സ്ത്രീകള്‍ക്കെതിരായ അതിക്രമം: വധശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്നവര്‍ക്ക് ജീവപര്യന്തതടവോ വധശിക്ഷയോ ഉറപ്പാക്കുന്ന നിയമം വരുന്നു. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിന് കഴിഞ്ഞദിവസം നിയമവകുപ്പ് അംഗീകാരം നല്‍കി.
സ്ത്രീകള്‍ക്കെതിരെ അതിക്രമം കാട്ടുന്നവര്‍ക്ക് ചുരുങ്ങിയത് ഏഴുവര്‍ഷം തടവുശിക്ഷ നല്‍കാനാണ് 'വനിതകളുടെ സ്വകാര്യതയും അന്തസും സംരക്ഷണ നിയമത്തില്‍' വ്യവസ്ഥ ചെയ്തിരിക്കുന്നത്. കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ജീവപര്യന്തമോ വധശിക്ഷയോ വരെ നല്‍കാനുള്ള വ്യവസ്ഥയുണ്ട്.
ജോലി സ്ഥലങ്ങളില്‍ വനിതാ ജീവനക്കാരെ പീഡിപ്പിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ ലഭിക്കും. ജോലി സ്ഥലങ്ങളില്‍ വനിതകള്‍ പീഡനത്തിനിരയായാല്‍ ഓഫീസ് മേധാവി ഉടന്‍ വിവരം പോലീസിനെ അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഓഫീസ് മേധാവികള്‍ക്ക് മൂന്നുമാസം വരെ തടവും അയ്യായിരം രൂപ പിഴയും ലഭിക്കും.
പീഡനങ്ങള്‍ക്കിരയായ സ്ത്രീയുടെ പരാതി പോലീസ് സ്റ്റേഷനുകളിലെ വനിതാപോലീസ് ഓഫീസര്‍ സ്വീകരിക്കും. സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സും സ്വകാര്യതയും ഹനിക്കുന്ന ചിത്രങ്ങളും മറ്റും കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയില്‍ ശേഖരിച്ചു വയ്ക്കുന്നതും കുറ്റകരമാണ്. മൂന്നുവര്‍ഷം തടവാണ് ഇത്തരം കുറ്റങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന ശിക്ഷ.
ബസ്സുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമം മറച്ചുവയ്ക്കുന്ന ട്രെയിന്‍-ബസ് ജീവനക്കാര്‍ക്കും മൂന്നുമാസം തടവുശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടിയിലെ പ്രഖ്യാപനമനുസരിച്ചാണ് ഇത്തരം ഒരു നിയമത്തിന് ആഭ്യന്തരവകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത വനിതാ എം. എല്‍. എമാര്‍, വനിതാ ഐ. എ. എസ് - ഐ. പി. എസ്. ഉദ്യോഗസ്ഥര്‍, വനിതാ അഭിഭാഷകര്‍ എന്നിവരുടെ യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിയമത്തിലെ വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയത്
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net