചിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. ഏകദിനത്തില്‍ 49 സെഞ്ച്വറികളും 96 അര്‍ദ്ധ സെഞ്ച്വറികളും സച്ചിന്റെ തന്റെ പേരില്‍ കുറിച്ചു. 1998ല്‍ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതാണ് മികച്ച ബൌളിംഗ് പ്രകടനം. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകളെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment